Home
Recharge plans

300 ദിവസ വാലിഡിറ്റിയുണ്ട്, ഒപ്പം അ‌ൺലിമിറ്റഡ് കോളിങ്ങും; ഈ റീച്ചാർജിന്റെ ഗുണം 2026 നും ഇരിക്കട്ടെ

പുതുവർഷം പിറക്കാൻ ഇനി ഒരു മാസത്തിന്റെയും ഏതാനും ദിവസങ്ങളുടെയും ദൂരം മാത്രമേയുള്ളൂ. പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ അ‌ടുത്തിടെയായി തുടർച്ചയായി പരിഷ്കരിച്ചുവരികയാണ്. അ‌തിനാൽ പ്ലാനുകൾ പലതും മുൻപ് ലഭ്യമായിരുന്നതിൽ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങൾ ആണ് ഇപ്പോൾ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒരു പുതിയ റീച്ചാർജിന് തയാറെടുക്കുന്ന ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് മികച്ച ഓപ്ഷനായിരിക്കും. പല പ്ലാനുകളുടെയും വാലിഡിറ്റി കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ അ‌വയുടെ പ്രതിദിന ചെലവ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെലവ് വർധിക്കും മുമ്പ് ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് ഒരു ബുദ്ധിപരമായ നീക്കമായിരിക്കും.

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം കൂടുതലും സാധാരണക്കാരാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഡാറ്റ സേവനങ്ങൾക്കായി പ്രധാനമായും ബിഎസ്എൻഎല്ലിനെ ആശ്രയിക്കുന്നവർ വ​ളരെ കുറവായിരിക്കും. പലരും സെക്കൻഡറി സിം ആയി ബിഎസ്എൻഎൽ ഉപയോഗം തുടരുന്നുവെങ്കിലും മികച്ച വേഗതയിൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ ജിയോ, എയർടെൽ, വിഐ പോലുള്ള സ്വകാര്യ കമ്പനികളെയാണ് ആശ്രയിക്കുന്നത്.

300 ദിവസ വാലിഡിറ്റിയുണ്ട്, ഒപ്പം അ‌ൺലിമിറ്റഡ് കോളിങ്ങും

അ‌തേസമയം സാധാരണക്കാരായ വരിക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയിൽ വാലിഡിറ്റി നിലനിർത്തി മുന്നോട്ട് പോകാൻ സാധിക്കുന്ന വിധത്തിലുള്ള പ്ലാനുകൾ ലഭിക്കുന്നത് ബിഎസ്എൻഎല്ലിലാണ്. വോയ്സ് ആനുകൂല്യങ്ങൾക്ക് പ്രാധാന്യമുള്ള നിരവധി പ്ലാനുകൾ താങ്ങാനാകുന്ന വിലയിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ത്തരത്തിൽ ഒരു മികച്ച പ്ലാനാണ് 1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ.

അ‌ൺലിമിറ്റഡ് കോളിങ് സഹിതം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ ന്യായമായ വിലയിൽ തേടുന്നവർക്കുള്ള ബിഎസ്എൻഎല്ലിന്റെ ഉത്തരമാണ് 1499 രൂപ പ്രീപെയ്ഡ് പ്ലാൻ. ചെറിയ അ‌ളവിൽ ഡാറയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ റീച്ചാർജ് ചെയ്താൽ 2026ന്റെ പകുതിയിലധികം വരെ കാലയളവിലേക്ക് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും.

300 ദിവസ വാലിഡിറ്റിയുണ്ട്, ഒപ്പം അ‌ൺലിമിറ്റഡ് കോളിങ്ങും

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌ടുത്തകാലം വരെ 336 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭ്യമായിരുന്നു. ചില പ്രത്യേക ഓഫറുകളോടൊപ്പം 365 ദിവസ വാലിഡിറ്റി ലഭ്യമായ സന്ദർഭങ്ങളും ഉണ്ട്. ഏറ്റവുമൊടുവിൽ നടന്ന പ്ലാൻ പരിഷ്കരണത്തിന് ശേഷം 300 ദിവസ വാലിഡിറ്റിയിലാണ് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

അ‌ൺലിമിറ്റഡ് കോളിങ്, ആകെ 32ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 300 ദിവസ വാലിഡിറ്റിയിലാണ് ഇവ ലഭ്യമാകുക. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 4.99 രൂപയാണ്. വാലിഡിറ്റി മുൻപ് ലഭിച്ചിരുന്നതിലും കുറഞ്ഞു എങ്കിലും, സ്വകാര്യ കമ്പനികളുടെ പ്ലാനുമായി താരതമ്യം​ ചെയ്യുമ്പോൾ ഇത് ലാഭകരമാണ്.

പ്രത്യേകിച്ച് ഡാറ്റ ഉപയോഗം അ‌ധികം ഇല്ലാതെ, അ‌ൺലിമിറ്റഡ് കോളിങ് സഹിതം ഒരു ദീർഘകാല പ്ലാൻ തേടുന്നവർക്ക് 1499 രൂപയുടെ പ്ലാൻ മികച്ച റീച്ചാർജ് ഓപ്ഷനാണ്. ഏതാണ്ട് 10 മാസത്തോളം വാലിഡിറ്റി ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. അ‌തായത് ഒരു വർഷത്തിനടുത്ത്. ഇപ്പോൾ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 2026 സെപ്റ്റംബർ- ഒക്ടോബർ വരേക്കും പിന്നീട് റീച്ചാർജിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ല.

300 ദിവസ വാലിഡിറ്റിയുണ്ട്, ഒപ്പം അ‌ൺലിമിറ്റഡ് കോളിങ്ങും

വാലിഡിറ്റി കുറഞ്ഞെങ്കിലും മുൻപ് ലഭ്യമായിരുന്നതിനെക്കാൾ 8ജിബി ഡാറ്റ ഇപ്പോൾ 1499 രൂപയുടെ പ്ലാനിൽ കൂടുതലായി ലഭിക്കുന്നുണ്ട് എന്നകാര്യം ശ്രദ്ധേയമാണ്. മുൻപ് 24ജിബി ഡാറ്റയാണ് ഇതിലുണ്ടായിരുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ കഴിയും.

More from GizBot

Best Mobiles in India

English summary
BSNL Rs 1499 prepaid plan now comes with a validity of 300 days. This is a suitable recharge option for those looking for long-term validity plans with unlimited calling. The main benefits available in this BSNL prepaid plan are unlimited calling, a total of 32GB data, and 300 SMS. The daily cost of this plan is around Rs 4.99.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X