ഈ കിടിലൻ BSNL പ്ലാനുകളുടെ വാലിഡിറ്റി കുറഞ്ഞതല്ല, ഓഫർ തീർന്നതാണ്; ഇപ്പോഴും ബെസ്റ്റ് ഇതുതന്നെ
ഇന്ത്യയിലെ സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കളുടെ ഏക ആശ്വാസമാണ് പൊതു ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ (BSNL). ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകുന്നത് ബിഎസ്എൻഎൽ മാത്രമാണ്. സ്വകാര്യ കമ്പനികൾ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചപ്പോഴും നിരക്ക് വർധിപ്പിക്കാൻ ബിഎസ്എൻഎൽ തയാറകാതിരുന്നതും നിരിക്ക് വർധനയിൽ പ്രതിഷേധിച്ച് ആളുകൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് എത്തിയതുമൊക്കെ ഏവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോഴും ആളുകൾക്ക് വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നു.
എന്നാലിപ്പോൾ ബിഎസ്എൻഎല്ലിന്റെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് വാലിഡിറ്റി വെട്ടിക്കുറച്ചിരിക്കുന്നു എന്ന തരത്തിൽ ഒരു വാർത്ത ചിലർ കണ്ടിട്ടുണ്ടാകും. 1499 രൂപ, 2399 രൂപ വിലകളിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു എന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് വരിക്കാർക്കിടയിൽ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണമാണ്.

1499 രൂപ, 2399 രൂപ പ്ലാനുകൾ അവ മുൻപ് ലഭ്യമായിരുന്ന അതേ വാലിഡിറ്റിയിൽ തന്നെ ഇപ്പോഴും ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. യഥാർഥത്തിൽ സംഭവിച്ചത് എന്തെന്നാൽ ഹോളി ധമാക്ക ഓഫറിന്റെ ഭാഗമായി ഈ പ്ലാനുകളിൽ യഥാക്രമം 29 ദിവസം, 30 ദിവസം അധിക വാലിഡിറ്റി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ ഹോളി ഓഫറിന്റെ ഭാഗമായാണ് ഈ അധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത് എന്നും നിശ്ചിത തിയതി വരെ മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നും ബിഎസ്എൻഎൽ അറിയിച്ചിരുന്നു. മാർച്ച് 1 മുതൽ 31 വരെയാണ് ഹോളി ധമാക്ക ഓഫർ ലഭ്യമാകുന്ന കാലയളവായി ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്.

മാർച്ച് 31ന് ഓഫർ കാലയളവ് അവസാനിച്ചതിന് പിന്നാലെ ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളിൽ നിന്നും അധിക വാലിഡിറ്റി നീക്കം ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. ഓഫർ ഉൾപ്പെടുത്തുന്നതിന് മുൻപ് ഈ പ്ലാനുകളിൽ ലഭ്യമായിരുന്ന വാലിഡിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അവ മുൻപ് ലഭ്യമായിരുന്ന നിലയിൽ തന്നെ ലഭിക്കും.
1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഹോളി ഓഫറിന്റെ സമയത്ത് ഈ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരുന്നത്. എന്നാൽ ഓഫർ നീക്കിയതിനെ തുടർന്ന് മുൻപ് ലഭ്യമായിരുന്നതുപോലെ 336 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ഇപ്പോൾ എത്തുന്നത്.
അൺലിമിറ്റഡ് വോയിസ് കോളിങ്, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം എന്ന നേട്ടമുണ്ട്.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഹോളി ഓഫർ അവസാനിച്ച ശേഷം പഴയതുപോലെ 395 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. ഹോളി ഓഫർ ഉണ്ടായിരുന്ന സമയത്ത് ഇത് 425 ദിവസം വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു.
പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ 395 ദിവസ വാലിഡിറ്റിയിൽ 2399 രൂപയുടെ പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്നു. ഈ വിലയ്ക്ക്, ഇത്രയും വലിയ വാലിഡിറ്റിയും ഇത്രയും വലിയ ഡാറ്റയും മറ്റൊരു ടെലിക്കോം കമ്പനിയും വാഗ്ദാനം ചെയ്യുന്നില്ല.


Click it and Unblock the Notifications