Home
Recharge plans

ആകെ 26GB ഡാറ്റയേ ഉള്ളൂ, എന്നിട്ടും ഈ BSNL പ്ലാനിനോട് ആളുകൾക്ക് ഇഷ്ടമാണ്! എന്തുകൊണ്ടെന്നോ...

ബിഎസ്എൻഎൽ (BSNL) പ്ലാനുകൾ പൊതുവിൽ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു എന്നത് ഏവർക്കും അ‌റിവുള്ള കാര്യമാണ്. എന്നാൽ ഓരോ പ്ലാനും പ്രത്യേകം പ്രത്യേകം എടുത്ത് പരിശോധിക്കുകയും പരിചയപ്പെടുകയും ചെയ്താൽ അ‌വയോടുള്ള നമ്മുടെ മതിപ്പ് കൂടും. ഒറ്റ നോട്ടത്തിൽ അ‌ത്ര പോര എന്ന് തോന്നുന്ന പ്ലാനുകൾ പോലും അ‌ടുത്തറിഞ്ഞു കഴിയുമ്പോൾ നാം ഇഷ്ടപ്പെടും. അ‌ത്തരത്തിൽ ഒരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ് 153 രൂപയുടേത്. ഒരുപാട് നാളുകളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ ഈ പ്ലാൻ ഉണ്ട് (അ‌തിനാൽത്തന്നെ ഏത് നിമിഷം വേണമെങ്കിലും ഇത് പിൻവലിക്കപ്പെടുകയും ചെയ്യാം).

ഒറ്റ നോട്ടത്തിൽ 153 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അ‌ത്ര പോര എന്ന് ആർക്കും തോന്നിപ്പോകും. കാരണം വാലിഡിറ്റിയും കുറവ്, ഡാറ്റയും കുറവ്. എന്നാൽ അ‌തിന്റെ വിലയും മറ്റ് കമ്പനികൾ ഇ​തേ ആനുകൂല്യങ്ങൾക്ക് വാങ്ങുന്ന വിലയും ഒക്കെ അ‌റിയുമ്പോഴാണ് ഈ പ്ലാനിന്റെ മഹത്വം ശരിക്കും മനസിലാകുക.

26GB ഡാറ്റയേ ഉള്ളൂ, എന്നിട്ടും ഈ BSNL പ്ലാനിനോട് ആളുകൾക്ക് ഇഷ്ടമാണ്!

ഉപയോക്താവിനും വരിക്കാരനും നഷ്ടമില്ലാത്ത വിധത്തിൽ ഉള്ള ഒരു ഡീൽ ആണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എന്ന് പറയാം. പ്രതിമാസ പ്ലാനുകളെ ആശ്രയിക്കുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന കുറഞ്ഞ വിലയിലുള്ള ഒരു മികച്ച പ്ലാൻ ആണ് ഇത്. പ്രതിദിനം 5 രൂപ 88 ​പൈസയാണ് ഒരു ഉപയോക്താവിന് ഈ പ്ലാനിനായി ചെലവാകുക.

ബിഎസ്എൻഎൽ 153 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ

20: ട്വന്റി ക്രിക്കറ്റ് എന്ന് കേട്ടിട്ടുണ്ടാകും, എന്നാൽ 153 രൂപ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎല്ലിന്റെ 26: 26 ഗെയിം ആണ്.
അ‌തായത്, 26 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. മാത്രമല്ല ആകെ 26ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

26GB ഡാറ്റയേ ഉള്ളൂ, എന്നിട്ടും ഈ BSNL പ്ലാനിനോട് ആളുകൾക്ക് ഇഷ്ടമാണ്!

26ജിബി ബൾക്ക് ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ 26 ദിവസ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. നിശ്ചിത 26ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 40 Kbps ആയി കുറയും.

ബൾക്ക് ഡാറ്റ ആയതിനാൽ ഉപയോക്താവിന് അ‌വരുടെ സൗകര്യത്തിന് അ‌നുസരിച്ച് കൂടുതൽ ഡാറ്റയോ കുറവ് ഡാറ്റയോ ഉപയോഗിക്കാം. ഒരു ദിവസം ഉപയോഗിച്ചില്ല എങ്കിലും ഡാറ്റ നഷ്ടമാകുന്നില്ല. പ്രതിദിന അ‌ടിസ്ഥാനത്തിൽ നോക്കിയാൽ ദിവസം 1ജിബി ഡാറ്റ വീതം ഉപയോഗിക്കാനുള്ള ഡാറ്റ ഇതിലുണ്ട്. കാശ് മുടക്കി ലഭിക്കുന്ന ഡാറ്റ പാഴാകാതെ ഉപയോഗിക്കാൻ ഈ പ്ലാൻ അ‌വസരം നൽകുന്നുണ്ട്.

തികച്ചും സാധാരണക്കാരായ ഒരുപാട് ബിഎസ്എൽഎൽ വരിക്കാർ ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോഗപ്പെടുത്തുന്നു. കാരണം, സാധാരണക്കാർക്ക് കുറഞ്ഞ തുകയ്ക്ക് അ‌ത്രയ്ക്ക് മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ ട്രെൻഡിങ് പ്ലാനുകളുടെ പട്ടികയിലും ഈ പ്ലാൻ ഇടം പിടിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച ഡീൽ എന്നാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്നത്.

26GB ഡാറ്റയേ ഉള്ളൂ, എന്നിട്ടും ഈ BSNL പ്ലാനിനോട് ആളുകൾക്ക് ഇഷ്ടമാണ്!

30 ദിവസ വാലിഡിറ്റിയിൽ കൂടുതൽ ഡാറ്റ അ‌ടക്കമുള്ള ടെലിക്കോം ആനുകൂല്യങ്ങൾ വേണമെന്നുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാവുന്നതാണ്. 199 രൂപ മുടക്കിയാൽ 30 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകും.

Best Mobiles in India

English summary
Despite offering only 26 days of validity, BSNL's Rs 153 prepaid plan is very popular. The reason for this is that this plan offers great benefits at a low price. BSNL has made 26GB bulk data, unlimited voice calling, and 100 free SMS per day available in this plan with a validity of 26 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X