Home
Recharge plans

20 ഡി​വൈസുകൾ വരെ കണക്ട് ചെയ്യാം! 300 Mbps വേഗതയിൽ ഇന്റർനെറ്റ് കിട്ടുന്ന BSNL പ്ലാൻ

വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പ്ലാനുകൾ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിലൊന്നാണ് (ISP) ബിഎസ്എൻഎൽ (BSNL). മികച്ച വേഗതയിലും എന്നാൽ താരതമ്യേന കുറഞ്ഞ വിലയിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. അ‌തിൽ ഏറ്റവും മികച്ച വേഗതയോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനാണ് 1799 രൂപയുടെ പ്ലാൻ. വില കേൾക്കുമ്പോൾ അ‌ൽപ്പം കൂടുതലാണ് എന്ന് തോന്നുമെങ്കിലും മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള സേവനങ്ങൾ ഈ പ്ലാൻ ഉപയോക്താവിന് തിരിച്ച് നൽകുന്നുണ്ട്.

കേരളത്തിൽ ഇപ്പോൾ പൊതുവേ വീടുകളിലെ ഇന്റർനെറ്റ ഉപയോഗം വർധിച്ചിട്ടുണ്ട്. സ്മാർട്ട്ടിവി, സിസിടിവി ഉൾപ്പെടെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും അ‌തുവഴി വീടിനെ സ്മാർട്ടാക്കാനും ഒപ്പം വീട്ടിലുള്ളവരുടെ ബ്രൗസിങ്, ജോലി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായുമൊക്കെ വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ അ‌നിവാര്യമായിരിക്കുന്നു. ഭാരത് ​ഫൈബർ സേവനങ്ങളിലൂടെ ബിഎസ്എൻഎൽ വീടുകളിലേക്കും മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്.

20 ഡി​വൈസുകൾ വരെ കണക്ട് ചെയ്യാം! 300 Mbps വേഗതയിൽ BSNL ഇന്റർനെറ്റ്

മികച്ച വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബിഎസ്എൻഎൽ സജ്ജമാക്കിയിട്ടുള്ള ബ്രോഡ്ബാൻഡ് പ്ലാനാണ് 1799 രൂപയുടേത്. ഈ പ്രീമിയം ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 300 Mbps ഡൗൺലോഡ്, അപ്‌ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് എല്ലായിടത്തും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാണ്, അ‌തേപോലെ ഈ പ്ലാനും മിക്കവാറും എല്ലാവർക്കും ലഭ്യമാണ്.

300 Mbps വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാൻ: പ്രതിമാസം 1799 രൂപ വിലയിൽ എത്തുന്ന ബിഎസ്എൻഎൽ ബ്രോ്ഡബാൻഡ് പ്ലാൻ 300 Mbps വേഗത വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഏകീകൃത ഡൗൺലോഡ്, അപ്‌ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 6500GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

20 ഡി​വൈസുകൾ വരെ കണക്ട് ചെയ്യാം! 300 Mbps വേഗതയിൽ BSNL ഇന്റർനെറ്റ്

നിശ്ചിത ജിബി ഒരു വീട്ടിലെ ആവശ്യങ്ങൾക്ക് ധാരാളമാണ്. എങ്കിലും ഈ നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 20 Mbps ആയി കുറയും. എന്നാൽ അ‌ത്ര പെട്ടെന്നൊന്നും ഈ ഡാറ്റ തീരില്ല എന്നത് വേറെ കാര്യം. 20-ലധികം ഉപകരണങ്ങൾ വൈ-ഫൈയുമായി ബന്ധിപ്പിച്ചിരിക്കുന്നതും തുടർച്ചയായി ഉയർന്ന അളവിൽ ഡാറ്റ ഉപയോഗിക്കുന്നതുമായ ഓഫീസുകൾക്കോ ​​വലിയ വീടുകൾക്കോ വരെ ഈ പ്ലാൻ അനുയോജ്യമാണ്.

1799 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം ബിഎസ്എൻഎൽ സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ കണക്ഷനുള്ള ഉപകരണം ഉപയോക്താവ് പ്രത്യേകം വാങ്ങണം. ഈ ആനുകൂല്യങ്ങൾക്ക് പുറമേ ഉപയോക്താക്കൾക്കായി OTT ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അ‌വ എന്തൊക്കെയാണ് എന്നുകൂടി ഇവിടെ പരിചയപ്പെടാം.

ജിയോഹോട്ട്സ്റ്റാർ, യപ്ടിവി പായ്ക്ക് (സോണിലിവ്, സീ5), ലയൺസ്ഗേറ്റ് പ്ലേ, ഹങ്കാമ, ഷെമാരൂമീ, എപ്പിക്ഓൺ എന്നിവയാണ് 1799 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ. ബിഎസ്എൻഎല്ലിൽ നിന്നുള്ള ഈ 300 Mbps ബ്രോഡ്‌ബാൻഡ് പ്ലാനിനെ ഫൈബർ അൾട്രാ OTT ന്യൂ എന്നാണ് വിളിക്കുന്നത്.

20 ഡി​വൈസുകൾ വരെ കണക്ട് ചെയ്യാം! 300 Mbps വേഗതയിൽ BSNL ഇന്റർനെറ്റ്

വർഷങ്ങളായി ഇന്ത്യയിലെ മികച്ച ഇന്റർനെറ്റ സർവീസ് പ്രൊ​വൈഡർ മാരിൽ ഒരാളാണ് ബിഎസ്എൻഎൽ. 1799 രൂപയുടെ പ്രീമിയം പ്ലാൻ മാത്രമല്ല കുറഞ്ഞ നിരക്കിലുള്ള ​മ​റ്റനേകം പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. അ‌വ 25Mbps വേഗതയുള്ള വെറും 249 രൂപയുടെ പ്ലാൻ മുതൽ ആരംഭിക്കുന്നു. വേഗത കൂടുന്നതിന് അ‌നുസരിച്ച് പ്ലാനുകളുടെ നിരക്ക് ഉയരും.

More from GizBot

Best Mobiles in India

English summary
BSNL Fiber Ultra OTT New Plan is available at a price of Rs 1799. It comes with 300 Mbps speed and OTT subscription. The OTT subscriptions available in the Rs 1799 plan are JioHotstar, YuppTV Pack (SonyLIV, Zee5), Lionsgate Play, Hungama, ShemarooMe, and EpicOn. This 300 Mbps broadband plan is called Fiber Ultra OTT New.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X