നവംബർ 18ന് ശേഷം കിട്ടില്ല! ഈ BSNL ഓഫർ വീട്ടിലെ മുതിർന്നവർക്ക് ഉറപ്പാക്കൂ; പിന്നെ 1 വർഷം റീച്ചാർജ് വേണ്ട
ബിഎസ്എൻഎൽ ദീപാവലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളിലൊന്നായ സമ്മാൻ പ്ലാൻ (BSNL Samman Plan) കാലവധി നവംബർ 18ന് അവസാനിക്കും. അതായത് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ഈ ഓഫർ സ്വന്തമാക്കാൻ അവസരമുണ്ടാകൂ, അതിന് ശേഷം ഇത് ലഭ്യമാകില്ല. 1812 രൂപയാണ് ഈ ഓഫറിനായി ഉപയോക്താവ് മുടക്കേണ്ടിവരിക. മറ്റൊരുകാര്യം വീട്ടിലെ മുതിർന്നവർക്ക് മാത്രമാണ് ഈ ബിഎസ്എൻഎൽ സമ്മാൻ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക എന്നതാണ്. 60 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്തിക്കൊണ്ട് ബിഎസ്എൻഎൽ മൊബൈൽ ടെലിക്കോം സേവനങ്ങളുടെ രംഗത്തേക്ക് കടന്നുവരാവുന്നതാണ്.
ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ നേട്ടങ്ങൾ
ഇത് പുതിയതായി ബിഎസ്എൻഎല്ലിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കുള്ള ഒരു ഓഫറാണ്. അതായത് ഓഫർ ലഭ്യമാകണമെങ്കിൽ ഉപയോക്താവിന് കുറഞ്ഞത് 60 വയസ് പ്രായമുണ്ടാകണം. മറ്റൊന്ന് ഈ ഓഫറിനായി ഉപയോക്താവ് 1812 രൂപ മുടക്കണം. ഇത്രയും തുക മുടക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളെ എങ്ങനെയാണ് ഓഫർ എന്ന് വിളിക്കാനാകുക എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം.

യഥാർഥത്തിൽ1812 രൂപയുടെ ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്ക് തന്നെ കുറഞ്ഞത് 2399 രൂപ മുടക്കണം. സ്വകാര്യ കമ്പനികളാണെങ്കിൽ ഇതേ ആനുകൂല്യങ്ങൾക്കായി 3500 രൂപയ്ക്കടുത്ത് മുടക്കണം. അത്രയും വിലയുള്ള ആനുകൂല്യങ്ങൾ 1812 രൂപ വിലയിൽ ലഭ്യമാകുന്നു എന്നതാണ് ഇവിടുത്തെ ഓഫർ.
1812 രൂപയുടെ ബിഎസ്എൻഎൽ ഓഫറിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, ഒരു സൗജന്യ സിം, 365 ദിവസ വാലിഡിറ്റി എന്നിവയാണ് 1812 രൂപയുടെ ബിഎസ്എൻഎൽ സമ്മാൻ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. അതായത് ഒരു വാർഷിക പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ ഓഫർ മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നു.

ഈ ബിഎസ്എൻഎൽ ഓഫർ പ്രയോജനപ്പെടുത്തി വീട്ടിലെ മാതാപിതാക്കൾക്ക് മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ ഉറപ്പാക്കാൻ സാധിക്കും. എന്നാൽ അതിന് താൽപര്യമുള്ളവർ നവംബർ 18ന് മുൻപ് ഇത് സ്വന്തമാക്കുക. ഈ ഓഫറിന്റെ കാലാവധിയായി ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത് നവംബർ 18 ആണ്. അതിന് ശേഷവും ഈ ഓഫർ തുടരുമോയെന്ന് ഉറപ്പ് പറയാനാകില്ല.
മുൻപ് ചില ഓഫറുകൾ ബിഎസ്എൻഎൽ നിശ്ചിത കാലാവധി കഴിഞ്ഞും നീട്ടിയിട്ടുണ്ട്. 1812 രൂപയുടെ സമ്മാൻ പ്ലാനിന്റെ വാലിഡിറ്റി അത്തരത്തിൽ നവംബർ 18ന് ശേഷം നീട്ടുമോയെന്ന് പറയാനാകില്ല. ചിലപ്പോൾ തുടരാം. ചിലപ്പോൾ 18ന് ശേഷം ഓഫർ പിൻവലിക്കപ്പെടാം. പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾക്ക് ഒപ്പം 6 മാസത്തെ BiTV സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ അധിക ആനുകൂല്യമായി ലഭ്യമാകും.
ബിഎസ്എൻഎല്ലിന്റെ സാധാരണ വരിക്കാർക്ക് 2399 രൂപ വിലയിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ തന്നെയാണ് 1812 രൂപയുടെ പ്ലാനും വാഗ്ദാനം ചെയ്യുന്നത്. 2399 രൂപയുടെ പ്ലാൻ ബിഎസ്എൻഎല്ലിന്റെ ഏക വാർഷിക പ്രീപെയ്ഡ് പ്ലാനാണ് എന്ന പ്രത്യേകതയുമുണ്ട്. മുൻപ് മറ്റ് ചില വാർഷിക പ്ലാനുകളും ഉണ്ടായിരുന്നു എങ്കിലും പ്ലാൻ പരിഷ്കരണത്തിലൂടെ അവയുടെ വാലിഡിറ്റി കുറയ്ക്കപ്പെട്ടു.

2399 രൂപയുടെ പ്ലാനിൽ ഒരു ദിവസം ഉപയോക്താവിന് 6.57 രൂപയാണ് ചെലവ് വരുന്നത്. അതേസമയം 1812 രൂപ മുടക്കി ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ ഉപയോക്താവിന് പ്രതിദിനം 4.96 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നകാര്യം ശ്രദ്ധിക്കുക. ഇരു പ്ലാനുകളുടെയും വില പരിശോധിച്ചാൽ 1812 രൂപയുടെ സമ്മാൻ പ്ലാനിൽ 587 രൂപയുടെ ലാഭം ഉപയോക്താവിന് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








