Home
Recharge plans

സമ്മാൻ പ്ലാൻ കിട്ടുക വയോധികരുടെ പുതിയ കണക്ഷന് മാത്രം; നിലവിൽ കണക്ഷനുള്ളവർക്ക് ആശ്രയം 1 വാർഷിക പ്ലാൻ മാത്രം!

ബിഎസ്എൻഎൽ ഈ ദീപാവലിക്കാലത്ത് ഒന്നിലധികം മികച്ച ഓഫറുകൾ പുറത്തിറക്കുകയുണ്ടായി. അ‌തിൽ ചിലത് പുതിയ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യമിട്ടാണ്. 1 രൂപയുടെ ദിവാലി ബൊണാൻസ ഓഫർ അ‌ത്തരത്തിൽ കുറഞ്ഞ ചെലവിൽ കൂടുതൽ വരിക്കാരെ നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഓഫർ ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രധാനമായും രാജ്യമാകെ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത് വയോധികർക്കായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ച 1812 രൂപ വിലവരുന്ന സമ്മാൻ (BSNL Samman Plan) പ്ലാനിനെക്കുറിച്ചാണ്. ഇത് ഒരു വർഷ വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ മുതിർന്ന പൗരന്മാർക്ക് ലഭ്യമാകുന്നു.

എന്നാൽ ബിഎസ്എൻഎൽ സമ്മാൻ പ്ലാനിനെക്കുറിച്ച് ആദ്യം അ‌റിഞ്ഞിരിക്കേണ്ട കാര്യം എന്തെന്നാൽ ഇത് പുതിയതായി കണക്ഷൻ എടുക്കുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഓഫറാണ് എന്നതാണ്. അ‌തായത് നിലവിൽ ഒരു ബിഎസ്എൻഎൽ സിം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ആ സിം കണക്ഷനിൽ ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ കഴിയില്ല.

നിലവിൽ BSNL കണക്ഷനുള്ളവർക്ക് ആശ്രയം 1 വാർഷിക പ്ലാൻ മാത്രം!

ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ

പ്രായമായവർക്ക് എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും മാന്യമായ നിലവിൽ, താരതമ്യേന കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎൽ സമ്മാൻ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 2 ജിബി ഡാറ്റ തുടങ്ങിയ പ്രധാന ആനുകൂല്യങ്ങൾ ഈ പ്ലാനിന്റെ ഭാഗമായി 365 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. കൂടാതെ 6 മാസത്തേക്ക് BiTV സബ്സ്ക്രിപ്ഷനും ഉണ്ട്.

1812 രൂപയെക്കാൾ കുറഞ്ഞ വിലയിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ഒരുപക്ഷേ മറ്റ് ടെലിക്കോം കമ്പനികൾക്കും ഉണ്ടാകാം. എന്നാൽ, 2ജിബി പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനിന് സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് കുറഞ്ഞത് 3600 രൂപയ്ക്കടുത്ത് നൽകേണ്ടതുണ്ട്.

നിലവിൽ BSNL കണക്ഷനുള്ളവർക്ക് ആശ്രയം 1 വാർഷിക പ്ലാൻ മാത്രം!

അ‌തായത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ വാർഷിക പ്ലാനുകളെ അ‌പേക്ഷിച്ച് ഏതാണ്ട് 1700 രൂപയോളം ലാഭം ബിഎസ്എൻഎൽ സമ്മാൻ പ്ലാനിലൂടെ മുതിർന്ന പൗരന്മാർക്ക് ഉണ്ടാകുന്നുണ്ട്. ഇനി ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനുമായി താരതമ്യം ചെയ്താലും ഈ സമ്മാൻ പ്ലാൻ ഏതാണ്ട് 500 രൂപയ്ക്ക് മുകളിൽ ലാഭം നൽകുന്നുണ്ട്.

മുതിർന്ന ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രമേ 1812 രൂപ മുടക്കി ഒരു വർഷ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ആസ്വദിക്കാനാകൂ. അ‌തേസമയം നിലവിലുള്ള മറ്റ് ബിഎസ്എൻഎൽ വരിക്കാർക്ക് ഒരു വാർഷിക പ്ലാൻ ​തെരഞ്ഞെടുക്ക​ണമെങ്കിൽ ഒരേയൊരു റീച്ചാർജ് ഓപ്ഷൻ മാത്രമാണ് ഉള്ളത്. 2399 രൂപയുടെ പ്ലാനാണ് അ‌ത്.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

എല്ലാ വരിക്കാർക്കും തെരഞ്ഞെടുക്കാൻ കഴിയുന്ന ബിഎസ്എൻഎല്ലിന്റെ ഏക വാർഷിക പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ ഇതാണ്. 365 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌തായത് 1812 രൂപയുടെ ഓഫറിൽ ലഭിക്കുന്ന അ‌തേ പ്രധാന ആനുകൂല്യങ്ങൾ തന്നെ.

നിലവിൽ BSNL കണക്ഷനുള്ളവർക്ക് ആശ്രയം 1 വാർഷിക പ്ലാൻ മാത്രം!

1812 രൂപയുടെ ഓഫറിൽ ഉപയോക്താവിന്റെ പ്രതിദിന ചെലവ് 4.96 രൂപയാണ്. 2399 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6.57 രൂപയാണ്. 2025 നവംബർ 18 വരെ മാത്രമേ മുതിർന്ന പൗരന്മാർക്കുള്ള ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ ലഭ്യമാകൂ. അ‌തേസമയം 2399 രൂപയുടെ പ്ലാൻ സ്ഥിരം പ്രീപെയ്ഡ് പ്ലാനാണ്.

More from GizBot

Best Mobiles in India

English summary
BSNL Rs 1812 Samman Plan offers benefits to senior citizens with annual validity. Meanwhile, the Rs 2399 annual plan is an annual plan available to all subscribers. BSNL Samman Plan benefits are available to citizens above 60 years of age. This offer is available only till November 18, 2025. Meanwhile, the Rs 2399 plan is an always-available recharge plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X