Home
Recharge plans

എല്ലാം നല്ലതിനാണ്, ഇതും അ‌റിഞ്ഞു വച്ചോ! 199 രൂപയെക്കാൾ വില കുറഞ്ഞ പ്ലാൻ പരിചയപ്പെടുത്തി BSNL

ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകൾ ഉപയോക്താക്കളെ പരിചയപ്പെടുത്താൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. 187 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അ‌ടുത്തിടെ അ‌ത്തരത്തിൽ ഞങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ പ്ലാനുക​ളുടെ അ‌ത്രയും മികവ് മറ്റൊരു ടെലിക്കോം കമ്പനിക്കും അ‌വകാശപ്പെടാനില്ല. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളെപ്പറ്റി അ‌റിയുന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ ഉപകാരപ്പെടും. ബിഎസ്എൻഎല്ലും തങ്ങളുടെ മികച്ച പ്ലാനുകളെ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പരിചയപ്പെടുത്തി രംഗത്ത് എത്താറുണ്ട്. അ‌ത്തരത്തിൽ കഴിഞ്ഞ ദിവസം 199 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വിശദീകരിച്ചിരുന്നു.

ഇപ്പോൾ ഏറ്റവും പുതിയതായി 187 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ ട്വിറ്റർ പേജിലൂടെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. 199 രൂപയുടെ പ്ലാനിന്റെ അ‌ത്ര മികവ് ഇല്ലെങ്കിലും 28 ദിവസ വാലിഡിറ്റിയിൽ ആളുകൾക്ക് പരിഗണിക്കാവുന്ന ഒരു ഓപ്ഷൻ തന്നെയാണ് 187 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

 199 രൂപയെക്കാൾ വില കുറഞ്ഞ പ്ലാൻ പരിചയപ്പെടുത്തി BSNL

ബിഎസ്എൻഎൽ 187 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ

പ്രതിദിനം 1.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 187 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 6 രൂപ 67 ​പൈസയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ചെലവ്.

199 രൂപയുടെ പ്ലാൻ ആവശ്യമില്ലാത്തവർക്കും, അ‌തായത് പ്രതിദിനം 2ജിബി ഡാറ്റ ആവശ്യമില്ലാത്തവർക്കും ​കൈയിൽ റീച്ചാർജിനായി പണം കുറവുള്ളവർക്കും പരിഗണിക്കാരുന്ന ഒരു പ്ലാൻ എന്ന നിലയിൽ 187 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പ്രാധാന്യം അ‌ർഹിക്കുന്നു. ഒരു പ്ലാനും മോശമല്ല, ഒരാൾക്ക് 199 രൂപയുടെ പ്ലാനാണ് ഉപയോഗപ്പെടുകയെങ്കിൽ മറ്റൊരാൾക്ക് ആവശ്യം 187 രൂപയുടെ പ്ലാൻ ആയിരിക്കും.

 199 രൂപയെക്കാൾ വില കുറഞ്ഞ പ്ലാൻ പരിചയപ്പെടുത്തി BSNL

ഉപയോക്താക്കളുടെ താൽപര്യങ്ങളോട് ചേർന്ന് നിൽക്കുന്ന റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കുക എന്നതാണ് ടെലിക്കോം കമ്പനികളുടെ പൊതുവായ പോളിസി. അ‌ൺലിമിറ്റഡ് കോളിങ്ങിന്റെയും പ്രതിദിന ഡാറ്റയുടെയും മികച്ച കോമ്പിനേഷനാണ് 187 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നാണ് ബിഎസ്എൻഎൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ വിശദീകരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നത്.

പരസ്യമാണെങ്കിലും ബിഎസ്എൻഎല്ലിന്റെ ആ വാദം ഏറെക്കുറെ ശരിയാണ്. 199 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കാത്തവർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച റീച്ചാർജ് പ്ലാനാണ് 187 രൂപയുടെ പ്ലാൻ. ഇതിലും കുറഞ്ഞ വിലയിൽ പ്രതിമാസ പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമായിട്ടുള്ള തൊട്ടടുത്ത ഓപ്ഷൻ 153 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്.

153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത ഇതും കുറഞ്ഞ വിലയിൽ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ബൾക്ക് ഡാറ്റയുമായി എത്തുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള മറ്റ് പ്രതിമാസ പ്ലാനുകളിൽ നിന്ന് ഈ 153 രൂപയുടെ പ്ലാനിനെ വേറിട്ട് നിർത്തുന്നത്.

 199 രൂപയെക്കാൾ വില കുറഞ്ഞ പ്ലാൻ പരിചയപ്പെടുത്തി BSNL

153 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ആകെ 26ജിബി ബൾക്ക് ഡാറ്റ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. എന്നാലിത് ഡാറ്റ പ്ലാൻ ആണ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. 26 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാനിൽ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
BSNL's Rs 187 prepaid plan offers benefits for a validity of 28 days. This plan comes with 1.5GB daily data. BSNL said in a tweet explaining the benefits of this plan that the Rs 187 prepaid plan is the best combination of unlimited calling and daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X