Home
Recharge plans

വെറും 12 രൂപ കൂടി നൽകിയാൽ 2 ദിവസ വാലിഡിറ്റിയും 15GB ഡാറ്റയും എക്സ്ട്രാ കിട്ടും! ഇത് താൻ ഡാ BSNL

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല. ഉപയോക്താവിന് ഏറ്റവും ലാഭകരമായ വിധത്തിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ള ഒരേയൊരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ഏത് ബിഎസ്എൽ പ്ലാൻ കണ്ടാലും ആഹാ ഇത് കൊള്ളാമല്ലോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വിലയാലും അ‌തിൽ അ‌ടങ്ങിയിരിക്കുന്ന ആനുകൂല്യങ്ങളാലും പൊതിഞ്ഞാണ് ഓരോ പ്രീപെയ്ഡ് ബിഎസ്എൻഎൽ പ്ലാനുകളും എത്തിയിരിക്കുന്നത്. അ‌തിൽ ഓരോ പ്ലാനിനും ഓരോ മഹത്തായ ലക്ഷ്യങ്ങളും ഉണ്ടാകും. ഉദാഹരണത്തിന് 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ വാലിഡിറ്റി ലഭ്യമാക്കുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനാണ്.

മറ്റൊരു ഉദാഹരണമായി 1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എടുക്കാം, ഈ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ ദിവസവും 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാക്കുന്നു. ഇത് വരിക്കാരുടെ ഡാറ്റ ആവശ്യങ്ങൾക്ക് ശക്തമായ പിന്തുണ ഉറപ്പാക്കുന്നു. മറ്റൊരു ഉദാഹരണമായി 107 രൂപയുടെ പ്ലാൻ എടുക്കാം. കുറഞ്ഞ ചെലവിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനായി ഉപയോഗിക്കാൻ ഇത് ലഭ്യമാക്കിയിരിക്കുന്നു.

വെറും 12 രൂപ കൂടി നൽകിയാൽ 2 ദിവസ വാലിഡിറ്റിയും 15GB ഡാറ്റയും എക്സ്ട്രാ

ഇങ്ങനെ ​ഓരോ ബിഎസ്എൻഎൽ പ്ലാനും വിവിധ താൽപര്യങ്ങളുള്ള ടെലിക്കോം വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും വിധത്തിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരസ്പരം താരതമ്യം ചെയ്താലും നാം അ‌തിശയിച്ചുപോകും. ഒന്നിനൊന്ന് മെച്ചം എന്ന് പറയുംപോലെ. അ‌തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ബിഎസ്എൻഎൽ 187 രൂപ, 199 രൂപ പ്രീപെയ്ഡ് പ്ലാനുകൾ.

187 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 6 രൂപ 67 ​പൈസയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ്.

വെറും 12 രൂപ കൂടി നൽകിയാൽ 2 ദിവസ വാലിഡിറ്റിയും 15GB ഡാറ്റയും എക്സ്ട്രാ

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 6 രൂപ 63 ​പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

ഇവിടെ 187 രൂപയുടെയും 199 രൂപയുടെയും ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രതിദിന ചെലവുകൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ട് താനും. ഇത്തരമൊരു സാഹചര്യം ബിഎസ്എൻഎൽ പ്ലാനുകളിൽ മാത്രമാണ് കാണാൻ കഴിയുക. മറ്റൊരു ടെലിക്കോം കമ്പനിയും ഇത്രയും കുറഞ്ഞ നിരക്കിൽ ഇത്ര മികച്ച പ്രതിമാസ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല എന്നത് വേറെ കാര്യം.

ഇവിടെ 187 രൂപയുടെ പ്ലാനിനെക്കാൾ വെറും 12 രൂപ മാത്രം അ‌ധികം നൽകിയാൽ ദിവസം 1.5ജിബി ഡാറ്റ എന്നത് ദിവസം 2ജിബി ഡാറ്റയായി ഉയരും. ഡാറ്റ മാത്രമല്ല വാലിഡിറ്റിയും രണ്ട് ദിവസം കൂടുതൽ കിട്ടും. 187 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് 199 രൂപയുടെ പ്ലാനിൽ 15ജിബി ഡാറ്റ അ‌ധികമായി ലഭിക്കും.

വെറും 12 രൂപ കൂടി നൽകിയാൽ 2 ദിവസ വാലിഡിറ്റിയും 15GB ഡാറ്റയും എക്സ്ട്രാ

ഈ അ‌ധിക ഡാറ്റയ്ക്കും 2 ദിവസ വാലിഡിറ്റിക്കുമായി ആകെ ചെലവാകുക 12 രൂപ മാത്രമാണ്. അ‌തിനാൽ അ‌ൽപ്പം തുക കൂടുതൽ മുടക്കാൻ തയാറുള്ള ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 199 രൂപയുടെ പ്ലാനാണ് മികച്ച റീച്ചാർജ് ഓപ്ഷൻ. ഈ 199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന അ‌തേ ആനുകൂല്യങ്ങൾ ലഭിക്കാൻ മറ്റ് കമ്പനികളുടെ വരിക്കാർ ശരാശരി 150 രൂപയോളം അ‌ധികമായി നൽകുന്നുണ്ട് എന്നതാണ് ഏറെ രസകരം.

Best Mobiles in India

English summary
BSNL has made prepaid plans available at prices of Rs 187 and Rs 199. Of these, the Rs 187 plan comes with a validity of 28 days, while the Rs 199 plan has a validity of 30 days. The Rs 187 plan offers 1.5GB data per day. Meanwhile, the Rs 199 plan offers 2GB data per day. Both the plans offer unlimited calling and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X