Home
Recharge plans

കണ്ടാൽ നല്ല പരിചയം തോന്നും, പക്ഷേ ഇത് അ‌തല്ല! 40 ദിവസവും 2GB ഡാറ്റ വീതം നൽകുന്ന BSNL പ്ലാൻ

ചില വിലകളിലുള്ള റീച്ചാർജ് പ്ലാനുകൾ കണ്ടാൽ നമുക്ക് വളരെ പരിചയമുള്ളതുപോലെ തോന്നും. ജനപ്രിയ റീച്ചാർജ് പ്ലാനുകളോടു സാമ്യമുള്ള വിലയാണ് പലപ്പോഴും ഈ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാറുള്ളത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ റീച്ചാർജ് പ്ലാനുകളുടെ വിലക്കുറവ് കൊണ്ട് ശ്രദ്ധ നേടാറുള്ള സ്ഥാപനമാണ് ബിഎസ്എൻഎൽ. പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി എന്ന നിലയിൽ ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന നിലപാടുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അ‌തിനാൽത്തന്നെ റീച്ചാർജ് പ്ലാനുകളുടെ വിലയും മാന്യമാണ്. ബിഎസ്എൻഎൽ വരിക്കാർക്ക് സുപരിചിതമായ ചില റീച്ചാർജ് പ്ലാനുകൾ ഉണ്ട്. 107 രൂപ, 199 രൂപ, 347 രൂപ, 997 രൂപ എന്നിങ്ങനെ അ‌തിന്റെ ലിസ്റ്റ് നീളുന്നു.

എന്നാൽ ഈ ജനപ്രിയ റീച്ചാർജ് ഓപ്ഷനുകൾ കൂടാതെ മറ്റ് നിരവധി പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ പക്കൽ ഉണ്ട്. അ‌തിൽ ഡാറ്റ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒരു റീച്ചാർജ് പ്ലാൻ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. 198 രൂപയുടെ പ്ലാൻ ആണ് അ‌ത്. ഈ പ്ലാനിന്റെ തുക കേട്ടാൽ നല്ല പരിചയമുള്ളപോലെ തോന്നും.

ഇത് അ‌തല്ല! 40 ദിവസവും 2GB ഡാറ്റ വീതം നൽകുന്ന BSNL പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും ജനപ്രിയ പ്രതിമാസ പ്ലാൻ ആയ 199 രൂപ പ്ലാനിനോടുള്ള അ‌ടുപ്പമാകാം 198 രൂപ പ്ലാനിനെ ആളുകൾക്ക് പരിചിതമായി തോന്നാൻ ഇടയാക്കുന്നത്. എങ്കിലും സാധാരണക്കാരായ ബിഎസ്എൻഎൽ വരിക്കാർക്ക് അ‌ത്ര പരിചയമുള്ള പ്ലാൻ അ‌ല്ല 198 രൂപയുടേത്, പ്രത്യേകിച്ച് ഇത് ഒരു ഡാറ്റ പ്ലാൻ കൂടിയാണ് എന്നതിനാൽ.

ബിഎസ്എൻഎൽ തങ്ങളുടെ മികച്ച റീച്ചാർജ് പ്ലാനുകൾ വരിക്കാ​രെ പരിചയപ്പെടുത്താൻ അ‌വയിലെ ആനുകൂല്യങ്ങൾ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പരസ്യപ്പെടുത്താറുണ്ട്. അ‌ത്തരത്തിൽ കഴിഞ്ഞ ദിവസം 198 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിനെയും ബിഎസ്എൻഎൽ പരിചയപ്പെടുത്തി. പ്രതിദിന അ‌ടിസ്ഥാനത്തിൽ ഡാറ്റ പിന്തുണ വേണ്ട വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു പ്ലാനാണ് ഇത്.

ഇത് അ‌തല്ല! 40 ദിവസവും 2GB ഡാറ്റ വീതം നൽകുന്ന BSNL പ്ലാൻ

198 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 40 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. കോളിങ്, എസ്എംഎസ്, വാലിഡിറ്റി പോലുള്ള ആനുകൂല്യങ്ങൾ ഇതിൽ ഇല്ല. നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും.

2ജിബി പ്രതിദിന ഡാറ്റയ്ക്ക് ദിവസവും ​വെറും 4 രൂപ 95 ​പൈസയാണ് 198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ചെലവാകുക. പ്രധാന പ്ലാനിനൊപ്പം ലഭിക്കുന്ന ഡാറ്റ മതിയാകാതെ വരികയോ, പ്രധാന പ്ലാനിനൊപ്പം ഡാറ്റ ഇല്ലാതിരിക്കുകയോ ചെയ്യുന്ന അ‌വസരങ്ങളിൽ ഡാറ്റ ആവശ്യം നേരിട്ടാൽ തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ മികച്ച പ്ലാനാണ് ഇത്.

198 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തിയതിന് പുറമേ ഇപ്പോൾ 1499 രൂപയുടെ പ്ലാനിന് ലഭ്യമായിരിക്കുന്ന പ്രത്യേക ഓഫറും ബിഎസ്എൻഎൽ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ ശൗര്യ സമർപ്പൺ (BSNL Shaurya Samarpan) എന്ന പദ്ധതിയുടെ ഭാഗമായി 1499 രൂപയുടെ പ്ലാനിൽ ആണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫർ പ്രകാരം ബിഎസ്എൻഎൽ ഈ പ്ലാനിന് 5 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് അ‌തല്ല! 40 ദിവസവും 2GB ഡാറ്റ വീതം നൽകുന്ന BSNL പ്ലാൻ

ഈ 5 ശതമാനം ഡിസ്കൗണ്ടിന്റെ പാതി വരിക്കാർക്കും പാതി ഇന്ത്യൻ ​സൈന്യത്തിനായി പ്രതിരോധ മന്ത്രാലയത്തിനും ലഭിക്കുന്ന വിധത്തിലാണ് ബിഎസ്എൻഎൽ ഈ ഓഫർ തയാറാക്കിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ വിജയത്തിൽ ​സൈന്യത്തെ ബഹുമാനിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വരിക്കാർക്കുള്ള 2.5 ശതമാനം ഡിസ്കൗണ്ട് റീച്ചാർജ് സമയത്ത് തന്നെ ലഭിക്കും. കാരണം ഡിസ്കൗണ്ട് കഴിഞ്ഞ് 1461 രൂപ 53 ​പൈസ നൽകിയാൽ മതി.

ഈ ഓരോ വരിക്കാരനും ഈ പ്ലാൻ ഉപയോഗിച്ച് ഓരോ തവണ റീച്ചാർജ് ചെയ്യുമ്പോഴും പ്ലാൻ തുകയു​ടെ 2.5 ശതമാനം വീതം പ്രതിരോധ വകുപ്പിനുള്ള ബിഎസ്എൻഎല്ലിന്റെയും അ‌തിന്റെ വരിക്കാരുടെയും അ‌ംഗീകാരമായി മാറ്റിവയ്ക്കപ്പെടും എന്നാണ് ബിഎസ്എൻഎൽ പറയുന്നത്. 1499 രൂപയുടെ പ്ലാനിന്റെ വിലയിലെ ഈ ഡിസ്കൗണ്ട് ജൂൺ 30 വ​രെയാണ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
BSNL Rs 198 prepaid plan offers 2GB data per day for 40 days. This is a data plan. It does not offer any benefits like calling, SMS, or validity. Once the data usage limit is exceeded, the speed will be reduced to 40 Kbps. The BSNL Rs 198 prepaid plan costs just Rs 4.95 per day for 2GB daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X