Home
Recharge plans

ശരിക്കും ഇത് നഷ്ടമാണോ ലാഭമാണോ! 48 രൂപ കൂടുതൽ നൽകും മുമ്പ് BSNL വരിക്കാർ ഇത് ശ്രദ്ധിക്കൂ

ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ കണ്ടാൽ ഒരു പ്ലാൻ മറ്റൊരു പ്ലാനിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. അ‌തായത് നിരക്ക് കൂടുന്നതിന് അ‌നുസരിച്ച് ആനുകൂല്യങ്ങളിലും കാര്യമായ വ്യത്യാസം ഉണ്ടാകും. അ‌തേസമയം സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിൽ കാര്യങ്ങൾ അ‌ത്ര വ്യക്തമായി മനസിലാകില്ല. അ‌വിടെ എല്ലാ പ്ലാനുകളും വിലക്കുറവിലാണ് ലഭ്യമാകുന്നത് എന്നത് ​വേറെ കാര്യം. എങ്കിലും ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ ചില പ്ലാനുകളിലെ ആനുകൂല്യങ്ങൾ ഏതാണ്ട് സമാനമായി കാണാം. എന്നിട്ടും എന്തിനാണ് അ‌ധികമായി തുക ഈടാക്കുന്നത് എന്ന് നമ്മൾ ചിന്തിച്ച് പോകുന്ന ചില പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്.

ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ബിഎസ്എൻഎല്ലിന്റെ പ്ലാനുകളിലൊന്നാണ് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇതിലെ ആനുകൂല്യങ്ങളോട് സമാനമായ, എന്നാൽ നേരിയ വ്യത്യാസങ്ങളുള്ള ചില പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. ചില ബിഎസ്എൻഎൽ പ്ലാനുകൾ അ‌ത് ആണോ ഇതാണോ എന്ന് ആളുകൾ കൺഫ്യൂഷനിൽ ആയിപ്പോകും. അ‌ത്തരം സാഹചര്യങ്ങളിൽ ഉപയോക്താവ് തന്നെ ഉപയോഗ രീതി വിലയിരുത്തി വേണം ഉചിതമായ പ്ലാൻ തെരഞ്ഞെടുക്കാം.

ഇത് ലാഭമാണോ! 48 രൂപ കൂടുതൽ നൽകും മുമ്പ് BSNL വരിക്കാർ ഇത് ശ്രദ്ധിക്കൂ

ബിഎസ്എൻഎൽ വരിക്കാരെ കൺഫ്യൂഷനിലാക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 247 രൂപയുടേത്. യഥാർഥത്തിൽ 50ജിബി ബൾക്ക് ഡാറ്റയുമായി എത്തുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. എന്നാൽ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ഇത് അ‌ൽപ്പം നഷ്ടമല്ലേ എന്ന് ഉപയോക്താവിന് തോന്നിപ്പോകും. കാരണം ഇതേ ആനുകൂല്യങ്ങൾ ​തന്നെ 199 രൂപയുടെ പ്ലാനിൽ കുറഞ്ഞ വിലയിൽ കിട്ടുന്നുണ്ടല്ലോ എന്ന് ​ചിന്തിച്ചുപോകും.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പ്രതിമാസ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിമാസ അ‌ടിസ്ഥാനത്തിൽ റീച്ചാർജ് ചെയ്യുന്ന വരിക്കാർക്ക് ഇത്ര ആനുകൂല്യങ്ങൾ ഇത്ര കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന വേറൊരു പ്ലാനില്ല. എല്ലാ ആനുകൂല്യങ്ങളും ശരാശരിക്കും മുകളിൽ അ‌ളവിൽ ഇതിൽ ലഭിക്കും.

ഇത് ലാഭമാണോ! 48 രൂപ കൂടുതൽ നൽകും മുമ്പ് BSNL വരിക്കാർ ഇത് ശ്രദ്ധിക്കൂ

പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. മറ്റ് അ‌ധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമാകില്ല.

247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് 50ജിബി ബൾക്ക് ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. 10 രൂപ ടോക്ക് വാല്യുവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡാറ്റയുടെ കാര്യത്തിലൊഴികെ, 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും 247 രൂപയുടെ പ്ലാനും ഒരേ വാലിഡിറ്റിയിൽ ​ഒരേ ആനുകൂല്യങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. 247 രൂപയുടെ പ്ലാനിൽ ലഭിക്കുന്നത് ബൾക്ക് ഡാറ്റ ആയതിനാൽ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കിലും ഡാറ്റ പാഴായിപ്പോകില്ല. എന്നാൽ 199 രൂപയുടെ പ്ലാനിൽ അ‌താത് ദിവസത്തെ ഡാറ്റ അ‌ന്നന്ന് ഉപയോഗിച്ചില്ലെങ്കിൽ അ‌ത് പാഴായിപ്പോകും.

ഇത് ലാഭമാണോ! 48 രൂപ കൂടുതൽ നൽകും മുമ്പ് BSNL വരിക്കാർ ഇത് ശ്രദ്ധിക്കൂ

ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ പരിശോധിച്ചാൽ ലാഭം 199 രൂപയുടെ പ്ലാൻ ആണ് എന്ന് കരുതേണ്ടിവരും. കാരണം വിലയും കുറവ്, ഡാറ്റയും കൂടുതൽ. 199 രൂപയുടെ പ്ലാനിനെക്കാൾ ഏതാണ്ട് 48 രൂപ അ‌ധികം നൽകി 247 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ അ‌തിൽ ഡാറ്റയുടെ അ‌ളവ് കുറവാണ്. 199 രൂപയുടെ പ്ലാനിൽ 60ജിബി ഡാറ്റ ലഭിക്കും.

അ‌തേസമയം 247 രൂപയുടെ പ്ലാനിൽ 50ജിബി ഡാറ്റയേ ഉള്ളൂ. ഉപയോഗിക്കാതെ ഡാറ്റ പാഴായാലും ​ലാഭം 199 രൂപയുടെ പ്ലാൻ തന്നെയാണ്. പക്ഷേ, പ്രതിദിന അ‌ളവിൽ കൂടുതൽ ഡാറ്റ ഒരു ദിവസം വേണ്ടവർക്ക് ബൾക്ക് ഡാറ്റ പ്ലാനാണ് അ‌നുയോജ്യം. 199 രൂപയുടെ പ്ലാനിനോട് സാമ്യതയുള്ള ആനുകൂല്യങ്ങൾ അ‌ൽപ്പം കൂടിയ വിലയിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വേറെയുമുണ്ട്. 228 രൂപ, 229 രൂപ പ്ലാനുകളൊക്കെ അ‌തിന് ഉദാഹരണമാണ്.

Best Mobiles in India

English summary
BSNL offers prepaid plans priced at Rs 199 and Rs 247. The benefits in both these plans are similar except for data. The Rs 199 plan offers 2GB daily data and the Rs 247 plan offers 50GB bulk data. The Rs 199 plan is the more economical. Both these plans offer benefits for a validity of 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X