Home
Recharge plans

വാർഷിക പ്ലാനുകളിൽ BSNL നടത്തിയത് കണ്ണും പൂട്ടിയുള്ള വാലിഡിറ്റി കട്ട്! വൻ നഷ്ടം 1999 രൂപ പ്ലാനിന്

ബിഎസ്എൻഎൽ തങ്ങളുടെ പ്രധാന​പ്പെട്ട പ്രീപെയ്ഡ് പ്ലാനുകളിൽ വൻ അ‌ഴിച്ചുപണി നടത്തുകയും സെപ്റ്റംബർ മുതൽ അ‌വ പുതിയ വാലിഡിറ്റിയിൽ ലഭ്യമാകുകയും ചെയ്തിരിക്കുന്ന വിവരം കഴിഞ്ഞ ദിവസം ഞങ്ങൾ എക്സ്ക്ലൂസീവായി റിപ്പോർട്ട് ചെയ്തിരുന്നു. പ്ലാനുകൾ പരിഷ്കരിക്കുകയും വാലിഡിറ്റി കുറയ്ക്കുകയും ചെയ്ത വിവരം ബിഎസ്എൻഎൽ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല. അ‌തിനാൽ തന്നെ ഇത് പലരും അ‌റിഞ്ഞിട്ടുമില്ല. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾ നൽകിയ റിപ്പോർട്ട് കൃത്യമാണോ എന്ന് ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ മനസിലാകും. അ‌വിടെ പ്ലാനുകളുടെ പുതിയ വാലിഡിറ്റിയും ആനുകൂല്യങ്ങളും കൃത്യമായി കാണാൻ സാധിക്കും.

ഒറ്റയടിക്ക് 5 പ്ലാനുകൾ പരിഷ്കരിച്ചു

ചില പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ആഴ്ചകൾക്ക് മുൻപ് തന്നെ ബിഎസ്എൻഎൽ മാറ്റിയിരുന്നു. എന്നാൽ ഒറ്റയടിക്ക് ഏതാണ്ട് അ‌ഞ്ചോളം പ്ലാനുകളുടെ വാലിഡിറ്റി പരിഷ്കരിച്ചത് ഇപ്പോഴാണ്. സെപ്റ്റംബർ മുതൽ ഈ പുതിയ പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകിവരുന്നത്. ഇപ്പോൾ പരിഷ്കരിക്കപ്പെട്ട 199 രൂപ, 347 രൂപ, 485 രൂപ, 1999 രൂപ, 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിലാണ് മാറ്റം ദൃശ്യമായിരിക്കുന്നത്.

വാർഷിക പ്ലാനുകളിൽ BSNL നടത്തിയത് കണ്ണും പൂട്ടിയുള്ള വാലിഡിറ്റി കട്ട്!

ഈ പ്ലാൻ പരിഷ്കരണം അ‌ൽപ്പം വിശദമായി വിലയിരുത്തിയാൽ ഏറ്റവുമധികം നഷ്ടം ഉണ്ടായിരിക്കുന്നത് വാർഷിക പ്ലാനുകളിലാണ്. ബിഎസ്എൻഎല്ലിനെ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നവയാണ് അ‌തിന്റെ വാർഷിക പ്ലാനുകൾ. അ‌വ 1999 രൂപ, 2399 രൂപ വിലകളിലാണ് ലഭ്യമായിരുന്നത്.

വാർഷിക പ്രീപെയ്ഡ് പ്ലാൻ എന്ന ​സ്ഥാനം നഷ്ടമായി

ഈ രണ്ട് ബിഎസ്എൻഎൽ വാർഷിക പ്ലാനുകൾക്കും അ‌വയുടേതായ പ്രാധാന്യം ഉണ്ടായിരുന്നു. അ‌തിൽ 1999 രൂപയുടെ പ്ലാനിന്റെ പ്രത്യേകത ഏറ്റവും മികച്ച ആനുകൂല്യങ്ങളോടെ 2000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന വാർഷിക പ്ലാൻ എന്നതായിരുന്നു. എന്നാൽ പുതിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് ഉണ്ടായിരുന്ന വാർഷിക പ്ലാൻ എന്ന പേര് തന്നെ നഷ്ടമായിരിക്കുന്നു. കാരണം 365 ദിവസ വാലിഡിറ്റിയുണ്ടായിരുന്നത് 330 ദിവസമാക്കി കുറച്ചിരിക്കുന്നു.

വാർഷിക പ്ലാനുകളിൽ BSNL നടത്തിയത് കണ്ണും പൂട്ടിയുള്ള വാലിഡിറ്റി കട്ട്!

ഇപ്പോൾ 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു വാർഷിക പ്ലാൻ അ‌ല്ല. വാലിഡിറ്റി നഷ്ടപ്പെട്ടതു മാത്രമല്ല, പ്ലാൻ പരിഷ്കരണത്തിൽ ഇതിൽ ലഭ്യമായിരുന്ന ഡാറ്റയുടെ അ‌ളവും ബിഎസ്എൻഎൽ വെട്ടിക്കുറച്ചിരിക്കുന്നു. മുൻപ് 600ജിബി ബൾക്ക് ഡാറ്റയാണ് ഇതിൽ ഉണ്ടായിരുന്നത്. ഇപ്പോളത് 1.5ജിബി പ്രതിദിന ഡാറ്റയായി മാറിയിരിക്കുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 330 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും.

മുൻതൂക്കം നഷ്ടമായി

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനും ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളുടെയും വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായ പ്ലാൻ ആയിരുന്നു. കാരണം 395 ദിവസ വാലിഡിറ്റി ഇതിൽ ലഭ്യമായിരുന്നു. ഇത്രയധികം വാലിഡിറ്റി ലഭിക്കുന്ന ഒരു പ്ലാൻ മറ്റൊരു കമ്പനിക്കും ഉണ്ടായിരുന്നില്ല. ഇപ്പോൾ നടത്തിയ പ്ലാൻ പരിഷ്കരണത്തിൽ 395 ദിവസ വാലിഡിറ്റി എന്നത് വെട്ടി ​365 ദിവസ വാലിഡിറ്റി മാത്രമാക്കി.

അ‌തോടെ ഇന്ത്യയിലെ മുഴുവൻ വാർഷിക പ്ലാനുകളിലും വച്ച് ഏറ്റവും തലയെടുപ്പോടെ നിന്നിരുന്ന 2399 രൂപയുടെ പ്ലാൻ ഒരു സാധാരണ വാർഷിക പ്ലാൻ മാത്രമായി മാറിയിരിക്കുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഇപ്പോൾ ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

വാർഷിക പ്ലാനുകളിൽ BSNL നടത്തിയത് കണ്ണും പൂട്ടിയുള്ള വാലിഡിറ്റി കട്ട്!

പ്രതിദിന ചെലവ് 50 ​പൈസ കൂടി

ഇവിടെ 1999 രൂപയുടെ പ്ലാനിൽനിന്ന് 35 ദിവസവും 2399 രൂപയുടെ പ്ലാനിൽനിന്ന് 30 ദിവസവും വാലിഡിറ്റി ബിഎസ്എൻഎൽ കട്ട് ചെയ്തിരിക്കുന്നു. ഇതോടെ ഈ പ്ലാനുകളുടെ പ്രതിദിന ചെലവിൽ ഏകദേശം 50 ​പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻപ് 1999 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 5.47 രൂപയായിരുന്നു. ഇപ്പോൾ അ‌ത് 6.05 രൂപയാണ്. അ‌തേപോലെ 2399 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 6.07 രൂപയായിരുന്നത് ഇപ്പോൾ 6.57 രൂപയായി വർധിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X