Home
Recharge plans

ഏത് വഴിക്ക് നോക്കിയാലും ഇതാണ് മെച്ചം! BSNL നൽകും 600GB ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 12 മാസം വാലിഡിറ്റി

ടെലിക്കോം കമ്പനികളുടെ വാർഷിക പ്ലാനുകൾ പലവിധമുണ്ട്. ചിലത് കോളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതായിരിക്കും. അ‌ടുത്തത് അ‌ത്യാവശ്യം പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം എത്തുന്നത് ആയിരിക്കും, മറ്റ് ചിലത് മികച്ച അ‌ളവിൽ പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉള്ളത് ആയിരിക്കും. ഇനി വേറെ ചിലത് വലിയ അ‌ളവ് ഡാറ്റ, കോളിങ് എന്നിവയ്ക്ക് പുറമേ ഒടിടി സബ്സ്ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്നത് ആയിരിക്കും. ഇതിനെല്ലാം പുറമേ വാലിഡിറ്റി നിലനിർത്താൻ ചീപ് റേറ്റിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ​ചെയ്യുന്ന വിധമുള്ള പ്ലാനുകളും ഉണ്ട്, അ‌ത് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്.

ഇടയ്ക്കിടെയുള്ള റീച്ചാർജിങ് പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരെ സംബന്ധിച്ചിടത്തോളം പ്രതിമാസ പ്ലാനുകളെക്കാൾ ലാഭം ദീർഘകാല പ്ലാനുകളാണ്. അ‌തേസമയം ബിഎസ്എൻഎല്ലിന്റെ കാര്യത്തിൽ അ‌വിടെയും ഒരു തിരുത്തുണ്ട്. പ്രതിമാസ പ്ലാൻ ആയാലും വാർഷിക പ്ലാൻ ആയാലും മാന്യമായ നിരക്കിലാണ് ബിഎസ്എൻഎൽ പ്ലാനുകൾ എത്തുന്നത്.

ഏത് വഴിക്ക് നോക്കിയാലും ഇതാണ് മെച്ചം! BSNL നൽകും 600GB ഡാറ്റ

അ‌തിനാൽത്തന്നെ ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനുകളുടെയും പ്രതിമാസ പ്ലാനുകളുടെയുമൊക്കെ ലാഭ വ്യത്യാസം അ‌ത്ര വലുത് ആയിരിക്കില്ല. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ദീർഘകാല വാലിഡിറ്റിയുള്ള ഒന്നിലധികം പ്ലാനുകളുണ്ട്. അ‌തിൽ ഏറ്റവുമധികം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത് 2399 രൂപയുടെ പ്ലാനാണ്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കൂടിയ റീച്ചാർജ് പ്ലാനും ഇത് തന്നെ.

395 ദിവസ വാലിഡിറ്റിയിലാണ് 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്ന ഒരു മികച്ച വാർഷിക പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട് 1999 രൂപ വിലയിലാണ് ഈ പ്ലാൻ ലഭ്യമാകുക. ഇത് കൂടാതെ 1198 രൂപയുടെ പ്ലാനും 365 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട്.

ഏത് വഴിക്ക് നോക്കിയാലും ഇതാണ് മെച്ചം! BSNL നൽകും 600GB ഡാറ്റ

ഏത് വഴിക്ക് നോക്കിയാലും മെച്ചം എന്ന് തോന്നിപ്പിക്കുന്ന ഒരു റീച്ചാർജ് പ്ലാനാണ് 1999 രൂപയുടേത്. ബൾക്ക് ഡാറ്റയുമായി എത്തുന്നു എന്നതാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. പ്രതിദിന ഡാറ്റ ഉള്ള പ്ലാനുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു ദിവസം ഉപയോഗിച്ചില്ല എങ്കിൽ ആ ദിവസത്തെ ഡാറ്റ പാഴായിപ്പോകും.

എല്ലാ ദിവസവും എല്ലാവരുടെയും ഡാറ്റ ഉപയോഗം ഒരുപോലെ ആയിരിക്കില്ല. ചില ദിവസങ്ങളിൽ അ‌ധികം ഡാറ്റ ഉപയോഗിക്കാന സാധിക്കില്ല, മറ്റ് ചില ദിവസങ്ങളിൽ കൂടുതൽ ഡാറ്റ വേണ്ടിവന്നേക്കാം. പ്രതിദിന ഡാറ്റ പ്ലാനുകൾ ഈ സാഹചര്യങ്ങൾക്ക് ചേർന്നതല്ല. ഇത്തരം സാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്നത് ബൾക്ക് ഡാറ്റ പ്ലാനുകളാണ്.

ഒരു ദിവസം ഉ​പയോഗിച്ചില്ലെങ്കിലും ഡാറ്റ പാഴായി പോകുന്നില്ല. ആവശ്യമുള്ള ദിവസം കൂടുതൽ ഡാറ്റ ഉപയോഗിക്കുകയും ചെയ്യാം. അ‌തിനാൽ ബൾക്ക് ഡാറ്റ പ്ലാനുകൾ ഉപയോക്താക്കൾക്ക് മുടക്കുന്ന കാശ് പൂർണ്ണമായും മുതലാക്കാൻ അ‌നുയോജ്യമായ പ്ലാനുകളാണ്. 1999 രൂപയുടെ വാർഷിക പ്ലാൻ അ‌ത്തരത്തിൽ ഒരു ബൾക്ക് ഡാറ്റ പ്ലാൻ കൂടിയാണ്.

ഏത് വഴിക്ക് നോക്കിയാലും ഇതാണ് മെച്ചം! BSNL നൽകും 600GB ഡാറ്റ

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ

365 ദിവസവും ഒരു ടെലിക്കോം ഉപയോക്താവിന് വേണ്ട ആനുകൂല്യങ്ങൾ മാന്യമായ നിലയിൽ ഉറപ്പാക്കുന്ന ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 600ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് 1999 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 1959 രൂപ 02 ​പൈസ മാത്രം നൽകിയാൽ മതി. അ‌തായത് ഇവിടെത്തന്നെ ഏതാണ്ട് 40 രൂപയുടെ ലാഭം ബിഎസ്എൻഎൽ ഉപയോക്താവിന് ലഭിച്ചു. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏതാണ്ട് 5 രൂപ 47 ​​പൈസ മാത്രമേ വരൂ.

More from GizBot

Best Mobiles in India

English summary
BSNL is offering an annual prepaid plan priced at Rs 1999. The BSNL Rs 1999 plan is an annual prepaid plan that ensures a decent level of benefits for a telecom user 365 days a year. Its main benefits include unlimited calling, a total of 600GB data, and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X