Home
Recharge plans

ഒറ്റ റീച്ചാർജ്, പിന്നെ 365 ദിവസത്തേക്ക് തിരിഞ്ഞ് നോക്കേണ്ട! വർഷം മുഴുവൻ സന്തോഷം തരുന്ന BSNL പ്ലാൻ

ബിഎസ്എൻഎൽ (BSNL) വരിക്കാർക്ക് 2025 മാർച്ച് മാസം ശരിക്കും വാർഷിക പ്ലാനുകളുടെ ചാകരക്കാലമാണ്. മികച്ച ഒന്നിലധികം വാർഷിക് പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമാണ്. 2399 രൂപയുടെയും 1499 രൂപയുടെയും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഹോളി ധമാക്ക ഓഫറിന്റെ ഭാഗമായി ഇപ്പോൾ മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന വാർഷിക പ്ലാനുകളായി മാറിയിരിക്കുന്നു. മാർച്ച് 31 വരെയാണ് ഈ പ്ലാനുകളിൽ ഹോളി ഓഫർ ലഭ്യമാകുക. എന്നാൽ ഹോളി ഓഫർ ഇല്ലെങ്കിലും വരിക്കാർക്ക് പ്രിയപ്പെട്ട മറ്റൊരു വാർഷിക പ്ലാൻ കൂടി ബിഎസ്എൻഎല്ലിന് ഉണ്ട്. അ‌താണ് 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെപ്പറ്റി ഇതിനകം പറഞ്ഞിട്ടുള്ളതാണ്. എങ്കിലും ആളുകൾക്ക് ഉപകാരപ്പെടുന്ന ഏറ്റവും മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്ന് എന്ന നിലയിൽ ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ X) അ‌ക്കൗണ്ടിലൂടെ ഈ പ്ലാൻ വീണ്ടും ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു.

ഒറ്റ റീച്ചാർജ്, വർഷം മുഴുവൻ സന്തോഷം തരുന്ന BSNL പ്ലാൻ

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റി, 600ജിബി ബൾക്ക് ഡാറ്റ എന്നിവയാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. 600GB ബൾക്ക് ഡാറ്റയാണ് എന്നതിനാൽ തന്നെ ഉപയോഗിക്കാത്ത ദിവസത്തെ ഡാറ്റ പാഴായിപ്പോകില്ല.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ മാസാമാസമുള്ള റീച്ചാർജ് ഉപയോക്താക്കളെ ശരിക്കും പിഴിയുകയാണ് ചെയ്യുന്നത്. എന്നാൽ ബിഎസ്എൻഎല്ലിലേക്ക് വന്നാൽ പ്രതിമാസ പ്ലാനുകൾ ആണെങ്കിൽപ്പോലും അ‌വിടെ കാര്യമായ ചൂഷണം നടക്കുന്നില്ല. ന്യായമായ വിലയിൽ മാത്രമാണ് പ്രതിമാസ പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നത്. അ‌തിനാൽ വാർഷിക പ്ലാനുകളും പ്രതിമാസ പ്ലാനുകളും തമ്മിൽ കാര്യമായ വലിയ ലാഭ വ്യത്യാസം ഉണ്ടാകാറില്ല.

ഒറ്റ റീച്ചാർജ്, വർഷം മുഴുവൻ സന്തോഷം തരുന്ന BSNL പ്ലാൻ

എങ്കിലും ഇടയ്ക്കിടെ ഉള്ള റീച്ചാർജ് ഒഴിവാക്കാനും അ‌തിനായി ചെലവഴിക്കുന്ന സമയം ലാഭിക്കാനും വാർഷിക പ്ലാനുകൾ ബിഎസ്എൻഎൽ വരിക്കാർക്ക് അ‌നുയോജ്യമാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇപ്പോൾ ലഭ്യമാകുന്ന പ്ലാനുകൾ ചിലപ്പോൾ അ‌ടുത്ത തവണ റീച്ചാർജിന്റെ സമയത്ത് ഉണ്ടായിരിക്കണം എന്നില്ല. അ‌തിനാൽ ലഭ്യമായിട്ടുള്ള ഒരു മികച്ച വാർഷിക പ്ലാൻ തെരഞ്ഞെടുത്ത് ഒരു വർഷത്തേക്ക് ആനുകൂല്യങ്ങൾ ചീപ് റേറ്റിൽ ഉറപ്പിക്കുന്നത് മികച്ച നീക്കമാണ്.

Take a Poll

1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത് ബൾക്ക് ഡാറ്റയുമായിട്ടാണ്. അ‌തിനാൽ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും എന്ന് പേടിക്കേണ്ട. ആവശ്യമുള്ളപ്പോൾ ആവശ്യമുള്ള അ‌ളവ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഇനി വാർഷിക പ്ലാൻ തീരും മുമ്പ് നിശ്ചിത ഡാറ്റ തീർന്നാൽ ബിഎസ്എൻഎല്ലിന്റെ തന്നെ മികച്ച ഡാറ്റ പ്ലാനുകളെ ആശ്രയിക്കാനും അ‌വസരമുണ്ട്.

പ്രതിദിനം 5 രൂപ 47 ​പൈസയാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ ചെലവ്. ഇതിന്റെ പ്രതിമാസ ചെലവ് ഏകദേശം 165 രൂപയോളം വരും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും, അ‌തിനാൽ 1959 രൂപ 02 ​പൈസ നൽകിയാൽ മതി. അ‌തായത് 40 രൂപയ്ക്കടുത്ത് ലാഭം വളരെ ഈസിയായി നേടാനാകും.

ഒറ്റ റീച്ചാർജ്, വർഷം മുഴുവൻ സന്തോഷം തരുന്ന BSNL പ്ലാൻ

മറ്റൊരു ടെലിക്കോം കമ്പനിയും തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഇത്ര മികച്ച ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിക്കാൻ വരിക്കാരെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു ഡിസ്കൗണ്ട് സൗകര്യം ബിഎസ്എൻഎൽ നൽകുന്നത്. ഇത് കൂടാതെ രണ്ട് പ്ലാനുകൾക്കൊപ്പം 3ജിബി എക്സ്ട്രാ ഡാറ്റയും ബിഎസ്എൻഎൽ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
If you recharge once using BSNL Rs 1999 prepaid plan, you don't have to think about recharging for 365 days. The main benefits of BSNL Rs 1999 prepaid plan are 365 days validity and 600GB bulk data. Unlimited calling and 100 SMS per day are also available in it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X