Home
Recharge plans

വീണ്ടും ബിഎസ്എൻഎൽ പണിപറ്റിച്ചു, ആ 3GB പ്ലാൻ ഇപ്പോൾ ഇല്ല! പക്ഷേ 'ഇത്' ഉണ്ട് താനും...

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) പ്ലാനുകളുടെ വരവും പോക്കും ഒന്നും പലപ്പോഴും വരിക്കാർ അ‌റിയാറില്ല. ഇന്ന് കാണുന്ന പ്ലാൻ ചിലപ്പോൾ നാളെ കണ്ടു എന്ന് വരില്ല. അ‌ത് ഇന്ന് അ‌വതരിപ്പിച്ച പുതിയ പ്ലാനായാലും ശരി നാളെ ഉണ്ടാകുമെന്ന് ഒരു ഗ്യാരന്റിയും ഇല്ല. അ‌ത്തരത്തിൽ ദാ വന്നു ദേ പോയി എന്ന ഗണത്തിൽപ്പെടുത്താവുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണ് 628 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ക​​ഴിഞ്ഞ വർഷത്തിന്റെ ഒടുക്കത്തിൽ കൃത്യമായി പറഞ്ഞാൽ 2024 ഡിസംബറിൽ ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിൽ ഇടംപിടിച്ച രണ്ട് പ്ലാനുകളിലൊന്നാണ് 628 രൂപയുടെ പ്ലാൻ.

628 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കൂടാതെ 215 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാനും ബിഎസ്എൻഎൽ ഡിസംബറിൽ അ‌വതരിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ 215 രൂപയുടെ പ്ലാൻ മാത്രമാണ് ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ കാണാനാകുക. 628 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ വളരെ നിശബ്ദമായി പിൻവലിച്ചു എന്നുവേണം കരുതാൻ.

ബിഎസ്എൻഎൽ പണിപറ്റിച്ചു, ആ 3GB പ്ലാൻ ഇപ്പോൾ ഇല്ല! പക്ഷേ 'ഇത്' ഉണ്ട്

628 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ: ദിവസം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയായിരുന്നു ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരുന്നത്. ഇതോടൊപ്പം ചില അ‌ധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്തിരുന്നു.

ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് എന്നിവയാണ് 628 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന അ‌ധിക ആനുകൂല്യങ്ങൾ. ഈ പ്ലാൻ വരുന്നതിന് മുൻപ് 666 രൂപയുടെ ഒരു പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നു.

ബിഎസ്എൻഎൽ പണിപറ്റിച്ചു, ആ 3GB പ്ലാൻ ഇപ്പോൾ ഇല്ല! പക്ഷേ 'ഇത്' ഉണ്ട്

666 രൂപയുടെ പ്ലാൻ പിൻവലിച്ച ശേഷം അ‌വതരിപ്പിക്കപ്പെട്ട പ്ലാനാണ് 628 രൂപയുടെ പ്ലാൻ. എന്നാൽ പ്രതീക്ഷിച്ചത്ര പ്രതികരണം ആളുകളുടെ ഭാഗത്തുനിന്ന് ലഭിക്കാഞ്ഞതിനാലാകാം ഈ പ്ലാൻ പിൻവലിക്കപ്പെട്ടത്. 599 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്. ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങളും 628 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങളും ഒന്നുതന്നെയായിരുന്നു.

അ‌ധിക ആനുകൂല്യം ലഭിക്കും എന്നതായിരുന്നു 628 രൂപയുടെ പ്ലാനിന്റെ നേട്ടം. എന്നാൽ ആളുകൾക്ക് അ‌ത്ര താൽപര്യം തോന്നുന്ന അ‌ധിക ആനുകൂല്യങ്ങളായിരുന്നില്ല അ‌വ എന്നും വേണമെങ്കിൽ പറയാം. എന്തായാലും 599 രൂപയുടെ പ്ലാൻ ഇപ്പോഴും ഉള്ളതിനാൽ 628 രൂപയുടെ പ്ലാൻ നഷ്ടമായതിന്റെ ബുദ്ധിമുട്ട് ബിഎസ്എൻഎൽ വരിക്കാർക്ക് നേരിടേണ്ടി വരുന്നില്ല.

628 രൂപയുടെ പ്ലാനിന് പിന്നാലെ ബിഎസ്എൻഎൽ അ‌വതരിപ്പിച്ച 215 രൂപയുടെ പ്ലാൻ ഇപ്പോഴും ലഭ്യമാണ്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 2GB പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

ബിഎസ്എൻഎൽ പണിപറ്റിച്ചു, ആ 3GB പ്ലാൻ ഇപ്പോൾ ഇല്ല! പക്ഷേ 'ഇത്' ഉണ്ട്

ഹാർഡി ഗെയിംസ്, ചലഞ്ചർ അരീന ഗെയിംസ്, ഗെയിമോൺ, ആസ്ട്രോസെൽ, ഗെയിമിയം, ലിസ്റ്റ്ൻ പോഡ്കാസ്റ്റ്, സിങ് മ്യൂസിക്, വൗ എൻ്റർടൈൻമെൻ്റ്, ബിഎസ്എൻഎൽ ട്യൂൺസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും 215 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലുണ്ട്. 215 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 16 ​പൈസയാണ്.

More from GizBot

Best Mobiles in India

English summary
BSNL is offering a prepaid plan of Rs 215. The main benefits include 30 days validity, unlimited calling, 100 SMS per day, and 2GB daily data. It also comes with additional benefits like Hardy Games, Challenger Arena Games, Gameon, Astrocell, Gameium, Listen Podcast, Zing Music, Wow Entertainment, and BSNL Tunes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X