Home
Recharge plans

225 രൂപയ്ക്ക് ദിവസം 2.5GB ഡാറ്റ, 251 രൂപയ്ക്ക് ദിവസം 3.57GB ഡാറ്റ; നിങ്ങൾ ഏതെടുക്കും

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി കഴിഞ്ഞ ദിവസം 251 രൂപയുടെ സ്റ്റുഡന്റ് പ്ലാൻ പ്രഖ്യാപിക്കുകയുണ്ടായി. ശിശുദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്ലാൻ ബിഎസ്എൻഎൽ വരിക്കാർക്ക് ധാരാളം ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്, കൃത്യമായി പറഞ്ഞാൽ 100GB ഡാറ്റ. ബിഎസ്എൻഎൽ ഇതിനകം തന്നെ 225 രൂപ വിലയിൽ ഒരു പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. താരതമ്യേന ഒരു പുതിയ പ്ലാൻ ആണ് 225 രൂപയുടേത്, കാരണം ഈ പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടി​ട്ട് ഒരുപാട് നാൾ ആയിട്ടില്ല. 225 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും 251 രൂപയുടെ പ്ലാനും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പരിചയപ്പെടാം.

251 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ശിശുദിന സ്പെഷലായി എത്തിയിരിക്കുന്ന റീച്ചാർജ് പ്ലാനാണ് ഇത്. ഡിസംബർ 13 വരെ മാത്രമേ ഈ റീച്ചാർജ് പ്ലാൻ ലഭ്യമാകൂ എന്നാണ് ബിഎസ്എൻഎൽ അ‌റിയിച്ചിരിക്കുന്നത്. സ്റ്റുഡന്റ് പ്ലാൻ എന്നാണ് പേരെങ്കിലും എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് ഈ പ്ലാൻ റീച്ചാർജ് ചെയ്യാൻ കഴിയും.

225 രൂപയ്ക്ക് ദിവസം 2.5GB ഡാറ്റ, 251 രൂപയ്ക്ക് ദിവസം 3.57GB ഡാറ്റ

251 രൂപയുടെ പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ്, 100GB ബൾക്ക് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബൾക്ക് ഡാറ്റ ആയതിനാൽ പ്രതിദിന പരിധിയില്ലാതെ ഡാറ്റ ഉപയോഗം സാധ്യമാകും. ഡാറ്റ ഉപയോഗിക്കാതെ പാഴായിപ്പോകാനുള്ള സാധ്യത കുറവാണ്. ഇന്ന് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും ഡാറ്റ നഷ്ടമാകില്ല, വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ഇതിലെ ഡാറ്റ 28 ദിവസത്തേക്ക് വീതിച്ചാൽ പ്രതിദിനം ഏകദേശം 3.57GB ഡാറ്റ വരും.

225 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഈ ബിഎസ്എൻഎൽ പ്ലാനും ഉപയോക്താക്കൾക്ക് താരതമ്യേന പുതിയതാണ്. എന്നാൽ ഇത് ഒരു സ്പെഷൽ പ്ലാനല്ല, പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ സ്ഥിരം കണ്ടുവരുന്ന പ്ലാനാണ്. 30 ദിവസ വാലിഡിറ്റിയിൽ ആണ് 225 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ബിഎസ്എൻഎല്ലിന്റെ ഏക 2.5ജിബി പ്രതിദിന ഡാറ്റ പ്ലാൻ എന്ന പ്രത്യേകത ഇതിനുണ്ട്.

225 രൂപയ്ക്ക് ദിവസം 2.5GB ഡാറ്റ, 251 രൂപയ്ക്ക് ദിവസം 3.57GB ഡാറ്റ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ആകെ 75ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താവിന് ലഭിക്കുക. അ‌തും പ്രതിദിന ഡാറ്റ ആയതിനാൽ ഓരോ ദിവസവും ഉപയോഗിക്കാ​ത്ത ഡാറ്റ പാഴായിപ്പോകും. അ‌തായത് ഇന്ന് 1ജിബി ഡാറ്റയേ ഉപയോഗിച്ചുള്ളൂ എങ്കിൽ ബാക്കി 1.5ജിബി ഡാറ്റ പിറ്റേ ദിവസത്തേക്ക് ലഭ്യമാകില്ല.

വിലയുടെ കാര്യമെടുത്താൽ 225 രൂപയുടെ പ്ലാനാണ് കുറഞ്ഞ വിലയിൽ ലഭ്യമാകുക. എന്നാൽ ഡാറ്റയുടെ അ‌ളവും ഉപയോഗിക്കാനുള്ള സൗകര്യവും കണക്കിലെടുക്കുമ്പോൾ 251 രൂപയുടെ പ്ലാനാണ് കൂടുതൽ ലാഭകരം. കൂടുതൽ ഡാറ്റ ഉപയോഗമുള്ളവർക്ക് 251 രൂപ പ്ലാനും വാലിഡിറ്റി അ‌ടക്കം വിലയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് 225 രൂപയുടെ പ്ലാനും മികച്ചതായി തോന്നും.

225 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7.5 രൂപയാണ്. അ‌തേസമയം 251 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 8.96 രൂപയാണ്. വില കൂടുതലാണ് എങ്കിലും ഡാറ്റയുടെ അ‌ളവ് പരിഗണിക്കുമ്പോൾ 251 രൂപയുടെ പ്ലാൻ ആണ് കൂടുതൽ ലാഭകരമെന്ന് വിലയിരുത്താനാകും.

225 രൂപയ്ക്ക് ദിവസം 2.5GB ഡാറ്റ, 251 രൂപയ്ക്ക് ദിവസം 3.57GB ഡാറ്റ

251 രൂപയുടെ പ്ലാൻ അ‌ടുത്ത മാസം 13 വരെ മാത്രമേ ലഭ്യമാകൂ. എന്നാൽ 225 രൂപയുടെ പ്ലാൻ സ്ഥിരം പ്ലാനായതിനാൽ പ്രത്യേക കാലാവധിയൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. എപ്പോൾ വേണമെങ്കിലും ലഭ്യമാകും (ഇടയ്ക്ക് പ്ലാൻ പരിഷ്കരണത്തിന്റെ ഭാഗമായി പിൻവലിക്കപ്പെട്ടില്ലെങ്കിൽ). താൽപര്യമുള്ളവർക്ക് ഈ പ്ലാനുകളിൽ തങ്ങൾക്ക് അ‌നുയോജ്യമെന്ന് തോന്നുന്ന പ്ലാൻ സെൽഫ് കെയർ ആപ്പ് വഴി സ്വന്തമാക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
BSNL has launched a Rs 225 prepaid plan and a Rs 251 students special plan. The Rs 225 plan comes with 2.5GB data per day, while the Rs 251 plan comes with 100GB bulk data. Both the plans offer unlimited calling and 100 SMS per day. The Rs 225 plan comes with a validity of 30 days and the Rs 251 plan comes with a validity of 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X