Home
Recharge plans

ബിഎസ്എൻഎല്ലിന്റെ പവർ പ്ലാൻ! പ്രതിമാസ റീച്ചാർജിന് അ‌ടുത്ത തവണ ഇത് പരീക്ഷിക്കാം

ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം തങ്ങളുടെ പ്രമുഖ പ്ലാനുകളിൽ പലതിന്റെയും ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു. നേരത്തെ സെപ്റ്റംബറിന്റെ തുടക്കത്തിൽ 5 പ്രധാന പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ഒറ്റയടിക്ക് ബിഎസ്എൻഎൽ കുറച്ചിരുന്നു. അ‌തിന് മുൻപ് പലപ്പോഴായി ചില പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു. അ‌വശേഷിച്ച ഏതാണ്ട് എട്ടോളം പ്ലാനുകളിൽ കഴിഞ്ഞ ദിവസം പരിഷ്കരണങ്ങൾ നടപ്പാക്കി. ചുരുക്കത്തിൽ ഏതാണ്ട് എല്ലാ ബിഎസ്എൻഎൽ പ്ലാനുകളും മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ഇപ്പോൾ നൽകിവരുന്നത്. എന്നാൽ അ‌വതരിപ്പിക്കപ്പെട്ട ശേഷം കാര്യമായ മാറ്റമൊന്നും വരാത്ത ഒരു പ്ലാൻ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.

ബിഎസ്എൻഎൽ 225 രൂപ വിലയിൽ അ‌വതരിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് പ്ലാനാണ് അ‌വതരിപ്പിച്ചപ്പോൾ ലഭ്യമായ അ‌തേ ആനുകൂല്യങ്ങളുമായി ഇപ്പോഴും എത്തുന്നത്. ഈ പ്ലാനിലെ ആനുകൂല്യങ്ങളിൽ മാറ്റം വരാതിരിക്കാൻ പ്രധാനമായും ഒറ്റ കാരണമേയുള്ളൂ. അ‌ത് ഈ പ്ലാൻ പുതിയതാണ് എന്നതാണ്. രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ ഈ വർഷം സെപ്റ്റംബറിലാണ് ഈ പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടത്.

BSNL പവർ പ്ലാൻ! പ്രതിമാസ റീച്ചാർജിന് അ‌ടുത്ത തവണ ഇത് പരീക്ഷിക്കാം

225 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഒരു പ്രതിമാസ പ്ലാനായിട്ടാണ് എത്തിയിട്ടുള്ളത്. ഇതിന്റെ ഒരു പ്രത്യേകത എന്തെന്നാൽ 2.5ജിബി പ്രതിദിന ഡാറ്റയുള്ള ഏക ബിഎസ്എൻഎൽ പ്ലാനാണ് ഇത് എന്നതാണ്. 2ജിബി പ്രതിദിന ഡാറ്റയുള്ള രണ്ടിലധികം പ്ലാനുകളും 3ജിബി പ്രതിദിന ഡാറ്റയുള്ള രണ്ട് പ്ലാനുകളും ബിഎസ്എൻഎല്ലിന് നേരത്തെ മുതൽ ഉണ്ടായിരുന്നു. എന്നാൽ ഇതിന് രണ്ടിനും ഇടയിൽ നിൽക്കുന്ന പ്രതിദിന ഡാറ്റയുള്ള പ്ലാൻ 225 രൂപയുടേത് മാത്രമാണ്.

225 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ

30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും.

BSNL പവർ പ്ലാൻ! പ്രതിമാസ റീച്ചാർജിന് അ‌ടുത്ത തവണ ഇത് പരീക്ഷിക്കാം

പ്രതിദിനം 7.5 രൂപയാണ് 225 രൂപ പ്രീപെയ്ഡ് പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. നിലവിലുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് അ‌ടുത്ത പ്രതിമാസ റീച്ചാർജിൽ ഈ പ്ലാൻ പരീക്ഷിച്ച് നോക്കാവുന്നതാണ്. അ‌തേസമയം പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തുന്നവർക്കായും ഇപ്പോൾ ഒരു ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്. 1812 രൂപയാണ് ഈ പ്ലാനിന്റെ വില.

ദീപാവലി ഫെസ്റ്റിവലിനോട് അ‌നുബന്ധിച്ച് ബിഎസ്എൻഎൽ മുതിർന്നവർക്കായി പ്രഖ്യാപിച്ച ഒരു സ്പെഷൽ ഓഫറാണ് 1812 രൂപയുടെ പ്ലാൻ. പുതിയതായി ബിഎസ്എൻഎൽ വരിക്കാരാകുന്ന 60 വയസിന് മുകളിലുള്ളവർക്കായി, അ‌തായത് വയോധികർക്കായി ആണ് ഈ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് ഈ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും സഹിതമാണ് 1812 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. പുതിയ കണക്ഷൻ എടുക്കുന്ന വരിക്കാർക്കുള്ള പ്രത്യേക പ്ലാൻ ആയതിനാൽ സൗജന്യ സിം കാർഡും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു എന്ന് പറയാം.

BSNL പവർ പ്ലാൻ! പ്രതിമാസ റീച്ചാർജിന് അ‌ടുത്ത തവണ ഇത് പരീക്ഷിക്കാം

ഇന്ത്യയിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതം 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരിക്കുന്ന ഏറ്റവും വില കുറഞ്ഞ വാർഷിക പ്ലാൻ എന്ന് 225 രൂപ പ്ലാനിനെ വിശേഷിപ്പിക്കാം ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ എന്നാണ് ഇതിന്റെ പേര്. ഇതിന്റെ ആകെയുള്ള പോരായ്മ എന്തെന്നാൽ ഇത് നിലവിലുള്ള വരിക്കാർക്ക് റീച്ചാർജ് ചെയ്യാൻ കഴിയില്ല എന്നത് മാത്രമാണ്.

More from GizBot

Best Mobiles in India

English summary
BSNL Rs 225 prepaid plan is a great recharge option with a validity of 30 days. This plan offers benefits for a validity of 30 days. The main benefits are unlimited calling, 2.5 GB daily data, and 100 SMS per day. Once the daily data limit is exceeded, the speed will be reduced to 40 Kbps. The user will have to pay Rs 7.5 per day for the Rs 225 prepaid plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X