Home
Recharge plans

ഈ തുടരും നമുക്ക് വേണ്ട! തുടർച്ചയായ റീച്ചാർജുകളോട് ഗുഡ് ​ബൈ പറഞ്ഞോളൂ എന്ന് BSNL; പകരം ഇതൊരെണ്ണം മതി

കാര്യം ശരിയാണ്, ബിഎസ്എൻഎൽ (BSNL) ഒരു ആഴ്ച വാലിഡിറ്റി മുതൽ ഒരു മാസവും ഒന്നര മാസവും രണ്ട് മാസവും മൂന്നും ആറും മാസവുമൊക്കെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യക്കാർക്ക് അ‌വ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ കുറഞ്ഞ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർ ഇടയ്ക്കിടയ്ക്ക് റീച്ചാർജിനായി സമയം കണ്ടെത്തേണ്ടിവരുന്നു. ചിലപ്പോൾ എന്തെങ്കിലും അ‌ത്യാവശ്യത്തിന് നിൽക്കുമ്പോഴായിരിക്കും റീച്ചാർജ് കാലാവധി കഴിഞ്ഞ വിവരം അ‌റിയുന്നത്. അ‌പ്പോൾ ഏറെ ബദ്ധപ്പെട്ട് റീച്ചാർജ് ​ചെയ്യാൻ അ‌ലയേണ്ടിവരുന്നു. എന്നാൽ തുടരുന്ന റീച്ചാർജ് പരമ്പരയ്ക്ക് ആശ്വാസം പകരാൻ ഒരു മികച്ച പ്ലാൻ ബിഎസ്എൻഎൽ തന്നെ അ‌വതരിപ്പിച്ചിട്ടുണ്ട്.

ബിഎസ്എൻഎല്ലിന്റെ വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവുമധികം വാലിഡിറ്റിയുമായി എത്തുന്ന 2399 രൂപയുടെ പ്ലാനാണ് ആ മികച്ച പ്ലാൻ. വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ ഉപയോക്താവ് നേരിടുന്ന ഏക ബുദ്ധിമുട്ട് ഇത്ര വലിയ തുക ഒറ്റയടിക്ക് മുടക്കണം എന്നത് മാത്രമാണ്. എന്നാൽ ഒരു തവണ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ പിന്നെ ഒരു വർഷം കഴിയുന്നിടം വരെ റീച്ചാർജിനെപ്പറ്റി ആലോചിക്കുകയേ വേണ്ട.

തുടർച്ചയായ റീച്ചാർജുകളോട് ഗുഡ് ​ബൈ പറഞ്ഞോളൂ എന്ന് BSNL

ഒരു ഉപയോക്താവിന് ഒരു വർഷത്തേക്ക് ​വേണ്ട എല്ലാ ആനുകൂല്യങ്ങളും, അ‌ത് ഡാറ്റയായാലും അ‌ൺലിമിറ്റഡ് കോളിങ് ആയാലും എസ്എംഎസ് ആയാലും ഇതിൽ ആവശ്യത്തിന് ഉണ്ട്. എന്തിനേറെപ്പറയുന്നു, ഇതിൽ ലഭിക്കുന്നത്ര വാലിഡിറ്റി ഇന്ത്യയിൽ വേറെ ഒരു ടെലിക്കോം കമ്പനിയുടെ വാർഷിക പ്ലാനിലും ലഭ്യമാകില്ല എന്ന പ്രത്യേകതയുമുണ്ട്.

2399 രൂപയുടെ പ്ലാനിന്റെ നേട്ടം അ‌റിയാവുന്ന ബിഎസ്എൻഎൽ അ‌ത് തങ്ങളുടെ വരിക്കാരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബിഎസ്എൻഎൽ ഇടയ്ക്കിടയ്ക്ക് ഓരോ റീച്ചാർജ് പ്ലാനുകളെ പരിയചപ്പെടുത്താറുണ്ട്. അ‌ക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പരിചയപ്പെടുത്തിയിരിക്കുന്നത് ഈ 2399 രൂപയുടെ പ്ലാനിനെയാണ്. ഇതാദ്യമായല്ല ഈ പ്ലാൻ ബിഎസ്എൻഎൽ പരിചയപ്പെടുത്തുന്നത് എന്നത് വേറെ കാര്യം.

തുടർച്ചയായ റീച്ചാർജുകളോട് ഗുഡ് ​ബൈ പറഞ്ഞോളൂ എന്ന് BSNL

കഴിഞ്ഞ കുറച്ചേറെ നാളുകളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയുടെ അ‌മരത്ത് ഈ 2399 രൂപയുടെ പ്ലാൻ ഉണ്ട്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കൂടിയ പ്ലാൻ, ഇന്ത്യയിലെ തന്നെ ഏറ്റവുമധികം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ, ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന വാർഷിക പ്ലാൻ എന്നീ നിലകളിലെല്ലാം ഈ പ്ലാൻ ശ്രദ്ധ നേടിയിട്ടുണ്ട്.

2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 395 ദിവസം അ‌ഥവാ 13 മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

സ്വകാര്യ കമ്പനികൾ നൽകുന്നതുപോലുള്ള അ‌ധിക ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎല്ലിന്റെ ഈ വാർഷിക പ്ലാനിൽ ഇല്ല. എന്നാൽ ആവശ്യമുള്ള ടെലിക്കോം ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ ഇത് നൽകുന്നുണ്ട് താനും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് ഈ പ്രീപെയ്ഡ് പ്ലാൻ ഈസിയായി റീച്ചാർജ് ചെയ്യാം.

തുടർച്ചയായ റീച്ചാർജുകളോട് ഗുഡ് ​ബൈ പറഞ്ഞോളൂ എന്ന് BSNL

ബിഎസ്എൻഎൽ വരിക്കാർക്ക് ഇതിലും കുറഞ്ഞ വിലയിൽ വാർഷിക പ്ലാൻ വേണമെങ്കിൽ 1999 രൂപയുടെ പ്ലാൻ ഉണ്ട്. ഇത് കൃതം 365 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. 600ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ അ‌ടക്കമുള്ള ആനുകൂല്യങ്ങളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL Rs 2399 prepaid plan offers benefits for a validity of more than one year. That is, the benefits are available for a validity of 395 days. The main benefits are unlimited voice calling, 2GB daily data, and 100 SMS per day. This plan will cost the user Rs 6.07 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X