ദിവസം 1.5GB ഡാറ്റ കിട്ടുന്ന വില കുറഞ്ഞ പ്ലാൻ BSNL-ന് ഇല്ല, പക്ഷേ ഈ പ്രീപെയ്ഡ് പ്ലാൻ ആ കുറവ് നികത്തും
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ അതിൽ 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ കാണാം. 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ കാണാം, 2.5ജിബി, 3ജിബി പ്രതിദിന ഡാറ്റയോടെ എത്തുന്ന പ്രീപെയ്ഡ് പ്ലാനുകളും കാണാം. പക്ഷേ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾ മാത്രം ബിഎസ്എൻഎല്ലിന്റെ പക്കൽ കാര്യമായി ഇല്ല. പേരിന് ഒരു പ്ലാൻ ഉള്ളത് 1999 രൂപയുടെ പ്ലാനാണ്, അതുപക്ഷേ സാധാരണക്കാർക്ക് അത്ര പെട്ടെന്ന് തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു പ്ലാനല്ല. 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ പലരും തെരഞ്ഞെടുക്കുന്നത് തന്നെ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനിന് പണമില്ലാത്തതിനാലാണ്.
അങ്ങനെയുള്ളപ്പോൾ, ഏതാണ്ട് 2000 രൂപയോളം വില വരുന്ന 1.5ജിബി പ്രതിദിന ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കുക എന്നത് പല ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളവും അത്ര എളുപ്പമല്ല. എന്നാൽ കുറഞ്ഞ വിലയിൽ 1.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ ഇല്ല എന്ന് വരിക്കാർ ഒട്ടും നിരാശരാകേണ്ടതില്ല, കാരണം ആ കുറവ് നികത്തുന്ന പ്ലാൻ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.

ബിഎസ്എൻഎൽ 247 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ 50ജിബി ബൾക്ക് ഡാറ്റയാണ് അടങ്ങുന്നത്. പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ്, 30 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. യഥാർഥത്തിൽ 1.5ജിബി പ്രതിദിന ഡാറ്റയുള്ള ഒരു പ്രതിമാസ പ്ലാനിനെക്കാൾ ലാഭം ഈ 50ജിബി ബൾക്ക് ഡാറ്റയുള്ള പ്ലാനാണ്.
50 ജിബി ബൾക്ക് ഡാറ്റ 30 ദിവസ വാലിഡിറ്റിയിൽ എത്തുമ്പോൾ ഇവിടെ ഉപയോക്താവിന് ഒരു ദിവസം ശരാശരി 1.5 ജിബിക്ക് മുകളിൽ ഡാറ്റ കിട്ടുന്നുണ്ട്. തന്നെയുമല്ല, 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനാണെങ്കിൽ ഉപയോഗിക്കാത്ത ഡാറ്റ അതാത് ദിവസം പാഴായിപ്പോകും. കുറച്ച് ഡാറ്റ കൂടുതൽ വേണ്ടിവന്നാൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടി വരികയും ചെയ്യും.

എന്നാൽ ബൾക്ക് ഡാറ്റ ആയതിനാൽ 247 രൂപയുടെ പ്ലാനിൽ ഈ രണ്ട് ബുദ്ധിമുട്ടുകളും വരിക്കാർക്ക് ഉണ്ടാകുന്നില്ല. അതായത് ഒരു ദിവസം ഉപയോഗിച്ചില്ല എന്ന് കരുതി ആ ദിവസത്തെ ഡാറ്റ പാഴായിപ്പോകുന്നില്ല. വാലിഡിറ്റി കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിച്ച് പൂർണ്ണമായി തീർക്കാനുള്ള ഒരു അവസരം ഇവിടെ ഉപയോക്താവിന് ലഭിക്കുന്നുണ്ട്.
മറ്റൊരു സൗകര്യം പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം എന്നതാണ്. അതായത് 2ജിബിയോ 3ജിബിയോ തുടങ്ങി വേണമെങ്കിൽ 50 ജിബി ഡാറ്റയും ഉപയോക്താവിന് ആവശ്യം അനുസരിച്ച് ഉപയോഗിച്ച് തീർക്കാം. അതായത് ഇന്ന് കുറച്ച് കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടി വന്നാലും 50ജിബി ഡാറ്റയുടെ പിൻബലമുള്ളതിനാൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടി വരുന്നില്ല.
247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 8.23 രൂപയാണ്. പ്രതിദിന ഡാറ്റ സഹിതം എത്തുന്ന പ്ലാനുകളെക്കാൾ ഉയർന്ന അളവിൽ ബൾക്ക് ഡാറ്റയുമായി എത്തുന്ന പ്ലാനുകൾക്ക് പൊതുവിൽ നിരക്ക് അൽപ്പം കൂടുതലാണ്. ഇത്തരത്തിൽ വരിക്കാരുടെ ആവശ്യങ്ങളോട് ചേർന്ന് നിൽക്കുന്ന റീച്ചാർജ് പ്ലാനുകൾ കൂടുതലും കാണാനാകുക ബിഎസ്എൻഎല്ലിലാണ്.

മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇപ്പോൾ 1.5ജിബി പ്രതിദിന ഡാറ്റയുള്ള റീച്ചാർജ് ഓപ്ഷനായി ലഭ്യമായിരിക്കുന്ന 1999 രൂപയുടെ പ്ലാൻ മുൻപ് ബൾക്ക് ഡാറ്റയുമായി എത്തിയിരുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷനായിരുന്നു എന്നതാണ്. കുറച്ചുനാൾ മുൻപ് നടത്തിയ പ്ലാൻ പരിഷ്കരണത്തെ തുടർന്നാണ് ബൾക്ക് ഡാറ്റ മാറ്റി 1.5ജിബി പ്രതിദിന ഡാറ്റയാക്കിയത്. അതേപോലെ വാലിഡിറ്റിയിലും വൻ വെട്ടിക്കുറയ്ക്കൽ നടത്തി. ഇപ്പോൾ 330 ദിവസ വാലിഡിറ്റിയാണ് 1999 രൂപയുടെ പ്ലാനിനുള്ളത്.


Click it and Unblock the Notifications