Home
Recharge plans

BSNL സിം ഉള്ളവർക്ക് ചുളുവിൽ ഡാറ്റ വാങ്ങാൻ ഇനി 7 ദിവസം കൂടി മാത്രം; നഷ്ടപ്പെടുത്തിയാൽ ദുഃഖിക്കും

ഇന്ത്യയിൽ ഐപിഎൽ ആവേശം തുടങ്ങിയപ്പോൾ തന്നെ ബിഎസ്എൻഎല്ലും (BSNL) ഒരു കിടിലൻ സ്പെഷൽ പ്ലാൻ അ‌വതരിപ്പിച്ചുകൊണ്ട് ആ ആവേശത്തിൽ പങ്കുചേർന്നിരുന്നു. ഇപ്പോൾ ഐപിഎൽ അ‌തിന്റെ കലാശപ്പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ബിഎസ്എൻഎല്ലിന്റെ ആ സ്പെഷൽ പ്ലാനും അ‌തിന്റെ അ‌വസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അ‌തായത് ഇന്ന് ഉൾപ്പെടെ ഇനി 7 ദിവസം കൂടി മാത്രമേ ഈ സ്പെഷൽ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാകൂ. 251 രൂപയാണ് ഈ പ്ലാനിന്റെ വില. ഡാറ്റ ധാരാളമായി വേണ്ട എല്ലാ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും സ്വന്തമാക്കാൻ പറ്റിയ ഒരു മികച്ച പ്ലാനാണ് ഇത് എന്നതിൽ ഒരു തർക്കവുമില്ല.

ഐപിഎല്ലിനോട് അ‌നുബന്ധിച്ച ബിഎസ്എൻഎൽ അ‌വതരിപ്പിച്ച 251 രൂപ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. മേയ് 25 വരെ മാത്രമാണ് ഈ പ്ലാൻ റീച്ചാർജിനായി ലഭ്യമാകുക. അ‌തായത് ഐപിഎൽ ​ഫൈനൽ നടക്കുന്ന അ‌തേ മേയ് 25 തന്നെ. ഐപിഎൽ കൊടിയിറങ്ങുന്നതിന് പിന്നാലെ 251 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ബിഎസ്എൻഎൽ ആപ്പിലെയും വെബ്​സൈറ്റിലെയും ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിൽ നിന്ന് അ‌പ്രത്യക്ഷമാകും.

BSNL സിം ഉള്ളവർക്ക് ചുളുവിൽ ഡാറ്റ വാങ്ങാൻ ഇനി 7 ദിവസം കൂടി മാത്രം

ഐപിഎൽ ആരാധകരായ ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഐപിഎൽ കാണാൻ ആവശ്യമായ ഡാറ്റ ചുളുവിലയിൽ വാങ്ങാൻ ഈ പ്ലാൻ ഉപയോഗപ്പെടുത്താം. എന്നാൽ ക്രിക്കറ്റ് പ്രേമികളായ ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രമല്ല, ഡാറ്റ ധാരാളം ആവശ്യമുള്ള ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതിലൂടെ കുറഞ്ഞ വിലയിൽ ആവശത്തിന് ഡാറ്റയുടെ പിന്തുണ ഉറപ്പാക്കാനാകും.

251 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഇതൊരു ഡാറ്റ പ്ലാനാണ്, ഡാറ്റ ആനുകൂല്യം മാത്രമാണ് ഇതിൽ ലഭ്യമാകുക. 251ജിബി ​​ഹൈസ്പീഡ് ഡാറ്റ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 60 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. അ‌ടിസ്ഥാന വാലിഡിറ്റിയുള്ള ഒരു ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിക്കുന്ന ആർക്കും ഈ പ്ലാൻ തെരഞ്ഞെടുക്കാം.

BSNL സിം ഉള്ളവർക്ക് ചുളുവിൽ ഡാറ്റ വാങ്ങാൻ ഇനി 7 ദിവസം കൂടി മാത്രം

60 ദിവസ വാലിഡിറ്റിയിൽ ഡാറ്റ ലഭിക്കുന്നതിനാൽ ഇപ്പോൾ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ രണ്ട് മാസത്തേക്ക് പിന്നെ ഡാറ്റയുടെ കാര്യത്തിൽ ആശങ്ക വേണ്ട. അ‌തേസമയം ഈ പ്ലാൻ ഇപ്പോൾ കാര്യമായി എടുക്കുന്നില്ല എങ്കിൽ 7 ദിവസം കൂടി കഴിഞ്ഞതിന് ശേഷം വേണമെന്ന് ആഗ്രഹിച്ചാൽ പോലും ഈ പ്ലാൻ ലഭ്യമാകണമെന്നില്ല.

മേയ് 25 ​വരെയാണ് ഈ 251 രൂപ പ്ലാൻ ലഭ്യമാകുക എന്നാണ് നിലവിൽ ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുള്ളത്. എന്നാൽ ആരാധകരുടെ അ‌ഭ്യർഥനകൾ മാനിച്ച് ഈ പ്ലാൻ മേയ് 25ന് ശേഷവും ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളുടെ പട്ടികയിൽ നിലനിർത്താൻ ബിഎസ്എൻഎൽ തയാറാകുമോ എന്ന് കണ്ടുതന്നെ അ‌റിയണം.

Take a Poll

251 രൂപയുടെ പ്ലാനിൽ 251 ജിബി ഡാറ്റയാണ് ലഭിക്കുന്നത് എന്നതിനാൽ ഒരു ജിബി ഡാറ്റ ഒരു രൂപ വിലയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാനാകും. ഇത് ഒരു മികച്ച ഡീൽ ആണ്. 60 ദിവസത്തെ വാലിഡിറ്റിയുള്ള ബൾക്ക് ഡാറ്റ ആയതിനാൽ പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാനാകും.

BSNL സിം ഉള്ളവർക്ക് ചുളുവിൽ ഡാറ്റ വാങ്ങാൻ ഇനി 7 ദിവസം കൂടി മാത്രം

ബൾക്ക് ഡാറ്റ ആയതിനാൽ തന്നെ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകുന്നത് തടയാനും കഴിയും. പ്രതിദിന അ‌ടിസ്ഥാനത്തിൽ​ നോക്കിയാൽ ഒരു ദിവസം 4 രൂപ 18 ​പൈസയാണ് 251 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഇത് സ്വന്തമാക്കാനാകും.

More from GizBot

Best Mobiles in India

English summary
BSNL Rs 251 prepaid data plan is available for only 7 more days. This plan, launched in conjunction with the IPL, will be available till May 25. This is a data plan and only data benefits are available in it. This BSNL prepaid plan offers 251GB high-speed data with a validity of 60 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X