ഇലക്ഷൻ തിരക്കിൽ കുട്ടികൾക്കുള്ള ഈ റീച്ചാർജ് പ്ലാനിന്റെ കാര്യം മറക്കേണ്ട! ഈ BSNL പ്ലാൻ ഇനി ഒരാഴ്ചകൂടി മാത്രം
കേരളത്തിൽ ഇപ്പോൾ തദ്ദേശതെരഞ്ഞെടുപ്പ് ആവേശം കനത്തുകൊണ്ടിരിക്കുകയാണ്. വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ഇലക്ഷനും ഫല പ്രഖ്യാപനവുമെല്ലാം നടക്കും. ഓരോ വോട്ടും ഉറപ്പിക്കാൻ സ്ഥാനാർഥികളും അണികളും ഓടിനടക്കുകയാണ്. വോട്ട് ചോദിക്കാൻ പോകുന്നവർക്ക് മാത്രമല്ല, വീട്ടിലിരിക്കുന്നവർക്കും ഇലക്ഷൻ തിരക്കുകളുണ്ട്, കാരണം ഇക്കണ്ട സ്ഥാനാർഥികളെല്ലാം വോട്ട് ചോദിച്ച് എത്തുന്നത് വീട്ടിലിരിക്കുന്നവരുടെ അടുത്തേക്ക് കൂടിയാണല്ലോ! അങ്ങനെ കേരളത്തിലുള്ളവരിൽ വലിയൊരു വിഭാഗം ആളുകൾ ഇപ്പോൾ ഇലക്ഷൻ തിരിക്കിലാണ്. എന്നാൽ ഈ ഇലക്ഷൻ തിരക്കുകൾക്കിടയിൽ ബിഎസ്എൻഎൽ വരിക്കാർ മറന്നുപോകാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. ശിശുദിനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ പ്രഖ്യാപിച്ച സ്റ്റുഡന്റ് പ്ലാൻ ഓഫർ അവസാനിക്കാൻ പോകുന്നു എന്നതാണ് അത്.
251 രൂപ വിലയിലാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ച സ്റ്റുഡന്റ് സ്പെഷൽ റീച്ചാർജ് പ്ലാൻ എത്തിയിട്ടുള്ളത്. നവംബർ 14 മുതൽ ഡിസംബർ 13 വരെയുള്ള ഒരു മാസം മാത്രമാണ് സ്റ്റുഡന്റ്സ് ഓഫർ എന്ന് പേരിട്ട സ്പെഷൽ റീച്ചാർജ് ഓഫർ ലഭ്യമാകുക എന്ന് ബിഎസ്എൻഎൽ നേരത്തെ തന്നെ അറിയിച്ച കാര്യമാണ്.

അതായത് ഇനി ഒരാഴ്ചത്തേക്ക് കൂടി മാത്രമേ 251 രൂപയുടെ ബിഎസ്എൻഎൽ സ്റ്റുഡന്റ് ഓഫർ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാകൂ. പേരിൽ സ്റ്റുഡന്റ് പ്ലാൻ എന്നൊക്കെയുണ്ടെങ്കിലും താൽപര്യമുള്ള ആർക്കും ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകും. ഇപ്പോൾ ഓഫർ പ്രഖ്യാപിക്കാൻ കിട്ടുന്ന ഒരു അവസരവും ബിഎസ്എൻഎൽ പാഴാക്കാറില്ല.
അത്തരത്തിൽ, ശിശുദിനം വന്നപ്പോൾ അത് ഒരു അവസരമായി കണ്ട് സ്റ്റുഡന്റ് പ്ലാൻ എന്ന പേരിൽ ഒരു പുതിയ ഓഫർ വരിക്കാർക്ക് എത്തിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തത്. മറ്റ് പ്ലാനുകളിലൊന്നും കാണാത്ത വിധത്തിൽ കുറഞ്ഞ വിലയിൽ ധാരാളം ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

251 രൂപയുടെ പ്ലാനിൽ 100ജിബി ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തെ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളാണ് പ്രധാനമായും ലഭ്യമാകുക. ഉപഭോക്താക്കൾക്ക് അടുത്തുള്ള BSNL കസ്റ്റമർ സർവീസ് സെന്റർ സന്ദർശിച്ചോ, 1800-180-1503 എന്ന നമ്പറിൽ വിളിച്ചോ, bsnl.co.in സന്ദർശിച്ചോ സ്റ്റുഡന്റ് പ്ലാൻ സ്വന്തമാക്കാം.
ഇതിനെല്ലാമപ്പുറം, ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി ഈ 251 രൂപ സ്റ്റുഡന്റ് പ്ലാൻ ഈസിയായി സ്വന്തമാക്കാം. പ്രതിദിനം 8.96 രൂപയാണ് 251 രൂപയുടെ സ്റ്റുഡന്റ് പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. 251 രൂപയ്ക്ക് 100GB ബൾക്ക് ഡാറ്റ പിന്തുണ ലഭ്യമാകുക എന്നത് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ലാഭകരമായ ഡീൽ ആണ്.
താൽപര്യമുള്ള ബിഎസ്എൻഎൽ വരിക്കാർ ഓഫർ കാലയളവ് അവസാനിക്കും മുമ്പ് ഈ പ്ലാൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ബൾക്ക് ഡാറ്റ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്. കാരണം വേണമെന്ന് വച്ചാൽ 100GB ഡാറ്റയും ഉപയോഗിക്കാനാകും. ഡാറ്റ പാഴാകാതെ ഉപയോഗിക്കാം എന്നതിന് പുറമേ, പ്രതിദിന പരിധി ഇല്ല എന്നതിനാൽ ഒരു ദിവസം കൂടുതൽ ഡാറ്റ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.

അതായത് ഇന്ന് 10ജിബി ഡാറ്റ ഉപയോഗിക്കേണ്ട ഒരു ആവശ്യം വന്നു എന്നിരിക്കട്ടെ, ബൾക്ക് ഡാറ്റ പ്ലാൻ ആയതിനാൽ ഡാറ്റ ബാലൻസ് ഉണ്ടെങ്കിൽ ഈസിയായി 10ജിബി ഡാറ്റ ഉപയോഗിക്കാം. അതേസമയം പ്രതിദിന ഡാറ്റ പ്ലാൻ ആണെങ്കിൽ പരമാവധി 3ജിബി ഡാറ്റയാകും കിട്ടുക. ബാക്കി വേണ്ട ഡാറ്റയ്ക്കായി ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും.


Click it and Unblock the Notifications








