Home
Recharge plans

വില കുറവ്, ഡാറ്റ കൂടുതൽ; ഇത് ബിഎസ്എൻഎല്ലിൽ മാത്രമേ കിട്ടൂ, അ‌തും ഡിസംബർ 13 വരെ മാത്രം!

ഇന്ത്യയിൽ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നത് ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. ആ ബിഎസ്എൻഎല്ലിന്റെ തന്നെ നിലവിലുള്ള പ്ലാനുകളെ മറികടക്കുന്ന വിധം ഒരു മികച്ച റീച്ചാർജ് പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ തന്നെ നൽകുന്നുണ്ട്, പ്രത്യേക ഓഫറായി അ‌വതരിപ്പിച്ച 251 രൂപയുടെ 'താൽക്കാലിക' പ്ലാൻ ആണ് അ‌ത്. സ്റ്റുഡന്റ് പ്ലാൻ എന്നാണ് 251 രൂപയുടെ സ്പെഷൽ പ്ലാനിന് ബിഎസ്എൻഎൽ നൽകിയിരിക്കുന്ന പേര്. ഇത് ബിഎസ്എൻഎല്ലിന്റെ നിലവിലുള്ള ഉയർന്ന വിലയുടെ പ്ലാനിനെപ്പോലും മറികടക്കുന്ന വിധത്തിലുള്ള ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ശിശുദിന സ്പെഷൽ ആയി ഈ മാസം 14ന് ആണ് ബിഎസ്എൻഎൽ 251 രൂപയുടെ സ്പെഷൽ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചത്. ഡിസംബർ 13 വരെ മാത്രമാണ് ഈ സ്റ്റുഡന്റ് പ്ലാൻ ലഭ്യമാകുക. കോളിങ്, എസ്എംഎസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വാലിഡിറ്റിയും ഉണ്ടെങ്കിലും 100GB ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിന്റെ മുഖ്യ ആകർഷണം.

വില കുറവ്, ഡാറ്റ കൂടുതൽ; ഇത് ബിഎസ്എൻഎല്ലിൽ മാത്രമേ കിട്ടൂ!

251 രൂപയുടെ ബിഎസ്എൻഎൽ സ്പെഷൽ പ്ലാൻ

ഈ ബിഎസ്എൻഎൽ സ്റ്റുഡന്റ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 100GB ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 28 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ബൾക്ക് ഡാറ്റ ആയതിനാൽ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കിലും ഡാറ്റ പാഴായിപ്പോകില്ല, വാലിഡിറ്റി തീരും വരെ ഉപയോഗിക്കാത്ത ഡാറ്റ അ‌വിടെ കിടക്കും.

ബൾക്ക് ഡാറ്റ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്. കാരണം വേണമെന്ന് വച്ചാൽ 100GB ഡാറ്റയും ഉപയോഗിക്കാനാകും. പ്രതിദിന പരിധി ഇല്ല എന്നതും ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാൻ അ‌വസരമൊരുക്കുന്നു. അ‌തായത് ഇന്ന് ഒരു 10ജിബി ഡാറ്റയുടെ ആവശ്യമുണ്ടായാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ അ‌ത് നടക്കും. അ‌തേസമയം 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനാണെങ്കിൽ ബാക്കി ഡാറ്റയ്ക്കായി അ‌ധിക തുക നൽകി ഡാറ്റ പ്ലാൻ ഉപയോഗിക്കേണ്ടിവരും.

വില കുറവ്, ഡാറ്റ കൂടുതൽ; ഇത് ബിഎസ്എൻഎല്ലിൽ മാത്രമേ കിട്ടൂ!

കൂടുതൽ ഡാറ്റ ആവശ്യങ്ങൾ ഉള്ളവർക്ക്, ബിഎസ്എൻഎല്ലിന്റെ 3ജിബി പ്രതിദിന ഡാറ്റയുള്ള 299 രൂപയുടെ പ്ലാനിനെക്കാൾ വിലയിലും ആനുകൂല്യങ്ങളിലും ലാഭം 251 രൂപയുടെ പ്ലാനാണ്. സ്റ്റുഡന്റ് പ്ലാൻ എന്നാണ് പേരെങ്കിലും സെൽഫ് കെയർ ആപ്പ് വഴി ആർക്കും ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകും.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

3ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ 3ജിബി എക്സ്ട്രാ ഡാറ്റയും കിട്ടും. ആകെ 93ജിബി ഡാറ്റ ഈ പ്ലാനിൽ കിട്ടും. എന്നാൽ പ്രതിദിന ഡാറ്റ അ‌താത് ദിവസം ഉപയോഗിച്ചില്ലെങ്കിൽ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും.

അ‌തായത് 251 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് 48 രൂപ അ‌ധിക വിലയിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനാണ് 299 രൂപയുടേത്. 251 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 299 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് രണ്ട് ദിവസം കുറവാണ്. എന്നാൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ മൊത്തത്തിൽ നോക്കിയാൽ ലാഭം 251 രൂപയുടെ പ്ലാനാണ്.

വില കുറവ്, ഡാറ്റ കൂടുതൽ; ഇത് ബിഎസ്എൻഎല്ലിൽ മാത്രമേ കിട്ടൂ!

251 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 8.96 രൂപയാണ്. അ‌തേസമയം 299 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 9.96 രൂപ വ​രും. ബിഎസ്എൻഎല്ലിന്റെ നിലവിലെ 299 രൂപ പ്രീപെയ്ഡ് പ്ലാനും 251 രൂപയുടെ സ്പെഷൽ പ്ലാനും വിലയിരുത്തിയാൽ വിലയിലും ആനുകൂല്യങ്ങളിലും 251 രൂപയുടെ പ്ലാനാണ് ഉപയോക്താവിന് കൂടുതൽ ലാഭകരം എന്ന് വ്യക്തമാണ്.

More from GizBot

Best Mobiles in India

English summary
BSNL subscribers have a Rs 299 prepaid plan and a Rs 251 student special plan available for recharge. Of these, the Rs 251 plan, which comes at a lower price, offers the best benefits. The Rs 299 plan offers a total of 93GB of data. Meanwhile, the Rs 251 plan offers 100GB of bulk data. However, the Rs 299 plan offers 2 days more validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X