ഇരട്ടി വിലയാണ് ഈടാക്കുന്നത്, കൊള്ളയെന്ന് പറഞ്ഞാൽ തെറ്റുണ്ടോ! ജിയോ, BSNL വരിക്കാരുടെ ഒരു സ്ഥിരം പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ റീച്ചാർജിന് ഏറ്റവും മികച്ച ലാഭം ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. എന്നാൽ സ്വകാര്യ കമ്പനികളുടെ മാത്രം കാര്യമെടുത്താൽ അതിൽ അൽപ്പം മെച്ചം ജിയോ ആണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ജിയോ, ബിഎസ്എൻഎൽ എന്നീ കമ്പനികളിൽ ഏത് കമ്പനിയാണ് മെച്ചം എന്ന് ചോദിച്ചാൽ ഉത്തരം പറയുക അത്ര എളുപ്പമല്ല. കാരണം ഉപയോക്താവിന്റെ ആവശ്യങ്ങളെ ആശ്രയിച്ചാണ് അതിന്റെ ഉത്തരമിരിക്കുന്നത്. 5ജി ഉപയോഗിക്കാനും ധാരാളം ഡാറ്റ അൺലിമിറ്റഡായി ഉപയോഗിക്കാനും ആഗ്രഹിക്കുന്നവർക്ക് ജിയോ ആണ് അനുയോജ്യം. എന്നാൽ 4ജി ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ബിഎസ്എൻഎൽ ആണ് ലാഭകരം.
4ജി ഉപയോക്താക്കൾക്ക് എന്തുകൊണ്ട് ബിഎസ്എൻഎൽ ലാഭകരമാകുന്നു
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ല. അതിനാൽ ജിയോയുടെ 5ജി സേവനങ്ങളുമായി ബിഎസ്എൻഎല്ലിനെ താരതമ്യം ചെയ്യാനാകില്ല. പക്ഷേ ബിഎസ്എൻഎൽ ഇപ്പോൾ ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് പുതിയ 4ജി ടവറുകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ ബിഎസ്എൻഎല്ലിന്റെ മികച്ച റീച്ചാർജ് പ്ലാനുകളുടെ സഹായത്താൽ 4ജി ഫോൺ ഉപയോക്താക്കൾക്ക് മുൻപത്തെക്കാൾ മികച്ച നിലയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാനാകും.

റീച്ചാർജ് പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ചിടത്തോളം 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ബിഎസ്എൻഎൽ പ്ലാൻ ആണ് ലാഭം. ജിയോ ഒരു റീച്ചാർജ് പ്ലാനിൽ നൽകുന്നതിന്റെ ഇരട്ടി ആനുകൂല്യങ്ങൾ അതിനെക്കാൾ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അതിന്റെ ഉദാഹരണമായി ജിയോ 349 രൂപ, ബിഎസ്എൻഎൽ 347 രൂപ പ്ലാനുകൾ ചൂണ്ടിക്കാട്ടാനാകും.
ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ എന്താണ് നൽകുന്നത്
349 രൂപയുടെ ജിയോ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എന്താണ് നൽകുന്നത്
ഈ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ഏതാണ്ട് രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 54 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭ്യമാകുന്നു. മറ്റ് അധിക ആനുകൂല്യങ്ങൾ ഇതിൽ ഇല്ല.
ഇരട്ടി വിലയാണ് ഈടാക്കുന്നത്, ഇത് കൊള്ളയെന്ന് പറഞ്ഞാൽ തെറ്റുണ്ടോ!
ഇവിടെ 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനായി ഉപയോക്താവിന് ഒരു ദിവസത്തെ ചെലവ് 6 രൂപ 42 പൈസയാണ്. മറുഭാഗത്ത് 349 രൂപയുടെ ജിയോ പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് 12 രൂപ 46 പൈസയാണ്. അതായത് ബിഎസ്എൻഎൽ ഈടാക്കുന്നതിന്റെ ഇരട്ടി വില ഏതാണ്ട് അതേ ആനുകൂല്യങ്ങൾക്ക് ജിയോ ഈടാക്കുന്നുണ്ട്.
ജിയോയുടെ 4ജി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരുപക്ഷേ കൊള്ള നിരക്കാണ്. എന്നാൽ 5ജി ഫോണുള്ളവരുടെ കാര്യം വ്യത്യസ്തമാണ്. 5ജി ഫോണുള്ള ജിയോ വരിക്കാർ മികച്ച വേഗതയിൽ ധാരാളം ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് പ്രതിമാസ അടിസ്ഥാനത്തിൽ ലഭ്യമായിട്ടുള്ള മികച്ച റീച്ചാർജ് ഓപ്ഷനാണ് 349 രൂപ പ്ലാൻ.

കാരണം ഈ 349 രൂപ പ്ലാനിൽ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു. അതിനാൽത്തന്നെ പരിധിയില്ലാതെ സ്വാതന്ത്ര്യത്തോടെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നു. അതിനാൽ 5ജി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ജിയോ പ്ലാൻ ആണ് ലാഭകരം. ചുരുക്കിപ്പറഞ്ഞാൽ ഈ രണ്ട് പ്ലാനുകളും മികച്ചതാണ്, അത് ശരിയായ ആളുകൾ ഉപയോഗിക്കുമ്പോൾ മാത്രം.


Click it and Unblock the Notifications








