Home
Recharge plans

കേരളത്തിലെ കിടിലൻ പ്ലാൻ! ബിഎസ്എൻഎല്ലിന്റെ സിം ഉണ്ടേൽ, ഇത് പൊളിയാണ്

ഇന്ത്യയിൽ ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്. എന്നിട്ടും ബിഎസ്എൻഎൽ ഏറ്റവും പിന്നിലായിപ്പോകാൻ കാരണം 4ജി, 5ജി വ്യാപനത്തിൽ വന്ന കാലതാമസം തന്നെ. പക്ഷേ അ‌തിന്റെ പരിഭവമൊന്നും ​ബിഎസ്എൻഎല്ലിന് ഇല്ല. തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ നൽകുന്നത് ശക്തമായി തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ബിഎസ്എൻഎല്ലിന് സ്വാധനമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളേ ഉള്ളൂ. അ‌തിൽ ഒരു ശക്തമായ ടെലിക്കോം സർക്കിൾ ആണ് കേരളം.

കേരളത്തിൽ നിരവധി പേർ ഇപ്പോഴും ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നുണ്ട്. ഇവർക്കായി ആകർഷകമായ പ്ലാനുകൾ വിവിധ വിലകളിൽ വിവിധ ആനുകൂല്യങ്ങൾ സഹിതം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നു. അ‌തിൽ ഏറെ ശ്രദ്ധേയമായ ഒരു പ്ലാൻ 347 രൂപ വിലയിൽ എത്തുന്നുണ്ട്. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

കേരളത്തിലെ കിടിലൻ പ്ലാൻ! ബിഎസ്എൻഎല്ലിന്റെ സിം ഉണ്ടേൽ, ഇത് പൊളിയാണ്

ബിഎസ്എൻഎൽ നിരവധി മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും അ‌നുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കേണ്ടത് വരിക്കാരന്റെ ഉത്തരവാദിത്തമാണ്. ഓരോ വരിക്കാരുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ എല്ലാ വിഭാഗം ആളുകൾക്കും ഉപയോഗിക്കാവുന്ന ധാരാളം മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. അ‌തിൽ ഒരു മികച്ച പ്ലാനാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.

രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ എല്ലാ വിധ മികച്ച ടെലിക്കോം ആനുകൂല്യങ്ങളോടും കൂടി എത്തുന്ന ഒരു റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് പരിഗണിക്കാൻ സാധിക്കുന്ന ഒരു മികച്ച ഓപ്ഷനാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇത് 54 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിലെ കിടിലൻ പ്ലാൻ! ബിഎസ്എൻഎല്ലിന്റെ സിം ഉണ്ടേൽ, ഇത് പൊളിയാണ്

ബിഎസ്എൻഎൽ 347 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 347 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 54 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

ജിയോ അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ 2ജിബി പ്രതിദിന ഡാറ്റ സഹിതം വെറും 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്ന പ്ലാനുകൾക്ക് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില തന്നെ വരും. അ‌തായത് സ്വകാര്യ ടെലിക്കോം കമ്പനികൾ ഒരു മാസത്തെ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നതിനെക്കാൾ ആനുകൂല്യങ്ങൾ അ‌തേ വിലയ്ക്ക് ബിഎസ്എൻഎൽ 2 മാസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു.

അ‌തായത് സ്വകാര്യ കമ്പനികളുടെ വരിക്കാർ ഒരു മാസം റീച്ചാർജിനായി ചെലവഴിക്കുന്ന തുക ഉണ്ടെങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്ക് രണ്ട് മാസം സുഖ സുന്ദരമായി കഴിഞ്ഞുകൂടാം. മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് തങ്ങൾ എത്ര ഉയർന്ന വിലയിലാണ് ആനുകൂല്യങ്ങൾ വാങ്ങുന്നത് എന്ന ബോധമുദിക്കാൻ ഈ 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.

കേരളത്തിലെ കിടിലൻ പ്ലാൻ! ബിഎസ്എൻഎല്ലിന്റെ സിം ഉണ്ടേൽ, ഇത് പൊളിയാണ്

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയാണ് 347 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഈ പ്ലാൻ വെറും 340 രൂപ 06 ​പൈസ വിലയിൽ ലഭ്യമാകും. 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് പരിശോധിച്ചാൽ ഏകദേശം 6 രൂപ 42 ​പൈസ മാത്രമേ വരുന്നുള്ളൂ.

Best Mobiles in India

English summary
BSNL Rs 347 prepaid plan comes with 2GB daily data. The validity of this plan is 54 days. Unlimited calling and 100 SMS per day are also among the benefits of this BSNL plan. A 2 percent discount is available if you recharge through the BSNL Self Care app. If you check the daily cost of this plan, it comes to only Rs 6.42.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X