തെറ്റിദ്ധരിക്കേണ്ട, പുതിയത് അല്ല! 50 ദിവസ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനുമായി BSNL
ബിഎസ്എൻഎൽ പ്ലാനുകളിൽ പലതും ഏറെനാളായി ലഭ്യമായിട്ടുള്ളവയായിരുന്നു. അതിനാൽ അവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റി വരിക്കാർക്ക് ഒരു ധാരണയുണ്ടായിരുന്നു. എന്നാൽ അടുത്തിടെ നടന്ന പ്ലാൻ പരിഷ്കരണത്തിലൂടെ വരിക്കാർ ഇതുവരെ പുലർത്തി വന്ന ധാരണകളെല്ലാം മാറിമറിയപ്പെട്ടു. മുൻപ് റീച്ചാർജ് ചെയ്തിരുന്ന ഒരു പ്ലാനിൽ അന്ന് ലഭിച്ച ആനുകൂല്യങ്ങൾ ആയിരിക്കില്ല ഇപ്പോൾ ലഭിക്കുക. വലിയ തോതിൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകുക, അതേസമയം തന്നെ വരുമാനം വർധിപ്പിക്കുകയും ചെയ്യുക എന്ന ഒരു സാഹചര്യം നേരിട്ടപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റികളിൽ ചെറിയ മാറ്റം വരുത്തിക്കൊണ്ടാണ് അതിനെ നേരിട്ടത്. അതിനാൽ പ്ലാനുകൾ പലതും പൊളിച്ചെഴുതപ്പെട്ടു.
പ്ലാനുകളുടെ വാലിഡിറ്റി കുറച്ചത് വരിക്കാരോട് ഡയറക്ടായി തുറന്ന് പറയാൻ ബിഎസ്എൻഎല്ലിന് കഴിയില്ല. എന്നാൽ പ്ലാനുകളുടെ ആനുകൂല്യങ്ങൾ മാറിയത് വരിക്കാരെ അറിയിക്കുകയും വേണം. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ അടുത്തിടെ വാലിഡിറ്റി പരിഷ്കരിച്ച പ്ലാനുകളിലെ പുതിയ ആനുകൂല്യങ്ങൾ ഒന്നൊന്നായി ആളുകളെ പരിചയപ്പെടുത്തിവരുന്നു. ബിഎസ്എൻഎൽ പറഞ്ഞില്ല എങ്കിലും ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കപ്പെട്ട വിവരം ഞങ്ങൾ എക്സ്ക്ലൂസീവായി റിപ്പോർട്ട് ചെയ്തിരുന്നു എന്നത് വേറെ കാര്യം.

കഴിഞ്ഞ ദിവസം 485 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വിശദീകരിച്ചിരുന്നു. അതുപോലെ തന്നെ വരിക്കാർക്ക് ഏറെ പ്രിയപ്പെട്ട റീച്ചാർജ് ഓപ്ഷനുകളിലൊന്നായ 347 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ പുതുക്കിയ ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വിവരിച്ചിട്ടുണ്ട്. അതേപ്പറ്റി ഇവിടെ വിശദമായി പരിചയപ്പെടാം.
347 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ മുൻപ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 54 ദിവസ വാലിഡിറ്റി എന്നിവയാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമായിരുന്ന പ്രധാന ആനുകൂല്യങ്ങൾ. എന്നാൽ സെപ് റ്റംബർ മുതൽ ഈ പ്ലാനിന്റെ വാലിഡിറ്റി ചെറിയ തോതിൽ കുറയ്ക്കപ്പെട്ടിരിക്കുന്നു.

ബിഎസ്എൻഎൽ 347 രൂപ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ
2025 സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതുക്കിയ 347 രൂപ പ്ലാൻ 50 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 50 ദിവസ വാലിഡിറ്റി കണ്ട് ഇത് ഒരു പുതിയ പ്ലാൻ ആണ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വാലിഡിറ്റി കുറയ്ക്കപ്പെട്ടു എന്നത് മാറ്റി നിർത്തിയാൽ 347 രൂപയുടെ പ്ലാനിൽ മുൻപ് ലഭിച്ചിരുന്ന അതേ ആനുകൂല്യങ്ങൾ തന്നെയാണ് ഇതിലും ലഭ്യമാകുക.
അതായത് 50 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഇപ്പോൾ 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും 347 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം.
ചെലവ് 50 പൈസ കൂടി
മുൻപ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6 രൂപ 42 പൈസ ആയിരുന്നു. പ്ലാൻ പരിഷ്കരണത്തിന് ശേഷം അത് നേരിയ തോതിൽ ഉയർന്നു. ഇപ്പോൾ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6.94 പൈസയാണ്. അതായത് പ്രതിദിന ചെലവിൽ ഏകദേശം 50 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

മാന്യമായ സമീപനം
പ്ലാൻ തുകയിൽ മാറ്റം വന്നിട്ടില്ല എന്നതിനാൽ വാലിഡിറ്റി കുറഞ്ഞ വിവരം പല ഉപയോക്താക്കളും ശ്രദ്ധിച്ചേക്കില്ല. വാലിഡിറ്റി കുറച്ചെങ്കിലും ഇത് വരുമാനം വർധിപ്പിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ വളരെ മാന്യമായ സമീപനമായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ. കാരണം വരിക്കാരെ കാര്യമായി ബുദ്ധിമുട്ടിക്കാതിരിക്കാൻ ഇവിടെ ബിഎസ്എൻഎൽ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








