Home
Recharge plans

ആദ്യ 30 ദിവസം സദ്യ, പിന്നെ...! ജിയോയെയും എയർടെലിനെയും ഞെട്ടിച്ച BSNL 150 ദിവസ പ്ലാൻ

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) സാധാരണക്കാർക്ക് ഒപ്പം ചേർന്നുനിന്നുകൊണ്ട്, അ‌വരുടെ കഷ്ടപ്പാടുകൾ മനസിലാക്കിയുള്ള ചില പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഒന്നല്ല, രണ്ടല്ല, അ‌തിലധികം പ്ലാനുകൾ അ‌ത്തരത്തിൽ കാണാൻ സാധിക്കും. പൊതുവെ ബിഎസ്എൻഎൽ പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് എത്തുന്നത് ഏവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ, ഈ വില കുറഞ്ഞ പ്ലാനുകൾക്കിടയിൽ തന്നെ തീരെ വില കുറഞ്ഞ ചില പ്ലാനുകൾ എത്തുന്നുണ്ട്. അ‌വ പല സാധാരണക്കാരെയും തങ്ങളുടെ പ്രിയപ്പെട്ടവരുമായി നിരന്തര സംസാരത്തിൽ ഏർപ്പെടാൻ ഉൾപ്പെടെ സഹായിക്കുന്നുണ്ട്.

അ‌ത്തരത്തിൽ സാധാരണക്കാർക്കായി ബിഎസ്എൻഎൽ ഏറെ നാൾ മുൻപ് തന്നെ അ‌വതരിപ്പിച്ചിട്ടുള്ള ഒരു റീച്ചാർജ് പ്ലാനാണ് 397 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാൻ ഏറ്റവും ചീപ് റേറ്റിൽ 150 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ വാലിഡിറ്റി കാലയളവിൽ ഇൻകമിങ് കോളിങ് സൗകര്യം ഉപയോപ്പെടുത്താൻ കഴിയും.

ആദ്യ 30 ദിവസം സദ്യ, പിന്നെ...! ജിയോയെയും എയർടെലിനെയും ഞെട്ടിച്ച BSNL

അ‌തായത് 397 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് അ‌ടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഇത് ഒരു വാലിഡിറ്റി സ്പെഷൽ പ്ലാനാണ്. അ‌തായത് ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഡാറ്റ, കോളിങ് പോലുള്ള പ്രധാന ആനുകൂല്യങ്ങൾ ആദ്യ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ.

എന്നാൽ ആദ്യ 30 ദിവസം പിന്നിട്ടാലും തുടർന്നുള്ള 120 ദിവസവും ഇൻകമിങ് കോൾ ആസ്വദിക്കാനാകും. മാത്രമല്ല, ചീപ് റേറ്റിൽ ദീർഘകാല വാലിഡിറ്റി സ്വന്തമാക്കുകയും ചെയ്യാം. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് ഉൾപ്പെടെ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു കുറഞ്ഞ വിലയുടെ പ്ലാനാണ് 397 രൂപയുടേത്.

ആദ്യ 30 ദിവസം സദ്യ, പിന്നെ...! ജിയോയെയും എയർടെലിനെയും ഞെട്ടിച്ച BSNL

397 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ആദ്യ 30 ദിവസത്തേക്ക് ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. ഈ പ്ലാനിന്റെ ആകെ വാലിഡിറ്റി 150 ദിവസമാണ്. ആദ്യ 30 ദിവസത്തിന് ശേഷം ഈ പറഞ്ഞ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകില്ല.

ജിയോ, എയർടെൽ അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ ഏറെ ആശങ്കയോടെ കാണുന്ന ഒരു ബിഎസ്എൻഎൽ പ്ലാനാണ് ഇത്. കാരണം ഇത്രയും പോയിട്ട്, ഇതിന്റെ ഇരട്ടി വിലയിൽ പോലും 150 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യാൻ ഈ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കഴിയില്ല. അ‌ത്തരമൊരു സാഹചര്യം നിലനിൽക്കേ ബിഎസ്എൻഎൽ ഇങ്ങനെ ചീപ് റേറ്റിൽ വാലിഡിറ്റി വാരിക്കോരി നൽകുന്നത് മറ്റ് ടെലിക്കോം കമ്പനികൾക്ക് ​സ്വാഭാവികമായും ഇഷ്ടപ്പെടാൻ സാധ്യതയില്ല.

ജിയോ അ‌ടക്കമുള്ള ടെലിക്കോം കമ്പനികൾ 2ജിബി പ്രതിദിന ഡാറ്റ സഹിതം 30 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുമായി താരതമ്യം ചെയ്ത് നോക്കിയാൽ ആദ്യ 30 ദിവസത്തെ ആനുകൂല്യങ്ങൾ തന്നെ 397 രൂപയ്ക്ക് ലാഭമാണ്. തുടർന്ന് ലഭ്യമാകുന്ന 120 ദിവസ വാലിഡിറ്റി ബിഎസ്എൻഎൽ വരിക്കാർ ബോണസായി കൂട്ടിയാൽ മതി.

ആദ്യ 30 ദിവസം സദ്യ, പിന്നെ...! ജിയോയെയും എയർടെലിനെയും ഞെട്ടിച്ച BSNL

പല സാധാരണക്കാരുടെയും വീട്ടിലെ പ്രായമായ ആളുകളുടെ മൊ​ബൈൽ ഉപയോഗത്തിന് ഏറെ അ‌നുയോജ്യമായ പ്ലാനാണ് 397 രൂപയുടെ പ്ലാൻ. കാരണം അ‌വർക്ക് ഇൻകമിങ് കോളുകളാകും പ്രധാനമായും വേണ്ടത്. മക്കളും ബന്ധുക്കളുമൊക്കെ ഇങ്ങോട്ട് വിളിച്ചോളും, സിം വാലിഡിറ്റി നിലനിർത്തിപ്പോയാൽ മതി. അ‌ങ്ങനെയുള്ള ടെലിക്കോം ഉപയോക്താക്കൾക്ക് ഏറ്റവും അ‌നുയോജ്യമായ ഒരു പ്ലാനാണ് ഇത്.

397 രൂപയുടെ പ്ലാനിനെ വിലയിരുത്തിയാൽ ആദ്യ 30 ദിവസം ലഭിക്കുന്നത് സദ്യയാണ്, എന്നാൽ തുടർന്ന് 120 ദിവസം കഞ്ഞിവെള്ളം മാത്രമേ ലഭ്യമാകൂ എന്ന് അ‌ൽപ്പം അ‌തിശയോക്തി പരമായി പറയാം. അ‌തായത് പട്ടിണി കിടക്കുന്നവന്റെ ജീവൻ നിലനിർത്താൻ ഈ കഞ്ഞിവെള്ളത്തിന് കഴിയും. റീച്ചാർജ് ചെയ്യാൻ പണം മുടക്കാൻ കഴിയാത്തവർക്ക് കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്താൻ ഈ പ്ലാൻ സഹായിക്കും എന്നർഥം.

More from GizBot

Best Mobiles in India

English summary
BSNL is offering an unbelievable validity at a cheap rate of Rs 397 prepaid plan. The validity of this plan is 150 days. The benefits of 2GB daily data, unlimited calling, and 100 SMS per day will be available in this prepaid plan for the first 30 days. After that, incoming calls and SMS will be available for a validity of 120 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X