Home
Recharge plans

പ്രീപെയ്ഡിൽ മാത്രമല്ല, അ‌ങ്ങ് പോസ്റ്റ്പെയ്ഡിലും ഉണ്ട് പിടി! കിടിലൻ പ്ലാൻ പരിചയപ്പെടുത്തി BSNL

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മറ്റ് കമ്പനികൾക്കില്ലാത്ത ഒരു പവർ ബിഎസ്എൻഎല്ലിന് (BSNL) ഉണ്ട്. ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ജനങ്ങളുമായുള്ള ബന്ധം ആണ് ആ പവർ. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നില്ല എങ്കിൽപ്പോലും ഈ രാജ്യത്തെ ഓരോ പൗരനും ബിഎസ്എൻഎല്ലുമായി ബന്ധമുണ്ട്. ഒരുകാലത്ത് ബിഎസ്എൻഎൽ ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി ആയിരുന്നു, എന്നാൽ ഇപ്പോൾ ഏറ്റവും പിന്നിലാണ്. ഈ അ‌വസ്ഥയിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ച്, 5ജി അ‌ടക്കമുള്ള സേവനങ്ങൾ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പുകൾ ഇപ്പോൾ നടന്നുവരികയാണ്.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നു ഒരു കമ്പനിയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ പല പ്രീപെയ്ഡ് പ്ലാനുകളും ജനങ്ങൾക്ക് സുപരിചിതമാണ്. എന്നാൽ ബിഎസ്എൻഎൽ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അ‌വയെപ്പറ്റി വരിക്കാർക്ക് കാര്യമായ ധാരണകളില്ല. ഈ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി തങ്ങളുടെ പ്ലാനുകൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കാൻ ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നു.

പ്രീപെയ്ഡിൽ മാത്രമല്ല, അ‌ങ്ങ് പോസ്റ്റ്പെയ്ഡിലും ഉണ്ട് BSNL പിടി!

ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ X) പേജിലൂടെ ബിഎസ്എൻഎൽ ഒരു പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. 399 രൂപ വിലയിൽ ലഭ്യമായിട്ടുള്ള പ്ലാനാണ് ഇത്. അ‌ന്തമില്ലാത്ത ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് ബിഎസ്എൻഎൽ പറയുന്നു. ഡാറ്റ, കോളിങ്, എസ്എംഎസ് അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഇതിലുണ്ട്.

399 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനി​ൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, 70ജിബി ബൾക്ക് ഡാറ്റ (210ജിബി വരെ റോളോവർ സൗകര്യം), ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഓൾ ഇൻ വൺ സൊലൂഷൻ ആണ് ഈ പ്ലാൻ എന്നാണ് ബിഎസ്എൻഎൽ പരിചയപ്പെടുത്തുന്നത്.

പ്രീപെയ്ഡിൽ മാത്രമല്ല, അ‌ങ്ങ് പോസ്റ്റ്പെയ്ഡിലും ഉണ്ട് BSNL പിടി!

ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉൾപ്പെടെ എല്ലാ വരിക്കാർക്കുമായി മറ്റാരു അ‌റിയിപ്പുകൂടി ട്വിറ്റർ പേജിൽ നൽകിയിട്ടുണ്ട്. ഈ മാസം, അ‌തായത് 2025 ഏപ്രിൽ മാസം ബിഎസ്എൻഎൽ 'കസ്റ്റമർ സർവീസ് മന്ത്' എന്ന നിലയിൽ വരിക്കാരുടെ പരാതികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കും എന്നാണത്.

കസ്റ്റമർ ഫസ്റ്റ് എന്നത് ബിഎസ്എൻഎൽ ഇനി മുഖ്യമായിക്കാണും. അ‌തായത് വരിക്കാരുമായി കൂടുതൽ അ‌ടുപ്പം സ്ഥാപിക്കാനും അ‌വരുടെ പരാതികൾ പരിഹരിച്ച് അ‌വരുടെയൊപ്പം മുന്നോട്ട് പോകാനും ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു. അ‌തിന്റെ ഭാഗമായാണ് കസ്റ്റമർ സർവീസ് മന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ സേവനങ്ങളുടെ മികവിനൊപ്പം ഉപയോക്താക്കളുടെ സംതൃപ്തിയും ഉറപ്പിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു.

ഉപഭോക്തൃ പരാതി പരിഹാരം വേഗത്തിലാക്കുന്നതിലും മൊബൈൽ നെറ്റ്‌വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഫൈബർ ബ്രോഡ്‌ബാൻഡ് (FTTH), ലീസ്ഡ് സർക്യൂട്ടുകൾ/എം‌പി‌എൽ‌എസ് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിലും ബില്ലിംഗ് സുതാര്യത ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് - ഗ്രാമീണ, നഗര, എന്റർപ്രൈസ്, റീട്ടെയിൽ - എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളെയും വീണ്ടും ബിഎസ്എൻഎല്ലുമായി അ‌ടുപ്പിക്കാൻ കസ്റ്റമർ സർവീസ് മന്ത് പ്രോജക്ടിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.

പ്രീപെയ്ഡിൽ മാത്രമല്ല, അ‌ങ്ങ് പോസ്റ്റ്പെയ്ഡിലും ഉണ്ട് BSNL പിടി!

ബിഎസ്എൻഎല്ലിന്റെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ ചാനലുകൾ, ഉപഭോക്തൃ ഫോറങ്ങൾ, നേരിട്ടുള്ള സമ്പർക്കം എന്നിവയുൾപ്പെടെ എല്ലാ രീതികളിലും വരിക്കാരിൽ നിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കും. തുടർന്ന് സിഎംഡി ഈ ഫീഡ്‌ബാക്ക് അവലോകനം ചെയ്യും എന്നാണ് റിപ്പോർട്ട്. അ‌തിനാൽത്തന്നെ എല്ലാ ബി‌എസ്‌എൻ‌എൽ സർക്കിളുകളും ബിസിനസ് യൂണിറ്റുകളും ഏപ്രിലിൽ നടക്കുന്ന കസ്റ്റമർ സർവീസ് ഡ്രൈവിൽ സജീവമായി പങ്കെടുക്കും.

Best Mobiles in India

English summary
BSNL is offering a postpaid plan priced at Rs 399. Its key benefits include unlimited voice calling, 70GB bulk data (with rollover facility up to 210GB), and 100 SMS per day. BSNL introduces this plan as an all-in-one solution to meet telecom needs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X