Home
Recharge plans

പൊതുജനം പലവിധം, പക്ഷേ എല്ലാവർക്കും വേണ്ടത് ബിഎസ്എൻഎൽ നൽകും! 2GB ഡാറ്റ 90 ദിവസത്തേക്ക് കിട്ടുന്ന പ്ലാൻ

ഇന്ത്യ ​വൈവിധ്യങ്ങളുടെ നാടാണ്, അ‌തേപോലെ തന്നെ ഓരോ മനുഷ്യരും മറ്റൊരാളിൽ നിന്ന് തികച്ചും വ്യത്യസ്തനും ആണ്. അ‌തിനാൽത്തന്നെ അ‌വരുടെ ആവശ്യങ്ങളും താൽപര്യങ്ങളുമൊക്കെ വ്യത്യസ്തമായിരിക്കും. ടെലിക്കോം വരിക്കാരുടെ കാര്യമെടുത്താലും ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ എല്ലാവരുടെയും ആഗ്രഹങ്ങളോട് ചേർന്നുപോകുന്ന പ്ലാനുകൾ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ചീപ് റേറ്റിൽ നൽകുന്നുണ്ട്. ഇപ്പോഴത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ വളരെ ആവശ്യമാണ്. പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ ഉണ്ടെങ്കിൽപ്പോലും പലപ്പോഴും എക്സ്ട്രാ ഡാറ്റയെ ആശ്രയിക്കേണ്ടി വരാറുണ്ട്. അ‌തിനായി​ ടെലിക്കോം കമ്പനികൾ ഡാറ്റ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു.

ബിഎസ്എൻഎല്ലും തങ്ങളുടെ വരിക്കാർക്കായി നിരവധി ഡാറ്റ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ 90 ദിവസത്തേക്ക് ലഭ്യമായിരിക്കുന്ന ഒരു ഡാറ്റ പ്ലാനിനെ ഇവിടെ പരിചയപ്പെടാം. 411 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ചീപ് റേറ്റിൽ ഡാറ്റ പിന്തുണ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ.

പൊതുജനം പലവിധം, പക്ഷേ എല്ലാവർക്കും വേണ്ടത് ബിഎസ്എൻഎൽ നൽകും!

411 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 90 ദിവസ വാലിഡിറ്റിയിൽ ദിവസവും 2ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റാനുകൂല്യങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാൻ ലഭ്യമാണ്. മാത്രമല്ല, ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തായത് 402 രൂപ 78 ​പൈസയേ ചിലവ് വരൂ.

411 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 4 രൂപ 56 ​പൈസയാണ്. അ‌തേപോലെ ഇതിന്റെ പ്രതിമാസ ചെലവ് വെറും 137 രൂപ മാത്രമാണ്. അ‌തായത് 30 ദിവസം 60ജിബി ഡാറ്റ ലഭിക്കാൻ വെറും 137 രൂപയേ ചെലവാകുന്നുള്ളൂ.

പൊതുജനം പലവിധം, പക്ഷേ എല്ലാവർക്കും വേണ്ടത് ബിഎസ്എൻഎൽ നൽകും!

ഒറ്റയടിക്ക് നോക്കിയാൽ 411 എന്നത് വലിയ ഒരു തുകയാണ് എന്ന് ചിലപ്പോൾ തോന്നും. എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിസാര അ‌ളവിലുള്ള ഡാറ്റ പ്ലാനുകൾ പോലും എത്ര രൂപയ്ക്കാണ് ലഭ്യമാകുന്നത് എന്ന് പരിശോധിച്ചാൽ ബിഎസ്എൻഎൽ പ്ലാനിന്റെ മൂല്യം മനസിലാകും. ഉദാഹരണത്തിന് ജിയോയുടെ 139 രൂപയുടെ ഡാറ്റ പ്ലാൻ വെറും 7 ദിവസ വാലിഡിറ്റിയിൽ 12ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്.

ജിയോയുടെ ഏറ്റവും നിരക്ക് കൂടിയ ഡാറ്റ പ്ലാൻ എത്തുന്നത് 359 രൂപ വിലയിലാണ്. അ‌തിൽ 30 ദിവസത്തേക്ക് വെറും 50ജിബി ഡാറ്റയാണ് ലഭ്യമാകുന്നത്. അ‌തായത് ഇതിനൊപ്പം നിസാരം 52 രൂപകൂടി ഉണ്ടെങ്കിൽ ബിഎസ്എൻഎൽ മൂന്ന് മാസത്തേക്ക് ഇതിനെക്കാൾ കൂടുതൽ ഡാറ്റ തരും.

ജിയോ 30 ദിവസം വരെ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകളേ നൽകുന്നുള്ളൂ. എന്നാൽ ബിഎസ്എൻഎൽ 365 ദിവസ വാലിഡിറ്റിയിൽ വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ( ഇവിടെ വാലിഡിറ്റി എന്നത് ഡാറ്റ ലഭ്യമാകുന്ന ദിവസത്തിന്റെ കണക്കാണ്. അ‌ടിസ്ഥാന വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉള്ളവർക്കേ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാനാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക).

പൊതുജനം പലവിധം, പക്ഷേ എല്ലാവർക്കും വേണ്ടത് ബിഎസ്എൻഎൽ നൽകും!

1515 രൂപ വിലയിൽ ആണ് ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കൂടിയ ഡാറ്റ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ഇതിൽ പ്രതിദിനം 2ജിബി ഡാറ്റ വീതം ഉപയോക്താവിന് ലഭ്യമാകുന്നു. മറ്റ് ആനുകൂല്യങ്ങളൊന്നും ഇതിലില്ല. ഡാറ്റ കുറവുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് എക്സ്ട്രാ ഡാറ്റ പിന്തുണയ്ക്കായി ഈ പ്ലാൻ ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
BSNL Rs 411 prepaid data plan offers 2GB daily data with a validity of 90 days. There are no other benefits in it. This plan is available on the BSNL Self Care app. There is also a 2 percent discount available if you recharge through the app. That means it will cost you only Rs 402.78. The daily cost of the BSNL Rs 411 prepaid data plan is approximately Rs 4.56.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X