ഒന്നുവീതം 4 വട്ടം മതി, 5 ആയാൽ ഡബിൾ ഓക്കെ! BSNL വരിക്കാർ അൺലിമിറ്റഡ് കോളിങ്ങിന് ഇത് ഉറപ്പിച്ചോ
അറിയും തോറും അദ്ഭുതപ്പെടുത്തുന്നവയാണ് ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകൾ. പുറമേക്ക് ആദ്യം നോക്കിയാൽ ഒരു സാധാരണ പ്ലാൻ എന്ന് മാത്രമേ തോന്നൂ. എന്നാൽ അവയുടെ ഉപയോഗം ശരിയായ രീതിയിൽ ആണെങ്കിൽ റിസൾട്ട് അതിശയിപ്പിക്കുന്നതാണ്. ബിഎസ്എൻഎല്ലിന് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അതിൽ നിന്ന് നമ്മുടെ ഉപയോഗത്തിന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കുന്നിടത്താണ് വിജയം. ബിഎസ്എൻഎൽ വരിക്കാരിൽ ഭൂരിഭാഗവും സാധാരണക്കാർ ആണ്. കാരണം കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎല്ലിനെ വെല്ലാൻ ആളില്ല. വാലിഡിറ്റിയുടെ കാര്യത്തിൽ മാത്രമല്ല ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിലും ബിഎസ്എൻഎല്ലിന് എതിരാളികളില്ല.
ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിൽ മുൻകാലങ്ങളിൽ വീഴ്ചകൾ വന്നതിനാൽ ഡാറ്റ ആവശ്യങ്ങൾ ലക്ഷ്യമിടുന്നവർ പലപ്പോഴും ബിഎസ്എൻഎല്ലിനെ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ അൺലിമിറ്റഡ് കോളിങ് ആഗ്രിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ഉണ്ടെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന ഡാറ്റയുടെ അളവിന് അനുസരിച്ചുള്ള തുക ആ പ്ലാനിന് നൽകണം.

അടുത്തിടെ മാത്രമാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചത്. അതുവരെ അൺലിമിറ്റഡ് കോളിങ് സൗകര്യം മാത്രം മതിയെങ്കിലും ഡാറ്റയുടെ കൂടി പണം നൽകണമായിരുന്നു, അതായത് ഡാറ്റ ഇല്ലാതെയുള്ള റീച്ചാർജ് ഓപ്ഷനുകൾ വളരെ കുറവായിരുന്നു. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സ്വകാര്യ കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചത്.
എന്നാൽ ബിഎസ്എൻഎൽ വരിക്കാർക്ക് വർഷങ്ങളായി വോയ്സ് ആനുകൂല്യം മാത്രം അടങ്ങുന്ന പ്ലാനുകളും ആകർഷമായ വാലിഡിറ്റിയോടെ ലഭ്യമായിരുന്നു. നിലവിൽ വോയ്സ് ആനുകൂല്യം മാത്രം മതി എന്നുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമായിട്ടുള്ള മികച്ച റീച്ചാർജ് ഓപ്ഷനാണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇത് 90 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യം നൽകുന്നു.

ബിഎസ്എൻഎൽ 439 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോളുകൾ ഈ പ്ലാനിൽ ലഭ്യമാകും. ഇതോടൊപ്പം ആകെ 300 എസ്എംഎസും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ഇല്ല. 90 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 4 രൂപ 87 പൈസയാണ് ഈ പ്ലാനിന്റെ ചെലവ്.
അൺലിമിറ്റഡ് കോളിങ് മാത്രം മതി എന്നുള്ള ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ തെരഞ്ഞെടുക്കാവുന്ന ഒരു റീച്ചാർജ് പ്ലാനാണ് ഇത്. ഈ പ്ലാൻ തന്നെ തുടർച്ചയായി നാല് തവണ റീച്ചാർജ് ചെയ്താൽ 1,756 രൂപ മാത്രമേ ഒരു വർഷത്തേക്ക് ചെലവ് വരുന്നുള്ളൂ.
വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കണമെങ്കിൽ വലിയൊരു തുക ഒന്നിച്ച് മുടക്കേണ്ടിവരും. എന്നാലിവിടെ മൂന്ന് മാസം കൂടുമ്പോൾ 500 രൂപയിൽ താഴെ വീതം തുക മുടക്കിയാൽ മതി എന്ന ആശ്വാസവും ഉണ്ട്. അതിനാൽ, മൂന്ന് മാസം കൂടുമ്പോൾ ഈ പ്ലാൻ ഉപയോഗിച്ച് തുടർച്ചയായി റീച്ചാർജ് ചെയ്താൽ അൺലിമിറ്റഡ് കോളിങ്ങുമായി കുറഞ്ഞ തുകയിൽ ടെലിക്കോം ആവശ്യം നിറവേറ്റി മുന്നോട്ട് പോകാനാകും.

ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ വോയ്സ് ഒൺലി പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത് ബിഎസ്എൻഎൽ ആണ്. അൺലിമിറ്റഡ് കോളിങ്ങും ചെറിയ അളവിൽ ഡാറ്റയും വേണ്ട ബിഎസ്എൻഎൽ വരിക്കാർക്ക് ദീർഘകാല വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാവുന്ന മറ്റൊരു വില കുറഞ്ഞ പ്ലാൻ 1499 രൂപയുടെ പ്ലാൻ ആണ്. ഇത് 336 ദിവ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും 24ജിബി ഡാറ്റയും സഹിതം എത്തുന്നു.


Click it and Unblock the Notifications