അൺലിമിറ്റഡ് കോളിങ് കിട്ടും, ചെലവ് മാസം 146 രൂപ 33 പൈസ മാത്രം; ഇതാണ് ശരിക്കും പാവങ്ങളുടെ പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ സാധാരണക്കാർക്ക് അനുയോജ്യം ബിഎസ്എൻഎൽ ആണ്. കാരണം ബിഎസ്എൻഎൽ നൽകുന്നത്രയും വിലക്കുറവിൽ ടെലിക്കോം ആനുകൂല്യങ്ങൾ മറ്റൊരു ടെലിക്കോം കമ്പനിയും ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നില്ല. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളിലൊന്നാണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇത് ഒരു വോയ്സ് ഒൺലി പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ്. അതായത് ഡാറ്റ ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. മറ്റ് ടെലിക്കോം കമ്പനികളെല്ലാം ട്രായിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ അൺലിമിറ്റഡ് കോളിങ് സഹിതം വോയ്സ് ഒൺലി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്.
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ എന്ന ട്രായി (TRAI) വോയ്സ് ഒൺലി പ്ലാനിനെക്കുറിച്ച് ചിന്തിക്കുന്നതിനും മാസങ്ങൾക്ക് മുൻപേ ബിഎസ്എൻഎൽ അത്തരമൊരു പ്ലാൻ വരിക്കാർക്കായി ലഭ്യമാക്കിയിരുന്നു. അതാണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎൽ ആപ്പിലും വെബ്സൈറ്റിലും ഈ പ്ലാൻ കാണാൻ സാധിക്കും.

439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ
90 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സിം വാലിഡിറ്റി ചുളു വിലയിൽ നിലനിർത്തുക എന്നത് ഏറെ നേട്ടമാണ്. അൺലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസും 90 ദിവസ വാലിഡിറ്റി കാലയളവിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ഇല്ല.
പ്രതിമാസം 146 രൂപ 33 പൈസ മാത്രം ചെലവ്
90 ദിവസ വാലിഡിറ്റിയുള്ള 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ചീപ് റേറ്റിൽ ത്രൈമാസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. ഈ പ്ലാനിനായി ഒരു മാസം 146 രൂപ 33 പൈസ മാത്രമേ ഉപയോക്താവിന് ചെലവ് വരുന്നുള്ളൂ. പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏകദേശം 4 രൂപ 87 പൈസ വരും.

ഒട്ടനവധി നേട്ടങ്ങളുണ്ട്
ഡാറ്റ ആവശ്യമില്ലാത്ത ധാരാളം ആളുകൾ ഉണ്ട്. അവർക്ക് അനുയോജ്യമായ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ചെറിയ തുക ഒന്നിച്ച് മുടക്കിയാൽ മൂന്ന് മാസത്തേക്ക് റീച്ചാർജിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. വാർഷിക പ്ലാനുകളും ആറ് മാസ പ്ലാനുകളും തെരഞ്ഞെടുക്കാൻ കഴിയാത്തവർക്കും ഈസിയായി വാങ്ങാനാകും വിധമാണ് ഈ പ്ലാനിന്റെ വില നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
മാസം 150 രൂപയിൽ താഴെ ചിലവിൽ 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ലഭ്യമാകുക എന്നത് ഇന്ത്യയിൽ സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്. കാരണം സ്വകാര്യ ടെലിക്കോം കമ്പനികളുടെ 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനിന് മാസം 200 രൂപയ്ക്ക് മുകളിൽ ചെലവ് വരും. അതുവച്ച് നോക്കുമ്പോൾ ഈ 439 രൂപ പ്ലാൻ പുണ്യമാണ്.
അതിനാൽ കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാൻ തേടുന്നവർക്കും ഡാറ്റ ഉപയോഗം ഇല്ലാത്തവർക്കും ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാം. ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷം പകരുന്ന ഒരു പുതിയ വാർത്ത ബിഎസ്എൻഎൽ ആരാധർക്കായി ഇപ്പോൾ എത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ മൂന്ന് എന്റർടെയ്ൻമെന്റ് പ്ലാനുകൾ അവതരിപ്പിച്ചു എന്നതാണ് അത്.

28 രൂപ, 29 രൂപ, 151 രൂപ വിലകളിലാണ് ബിഎസ്എൻഎല്ലിന്റെ എന്റർടെയ്ൻമെന്റ് പ്ലാനുകൾ എത്തിയിരിക്കുന്നത്. ഈ പ്ലാനുകൾ ഒടിടിപ്ലേയുമായി സഹകരിച്ച് കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. 151 രൂപയുടെ പ്ലാനിൽ സോണിലിവ്, ഷെമറൂമി, ലയൺസ്‌ഗേറ്റ് പ്ലേ, സൺഎൻഎക്സ്‌ടി, ഡോളിവുഡ് പ്ലേ, ഇടിവി വിൻ, ആഹ, ആഹ തമിഴ്, ദംഗൽ പ്ലേ, ചൗപാൽ, ഷോർട്ട്സ്, ചൗപാൽ ഭോജ്പുരി, വിആർഒടിടി, പ്രീമിയംഫ്ലിക്സ്, നമ്മഫ്ലിക്സ്, ഗുജാരി എന്നിവയുൾപ്പെടെ 17 ഒടിടികളുടെ സബ്സ്ക്രിപ്ഷൻ 30 ദിവസത്തേക്ക് ലഭിക്കും.


Click it and Unblock the Notifications








