Home
Recharge plans

399 രൂപ ഓഫർ വില; വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷനുള്ള ഓഫറുകൾ പരിചയ​പ്പെടുത്തി BSNL

ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒരാളായ ബിഎസ്എൻഎൽ തങ്ങളുടെ ​ഫൈബർ ബ്രോഡ്ബാൻഡ് ഓഫർ ഉപയോക്താക്കളെ പരിചയപ്പെടുത്തി രംഗത്തെത്തി. ഇതിന് മുൻപ് പലപ്പോഴും ലഭ്യമായിട്ടുള്ള അ‌തേ ഓഫർ തന്നെയാണ് ഇപ്പോൾ വീണ്ടും ബിഎസ്എൻഎൽ പങ്കുവച്ചിരിക്കുന്നത്. 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 50 രൂപ ഡിസ്കൗണ്ടിന് ശേഷം 399 രൂപ വിലയിൽ ലഭ്യമാകും എന്നതാണ് ഓഫർ. അ‌ത്യാവശ്യം മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ വീടുകളിൽ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ ഓഫർ ആണ് ഇത്. ​ഫൈബർ ബേസിക് നിയോ ( BSNL Fibre Basic Neo) എന്നാണ് ഈ പ്ലാനിന്റെ പേര്.

449 രൂപയുടെ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിന് ഇതിന് മുൻപും ബിഎസ്എൻഎൽ ഓഫറുകൾ നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ ഇന്റർനെറ്റ് ലഭ്യമാകാൻ കുറഞ്ഞ വേഗതയിലുള്ള ഇന്റർനെറ്റ് പ്ലാനുകളിലും മറ്റും തുടരുന്നവർക്ക് മാന്യമായ വേഗതയിലുള്ള പ്ലാനുകളിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനുള്ള ഒരു മികച്ച ഓപ്ഷനാണ് ഈ 399 രൂപ ഓഫർ.

വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷനുള്ള ഓഫറുകൾ പരിചയ​പ്പെടുത്തി BSNL

ബിഎസ്എൻഎല്ലിന്റെ ഓഫർ പ്രകാരം ആദ്യ മൂന്ന് മാസത്തേക്ക് ആണ് 449 രൂപയുടെ പ്ലാൻ 399 രൂപ വിലയിൽ ലഭ്യമാകുക. അ‌തിന് ശേഷം യഥാർഥ നിരക്ക് നൽകേണ്ടതുണ്ട്. ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായാണ് ഇപ്പോൾ 449 രൂപ പ്ലാനിൽ 50 രൂപ വീതം ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത് എന്ന് ബിഎസ്എൻഎൽ പറയുന്നു.

449 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ

449 രൂപയുടെ ​ഫൈബർ ബേസിക് നിയോ പ്ലാനിൽ 50 Mbps വേഗതയാണ് ലഭ്യമാകുക. പ്രതിമാസം 3300GB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഓഫറിന്റെ ഭാഗമായി ആദ്യമാസത്തെ സർവീസ് സൗജന്യമാണ് എന്നാണ് ബിഎസ്എൻഎൽ ട്വിറ്ററിൽ നൽകിയിരിക്കുന്നത്. വീട്ടിലേക്ക് അ‌ത്യാവശ്യം മികച്ച വേഗതയിൽ ബ്രോഡ്ബാൻഡ് പ്ലാൻ തേടുന്നവർക്ക് ഈ ഓഫർ പരിഗണിക്കാവുന്നതാണ്.

വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷനുള്ള ഓഫറുകൾ പരിചയ​പ്പെടുത്തി BSNL

399 രൂപ വിലയിൽ ബിഎസ്എൻഎല്ലിന് യഥാർഥത്തിൽ ഒരു പ്ലാൻ വേറെയുണ്ട് എന്നകാര്യം ഉപയോക്താക്കൾ അ‌റിഞ്ഞിരിക്കുക. ​ഫൈബർ റൂറൽ ഹോം ​വൈ​ഫൈ പ്ലാൻ എന്നാണ് ഇതിന്റെ പേര്. 40 Mbps വേഗതയും 1400GB ഡാറ്റയുമാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഈ പ്ലാനിലെ ഓഫർ കൂടി മനസിലാക്കുമ്പോഴാണ് 449 രൂപയുടെ പ്ലാൻ 399 രൂപ വിലയിൽ കിട്ടുന്ന ഓഫറിന്റെ മൂല്യം കൂടുതൽ മനസിലാകുക.

449 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ ​തൊട്ടടുത്ത ഓപ്ഷൻ 499 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനാണ്. 60 Mbps വേഗതയിൽ 3300GB ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. ​ഫൈബർ ബേസിക് എന്നാണ് 499 രൂപയുടെ പ്ലാനിന്റെ പേര്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിലുണ്ട്.

ഓഫറിന്റെ ഭാഗമായി 449 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് മൂന്ന് മാസത്തിന് ശേഷം വേണമെങ്കിൽ ഉയർന്ന പ്ലാനുകളിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനാകും. 50 Mbps വേഗത എന്നത് പോര എന്ന് തോന്നുന്നവർക്കായി ഉയർന്ന വേഗതയുള്ള മറ്റ് പ്ലാനുകളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ ​ഫൈബർ കണക്ഷൻ വാർഷിക വാലിഡിറ്റിയിൽ വേണമെന്നുള്ളവർക്ക് അ‌തിന് അ‌നുയോജ്യമായ ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.

വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷനുള്ള ഓഫറുകൾ പരിചയ​പ്പെടുത്തി BSNL

2988 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 12 മാസ വാലിഡിറ്റിയും ഒരു മാസം എക്സ്ട്രാ വാലിഡിറ്റിയും സഹിതം 13 മാസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നു. ബിഎസ്എൻഎൽ റൂറൽ FTTH വോയ്‌സ് അൺലിമിറ്റഡ് പ്ലാൻ എന്നാണ് ഈ പ്ലാനിന്റെ പേര്. 25Mbps വേഗതയിൽ പ്രതിമാസം 10GB ഡാറ്റയാണിതിൽ ലഭ്യമാകുക. ഏത് നെറ്റ്‌വർക്കിലേക്കും അ‌ൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
BSNL Rs 449 broadband plan is available for Rs 399. This discount is available for three months. The Rs 449 Fiber Basic Neo plan offers 50 Mbps speed. This plan offers 3300GB data per month. As part of the offer, BSNL has announced on Twitter that the first month of service is free.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X