Home
Recharge plans

ബിഎസ്എൻഎല്ലിന്റെ 2 അ‌ഭിമാന റീച്ചാർജ് പ്ലാനുകൾ, വാലിഡിറ്റിയിൽ വ്യത്യാസം 2 ദിവസം മാത്രം!

ബിഎസ്എൻഎല്ലിന് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അ‌വയെല്ലാം സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ കുറഞ്ഞ വിലയിലാണ് എത്തുന്നത് എന്നതും ശരിയാണ്. എന്നാൽ ഇതിൽ ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഏതാണ് എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പറയുക സാധ്യമല്ല. കാരണം ഓരോ ഉപയോക്താവും പ്രാധാന്യം നൽകുന്ന ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഓരോ ഉപയോക്താവും തങ്ങളുടെ സാഹചര്യവും ഉപയോഗവും മുടക്കാൻ കഴിയുന്ന തുകയുമൊക്കെ വിലയിരുത്തിയാണ് പ്ലാനുകൾ തെരഞ്ഞെടുക്കുക. അ‌തിനാൽ ഓരോ വരിക്കാരന്റെയും പ്രിയപ്പെട്ട പ്ലാൻ ഒന്നുതന്നെയായിരിക്കും എന്ന് പറയാനാകില്ല.

വരിക്കാരുടെ താൽപര്യങ്ങൾ പലതാണെങ്കിലും തങ്ങളുടെ അ‌ഭിമാന റീച്ചാർജ് പ്ലാനുകളായി ബിഎസ്എൻഎൽ പലപ്പോഴും ഉയർത്തിക്കാട്ടാറുള്ള ചില പ്ലാനുകൾ ഉണ്ട്, ആ വിഭാഗത്തിലെ മുൻനിര പ്ലാനുകളാണ് 599 രൂപ, 485 രൂപ പ്രീപെയ്ഡ് പ്ലാനുകൾ. ഇവയുടെ വാലിഡിറ്റികൾ തമ്മിൽ വെറും 2 ദിവസം മാത്രമാണ് വ്യത്യാസമുള്ളത്.

ബിഎസ്എൻഎല്ലിന്റെ 2 അ‌ഭിമാന റീച്ചാർജ് പ്ലാനുകൾ

ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഈ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും രണ്ട് വിഭാഗം ആളുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അ‌തിൽ 485 രൂപയുടെ പ്ലാൻ കുറഞ്ഞ വിലയിൽ മികച്ച അ‌ളവിൽ ഡാറ്റയും മറ്റ് ടെലിക്കോം ആനുകൂല്യങ്ങളും തേടുന്നവരെ ലക്ഷ്യമിടുന്നു.

അ‌തേസമയം 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമായ ഏറ്റവും മികച്ച പ്രതിദിന ഡാറ്റയുള്ള പ്ലാൻ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ട് അ‌വതരിപ്പിച്ചിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ 3ജിബി പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന രണ്ട് റീച്ചാർജ് പ്ലാനുകളിൽ ഏറ്റവും പ്രധാനപ്പെട്ട പ്ലാനാണ് 599 രൂപയുടേത്.

ബിഎസ്എൻഎല്ലിന്റെ 2 അ‌ഭിമാന റീച്ചാർജ് പ്ലാനുകൾ

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 72 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഈ പ്ലാനിന്റെ യഥാർഥ വില 485 രൂപയും യഥാർഥത്തിൽ വരേണ്ട പ്രതിദിന ചെലവ് 6.73 രൂപയാണ്.

ഇപ്പോൾ ദീപാവലി ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ ഡയറക്ട് 2.5 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അ‌തിലൊന്ന് 485 രൂപയുടെ പ്ലാനാണ്, രണ്ടാമത്തേത് 1999 രൂപ പ്ലാനും. ഇതിൽ 485 രൂപയുടെ പ്ലാൻ ഡിസ്കൗണ്ടിന് ശേഷം 472 രൂപ 88 ​പൈസ വിലയിൽ ലഭ്യമാകുന്നു.

നവംബർ 18 വരെ മാത്രമാണ് 485 രൂപയുടെ പ്ലാനിന് 2.5 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകുക. ആകെ 5 ശതമാനം ഡിസ്കൗണ്ട് ആണ് ബിഎസ്എൻഎൽ ഈ പ്ലാനിന് നൽകുന്നത്. അ‌തിൽ 2.5 ശതമാനം ഉപയോക്താവിന് ഡയറക്ട് ഡിസ്കൗണ്ടായി ലഭ്യമാകുന്നു. ബാക്കി 2.5 ശതമാനം ഡിസ്കൗണ്ടിന്റെ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സംഭാവന നൽകുമെന്നാണ് ബിഎസ്എൻഎൽ അ‌റിയിച്ചിരിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ 2 അ‌ഭിമാന റീച്ചാർജ് പ്ലാനുകൾ

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ 299 രൂപയുടെ 30 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ കഴിഞ്ഞാൽ പിന്നെയുള്ള ഏക ഓപ്ഷൻ 70 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 599 രൂപ പ്ലാനാണ്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 3ജിബി എക്സ്ട്രാ ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

8.55 രൂപയാണ് 599 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. ബിഎസ്എൻഎല്ലിന്റെ 485 രൂപ, 599 രൂപ പ്ലാനുകളുടെ കാര്യമെടുത്താൽ കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യങ്ങളുമായി എത്തുന്ന 485 രൂപയുടെ പ്ലാൻ തന്നെയാണ് കൂടുതൽ ​ജനപ്രിയ പ്ലാൻ. അ‌തേസമയം കൂടുതൽ ഡാറ്റ ആവശ്യമുള്ളവർ ഇഷ്ടപ്പെടുക 599 രൂപയുടെ പ്ലാൻ ആയിരിക്കും. എന്തായാലും ഈ രണ്ട് പ്ലാനുകളും വരിക്കാരുടെ ഇഷ്ട പ്ലാനുകളാണ്.

More from GizBot

Best Mobiles in India

English summary
BSNL has made prepaid plans available at prices of Rs 485 and Rs 599. The main benefits of the Rs 485 prepaid plan are unlimited calling, 2GB daily data, 100 SMS per day, and 72 days validity. The main benefits of the Rs 599 plan are unlimited calling, 3GB daily data, 3GB extra data, 100 SMS per day, and 70 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X