Home
Recharge plans

പ്രതീക്ഷിക്കാത്ത വില, അ‌ൺലിമിറ്റഡ് കണക്ടിവിറ്റി; 80 ദിവസ വാലിഡിറ്റിയിൽ കിടിലൻ BSNL പ്ലാൻ

റീച്ചാർജ് പ്ലാനുകൾക്ക് കൊള്ള നിരക്കാണ് എന്ന് ​പലരും പറഞ്ഞും സ്വന്തം അ‌നുഭവത്തിൽ നിന്നും അ‌റിഞ്ഞിട്ടുള്ളവരുണ്ടാകും. എന്നാൽ ആരും പ്രതീക്ഷിക്കാത്തത്ര കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ തന്നെ ലഭ്യമാക്കുന്ന ഒരു 80 ദിവസ വാലിഡിറ്റി പ്ലാനിനെപ്പറ്റി അ‌ധികമാർക്കും അ‌റിയാൻ വഴിയില്ല. കാരണം ഈ പ്ലാൻ നൽകുന്നത് ബിഎസ്എൻഎൽ ആണ് എന്നതുതന്നെ. പൊതുവെ ഇന്ത്യയിൽ ഏറ്റവും കുറവ് ടെലിക്കോം വരിക്കാരുള്ള കമ്പനിയാണ് ബിഎസ്എൻഎൽ. ആ വരിക്കാരിൽ ഒരു വിഭാഗം ബിഎസ്എൻഎൽ സിം സെക്കൻഡറി സിം എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. അ‌തിനാൽ വാലിഡിറ്റി നിലനിർത്താനുള്ള പ്ലാനുകൾക്കപ്പുറം മികച്ച പ്ലാനുകളെപ്പറ്റി അ‌വർ അ‌റിയാതെ പോകുന്നു.

എന്നാൽ ബിഎസ്എൻഎൽ വരിക്കാരും മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരും നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട ഒരു പ്രീപെയ്ഡ് പ്ലാനാണ് 80 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനിനെ. 485 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില.

പ്രതീക്ഷിക്കാത്ത വില, 80 ദിവസ വാലിഡിറ്റിയിൽ കിടിലൻ BSNL പ്ലാൻ

ബിഎസ്എൻഎൽ 485 രൂപ പ്രീപെയ്ഡ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാണ്. അ‌തിനാൽ ഡാറ്റ ഉപയോഗമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഇത് ബെസ്റ്റ് പ്ലാനാണ്. ഇതോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്. 80 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മികച്ചൊരു റീച്ചാർജ് ഓപ്ഷനാണ് ഇത്. സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ഏഴയലത്ത് വരുന്ന പ്ലാനുകളില്ല. ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും 80 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ചീപ് റേറ്റിൽ ലഭിക്കുന്നു.

പ്രതീക്ഷിക്കാത്ത വില, 80 ദിവസ വാലിഡിറ്റിയിൽ കിടിലൻ BSNL പ്ലാൻ

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6 രൂപ 06 ​പൈസ ആണ്. എന്നാൽ സ്വകാര്യ കമ്പനികളിൽ, ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ സഹിതം 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനിന് 629 രൂപയും 70 ദിവസ പ്ലാനിന് 719 രൂപയും 84 ദിവസ പ്ലാനിന് 859 രൂപയും നൽകണം.

അ‌തായത് 80 ദിവസത്തേക്ക് 2ജിബി ഡാറ്റയ്ക്കായി സ്വകാര്യ ടെലിക്കോം കമ്പനികൾ ബിഎസ്എൻഎല്ലിന്റെ ഇരട്ടി തുകയാണ് വിലയിട്ടിരിക്കുന്നത്. ട്രായിയുടെ നിർദേശപ്രകാരം സ്വകാര്യ ടെലിക്കോം കമ്പനികൾ അ‌വതരിപ്പിച്ച വോയ്സ് ​ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ പലതും 448 രൂപ മുതൽ 470 രൂപ വരെ നിരക്കിൽ ലഭ്യമാണ്. എന്നാൽ ഇവയിലൊന്നും ഡാറ്റ ലഭ്യമല്ല.

ജിയോയുടെ വോയിസ് ഒൺലിപ്ലാൻ 448 രൂപ വിലയിലാണ് എത്തുന്നത്. ഈ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 33 പെസയാണ്. എന്നാൽ ദിവസവും 2ജിബി ഡാറ്റ സഹിതം 80 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെ നൽകുന്ന ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 6 രൂപ 06 ​പൈസയാണ്. ആനയും ആടും പോലുള്ള വ്യത്യാസം ആനുകൂല്യങ്ങളിൽ കാണാം.

പ്രതീക്ഷിക്കാത്ത വില, 80 ദിവസ വാലിഡിറ്റിയിൽ കിടിലൻ BSNL പ്ലാൻ

ബിഎസ്എൻഎൽ 4ജി വ്യാപനം ഏതാണ്ട് പൂർത്തിയാകാറായിരിക്കുന്നു. ഒരുലക്ഷം ​സൈറ്റുകളിൽ 4ജി എത്തിക്കുന്ന നടപടികൾ ജൂൺ മാസത്തോടുകൂടി പൂർത്തിയാകും എന്നാണ് അ‌ധികൃതർ അ‌റിയിച്ചത്. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാകും. അ‌വശേഷിക്കുന്ന ഇടങ്ങളിൽ 4ജി അ‌വതരിപ്പിക്കാൻ ബിഎസ്എൻഎൽ മറ്റൊരു കരാർ നൽകാൻ സാധ്യതയുണ്ട്. ജൂൺ-ജൂ​ലൈ കാലയളവിൽ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL Rs 485 prepaid plan comes with 2GB data. This plan offers much better benefits at a cheaper rate than the plans of private companies including Jio. Benefits like unlimited calling facility and 100 SMS per day are also available in this BSNL plan with a validity of 80 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X