ഇത്ര നാളായിട്ടും അറിയില്ലെങ്കിൽ വല്ലാത്ത നഷ്ടം തന്നെ! 485 രൂപയുടെ BSNL പ്ലാനും ആനുകൂല്യങ്ങളും
ഇന്ത്യയിൽ ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). എന്നാൽ മറ്റുള്ളവരുടെ അത്രയും വരിക്കാർ ഇല്ലെങ്കിലും ഉള്ള വരിക്കാർക്കായി മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് ലഭിക്കുന്ന റീച്ചാർജ് പ്ലാനുകളെക്കാൾ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. പക്ഷേ പല ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്ലാനുകൾ പലതും അറിയില്ല. മിക്കവരും സ്ഥിരമായി ഏതെങ്കിലും ഒരു പ്ലാൻ തന്നെയാകും ഉപയോഗിച്ചുവരിക. അങ്ങനെ ചെയ്യുന്നവർ പുതിയതായി വന്ന പ്ലാനുകളെക്കുറിച്ചും മറ്റ് പ്ലാനുകളെക്കുറിച്ചുമൊക്കെ അറിയാതെ പോകുന്നു.
ബിഎസ്എൻഎൽ സിം ഉള്ളവർ ഓരോ തവണ റീച്ചാർജിനായി തയാറെടുക്കുമ്പോഴും തങ്ങളുടെ ടെലിക്കോം ആവശ്യങ്ങൾക്കും റീച്ചാർജിനായി തനിക്ക് മുടക്കാൻ കഴിയുന്ന തുകയ്ക്കും അനുയോജ്യമായ ഏതൊക്കെ പ്ലാനുകൾ ലഭ്യമാണ് എന്ന് അന്വേഷിച്ചറിയുന്നത് നന്നായിരിക്കും. സ്ഥിരം ചെയ്യുന്ന പ്ലാനുകളെക്കാൾ അനുയോജ്യമായ പ്ലാനുകൾ വേറെ ഉണ്ടെങ്കിൽ അത് തെരഞ്ഞെടുക്കാൻ ഈ അന്വേഷണം സഹായിക്കും.

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഏത് പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുത്താലും അത് അതേ ആനുകൂല്യങ്ങൾക്ക് സ്വകാര്യ കമ്പനികൾ ഈടാക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാനായിരിക്കും എന്നതിൽ തർക്കമില്ല. പക്ഷേ ബിഎസ്എൻഎല്ലിന് ഉള്ളിൽ തന്നെ നിരവധി പ്ലാനുകൾ ഉള്ളതിനാൽ ഓരോ പ്ലാനിനെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് പിന്നീടുള്ള റീച്ചാർജുകളിൽ ഉപകാരപ്പെടും.
ബിഎസ്എൻഎൽ ഏറെ നാളുകളായി ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ള ഒരു റീച്ചാർജ് ഓപ്ഷനാണ് 485 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇത് 80 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതായത് ഏതാണ്ട് മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റി ഇതിൽ ലഭ്യമാകും. ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങി എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും ആവശ്യമായ അളവിൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ദിവസം 2ജിബി ഡാറ്റ വീതം ഈ പ്ലാനിൽ ലഭ്യമാകും. കൂടാതെ അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 80 ദിവസ വാലിഡിറ്റിയിലാണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.
ബിഎസ്എൻഎൽ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ മികച്ച പ്ലാനുകൾ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ X) പേജ് വഴി പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം 485 രൂപയുടെ പ്ലാനിനെയും ബിഎസ്എൻഎൽ പരിചയപ്പെടുത്തി. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഒരു പ്ലാനാണ് ഇത് എന്ന് ബിഎസ്എൻഎൽ വ്യക്തമാക്കുന്നു.
ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന് പുറമേ ബിഎസ്എൻഎൽ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നവർക്ക് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തും ബിഎസ്എൻഎൽ ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി 485 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 2ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും. അതുവഴി ഏകദേശം 10 രൂപയ്ക്കടുത്ത് ലാഭിക്കാം. അതായത് 475 രൂപ 30 പൈസ നൽകിയാൽ മതി.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6 രൂപ 06 പൈസ ആണ്. സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെ അപേക്ഷിച്ച് നോക്കുമ്പോൾ, അവയെക്കാൾ പാതിയോടടുത്ത വിലയിൽ ആണ് ബിഎസ്എൻഎൽ ഈ ആനുകൂല്യങ്ങൾ നൽകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഇതേ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഇരട്ടിയോളം തുക നൽകേണ്ടിവരും.


Click it and Unblock the Notifications







