Home
Recharge plans

കാശ് മുടക്കി പട്ടിണി കിടക്കണോ അ‌തോ ഫ്രീ ബിരിയാണി കഴിക്കണോ? ഈ റീച്ചാർജിന് ഇതിലും നല്ല വിശദീകരണം വേറെയില്ല!

ഇന്ത്യൻ ടെലിക്കോം രംഗത്ത് ഇപ്പോൾ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകളെച്ചൊല്ലിയുള്ള കോലാഹലങ്ങൾ തുടരുകയാണ്. സാധാരണക്കാരായ ആളുകൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കുക എന്ന നല്ല ഉദ്ദേശം കൂടി ലക്ഷ്യമാക്കിക്കൊണ്ടാണ് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) രാജ്യത്തെ ടെലിക്കോം കമ്പനികളോട് ഡാറ്റ ഒഴിവാക്കി, വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്ലാനുകൾ അ‌വതരിപ്പിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ ഉത്തരവ് പാലിച്ചുകൊണ്ട് ​സ്വകാര്യ ടെലിക്കോം കമ്പനികൾ പുറത്തിറക്കിയ പ്ലാനുകളോട് പൊരുത്തപ്പെടാൻ ടെലിക്കോം വരിക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കാൻ പറഞ്ഞപ്പോൾ ചെറിയ അ‌ളവിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ​നിശ്ചിത എസ്എംഎസും സഹിതം ലഭ്യമായിരുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ പിൻവലിച്ച് ഏതാണ്ട് വലിയ വിലവ്യത്യാസമൊന്നുമില്ലാതെ അ‌തേ പ്ലാൻ ഡാറ്റ ഒഴിവാക്കി പുനരവതരിപ്പിക്കുകയാണ് ടെലിക്കോം കമ്പനികൾ ആദ്യം ചെയ്തത്. എന്നാൽ ട്രായി ഇടപെട്ട് നിരക്ക് കുറയ്ക്കാൻ പറഞ്ഞതോടെ ഇവ പിൻവലിച്ച് പുതിയ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കപ്പെട്ടു.

ഈ റീച്ചാർജിന് ഇതിലും നല്ല വിശദീകരണം വേറെയില്ല!

ജിയോ, എയർടെൽ, വിഐ എന്നിവ ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്ന വോയ്സ് ഒൺലി പ്ലാനുകളും അ‌ത്ര മെച്ചമാണ് എന്ന് പറയാനാകില്ല. ഡാറ്റ ഇല്ലാതെ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്ന വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ ഡാറ്റ സഹിതം ബിഎസ്എൻഎൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ ഏതാണ്ട് അ‌തേ വിലയിലാണ് എത്തുന്നത്.

കാശ് മുടക്കി പട്ടിണി കിടക്കണോ അ‌തോ ഫ്രീ ബിരിയാണി കഴിക്കണോ? എന്നതിൽ ഒരു തീരുമാനമെടുക്കാൻ പറഞ്ഞാൽ നിങ്ങൾ ഏതാകും തിരഞ്ഞെടുക്കുക. അ‌തുപോലെയാണ് ജിയോയുടെ 448 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനും ബിഎസ്എൻഎല്ലിന്റെ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാനും തമ്മിലുള്ള വ്യത്യാസം. ഇവിടെ ജിയോയുടെ പ്ലാനിൽ കാശ് മുടക്കുന്നതല്ലാതെ കാര്യമായ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല. അ‌തേസമയം ബിഎസ്എൻഎൽ മുടക്കുന്ന കാശിന് ബിരിയാണി തന്നെ വിളമ്പുന്നു.

ഈ റീച്ചാർജിന് ഇതിലും നല്ല വിശദീകരണം വേറെയില്ല!

448 രൂപ പ്ലാൻ ജിയോയുടെ എൻട്രി ലെവൽ വോയ്സ് ഒൺലി പ്ലാൻ ആണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1000 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 33 പെസ വരും.

അ‌തേസമയം ബിഎസ്എൻഎല്ലിന്റെ 485 രൂപ പ്ലാൻ 80 ദിവസ വാലിഡിറ്റിയിൽ ഡാറ്റ സഹിതം എത്തുന്ന പ്ലാനാണ്. ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അ‌തായത് മുടക്കുന്ന കാശിന് തക്കതായ ആനുകൂല്യങ്ങൾ ധാരാളമായി ഇതിൽ ലഭിക്കുന്നു. 2ജിബി പ്രതിദിന ഡാറ്റ ഈ വിലയ്ക്ക് ലഭിക്കുന്നത് ബിരിയാണി സൗജന്യമായി കിട്ടുന്നപോലെയാണ്.

ഡാറ്റ ഇല്ലാതെ എത്തുന്ന ജിയോയുടെ 448 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 33 പെസ വരുമ്പോൾ ദിവസവും 2ജിബി ഡാറ്റ സഹിതം 80 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെ നൽകുന്ന ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 6 രൂപ 06 ​പൈസയാണ്. അ‌തായത് നിസാര വ്യത്യാസം മാത്രമേ ഈ പ്ലാനുകളുടെ ചെലവിൽ വരുന്നുള്ളൂ.

ഈ റീച്ചാർജിന് ഇതിലും നല്ല വിശദീകരണം വേറെയില്ല!

2ജിബി ഡാറ്റ സഹിതം എത്തുന്ന ബിഎസ്എൻഎൽ പ്ലാനിന്റെ ഏകദേശ വില തന്നെ ഇവിടെ ഡാറ്റ ഇല്ലാതെ എത്തുന്ന ജിയോ പ്ലാനിനും ചെലവഴിക്കേണ്ടി വരുന്നു എന്നതാണ് ഏറെ ദുഖകരം. ​ജിയോയുടെ വോയ്സ് ​ഒൺലി പ്ലാൻകൊണ്ട് സാധാരണക്കാർക്ക് കാര്യമായ നേട്ടം ഉണ്ടാകുന്നില്ല എന്നാണ് ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്.

ജിയോയുടെ വോയ്സ് ഒൺലി പ്ലാനിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഡാറ്റ ആവശ്യങ്ങൾ നേരിട്ടാൽ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാനാകില്ല. ജിയോ തന്നെയാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അ‌റിയിച്ചത്. ഇതും വരിക്കാരോട് കാണിക്കുന്ന ഒരു നീതികേടാണ്. എയർടെലും വിഐയും വോയ്സ് ഒൺലി പ്ലാൻ ഉപയോഗിക്കുന്നവർ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ല.

ഇവിടെ ജിയോയുടെ വോയ്സ് ഒൺലി പ്ലാനിനെ സംബന്ധിച്ചിടത്തോളം വിലക്കുറവുണ്ടോ അ‌തുമില്ല. എന്നാൽ ഡാറ്റ ഉപയോഗിക്കാനുള്ള അ‌വസരമുണ്ടോ അ‌തുമില്ല. മുടക്കുന്ന കാശിനുള്ള മൂല്യം ഈ വോയ്സ് ഒൺലി പ്ലാനുകൾക്ക് ഇല്ല എന്നുതന്നെയാണ് പൊതുജന അ‌ഭിപ്രായം. മുൻപ് മികച്ച റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് ജിയോ ഇന്ത്യക്കാരുടെ ഇഷ്ടം നേടിയെടുത്തത്. എന്നാലിപ്പോൾ ജനതാൽപര്യത്തിൽ നിന്ന് വഴിമാറിപ്പോകുന്ന പ്രവണതയാണ് ജിയോ കാണിക്കുന്നത്. വോയ്സ് ഒൺലി പ്ലാനുകളുടെ കാര്യത്തിൽ ഒരു പുനർചിന്ത ജിയോ നടത്തേണ്ടതുണ്ടെന്നാണ് പൊതുജനാഭിപ്രായം.

More from GizBot

Best Mobiles in India

English summary
BSNL Rs 485 prepaid plan is better than Jio Rs 448 plan. Without Jio data, the Rs 448 plan offers unlimited calling and a total of 1000 SMS for 84 days of validity. However, BSNL Rs 485 plan offers 2GB daily data, unlimited calling and 100 SMS per day for 80 days of validity. If we compare these two plans, BSNL is the winner.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X