റീച്ചാർജ് പ്ലാനായാൽ ഇങ്ങനെ വേണം! BSNL സിം ഉണ്ടോ? 59 രൂപ മതി, ഒരാഴ്ചത്തേക്ക് എല്ലാം നടക്കും
ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വളരെ കുറഞ്ഞ നിരക്കിലാണ് റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് എന്ന് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇങ്ങനെ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്നതിലൂടെ സാധാരണക്കാർക്ക് ടെലിക്കോം സേവനങ്ങൾ നിസാര വിലയ്ക്ക് ഉറപ്പാക്കുക എന്ന വലിയലക്ഷ്യം കൂടി ബിഎസ്എനഎൽ നിറവേറ്റുന്നുണ്ട്. പൊതുവെ ബിഎസ്എൻഎൽ പ്ലാനുകൾ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ വിലക്കുറവിലാണ് വരുന്നത്. മറ്റുള്ളവർ 1000 രൂപയ്ക്ക് നൽകുന്ന പ്ലാൻ ബിഎസ്എൻഎൽ 400 രൂപയ്ക്ക് നൽകുന്നുണ്ട് എന്ന് കരുതുക. ഈ 400 രൂപയുടെ കുറഞ്ഞ വിലയുടെ പ്ലാൻ പോലും ചിലഘട്ടങ്ങളിൽ ആളുകൾക്ക് വാങ്ങാനായേക്കില്ല.
ജിയോയുടെ പ്ലാനിനെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും ചില ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് തങ്ങൾ ഇഷ്ടപ്പെട്ട പ്ലാൻ തെരഞ്ഞെടുക്കാൻ പണം ലഭ്യമായി എന്നുവരില്ല. ഉദാഹരണത്തിന് ബിഎസ്എൻഎല്ലിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 347 രൂപയുടെ പ്രീപയ്ഡ് പ്ലാൻ. 54 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ നൽകുന്നു.

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 54 ദിവസ വാലിഡിറ്റിയിൽ ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നിവ ലഭ്യമാകുന്നു. പ്രതിദിനം വെറും 6 രൂപ 42 പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. സെൽഫ് കെയർ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യുന്നതെങ്കിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ വെറും 340 രൂപ 06 പൈസ വിലയിൽ ലഭ്യമാകും.
ഇത്രയും മികച്ച ഈ 347 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കണമെന്ന് ആഗ്രഹിച്ചാലും ചിലപ്പോൾ ആ ഘട്ടത്തിൽ ഒരു സാധാരണക്കാരനായ വരിക്കാരന്റെ പക്കൽ അതിനുള്ള പണം ഇല്ല എങ്കിൽ അയാൾ ഒട്ടും നിരാശനാകേണ്ടതില്ല. വെറും 60 രൂപയിൽ താഴെ വിലയിൽ ഒരു ആഴ്ചത്തേക്ക് ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാനുള്ള ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ മറ്റൊരു പ്ലാനിലൂടെ ലഭ്യമാക്കിയിരിക്കുന്നു.

59 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണ് വരിക്കാർക്ക് ചെറിയ വിലയിൽ ഒരു ആഴ്ചത്തേക്ക് ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. വലിയ തുകയുടെ പ്ലാൻ ഉപയോഗിക്കാൻ പണം തികയാത്ത അവസരങ്ങളിലും ടെലിക്കോം സേവനങ്ങൾ ഉറപ്പാക്കാൻ ഈ 59 രൂപയുടെ പ്ലാൻ ഉപയോക്താക്കളെ സഹായിക്കും.
ബിഎസ്എൻഎൽ 59 രൂപ പ്രീപെയ്ഡ് പ്ലാൻ: ഒരാഴ്ചത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനിൽ 7 ദിവസത്തെ സേവന വാലിഡിറ്റിയിൽ ലഭിക്കും. ഈ പ്ലാനിനൊപ്പം SMS ആനുകൂല്യങ്ങളൊന്നുമില്ല എന്ന് പ്രത്യേകം മനസിലാക്കിയിരിക്കുക.
ചെറിയ വിലയിലാണ് എത്തുന്നത് എങ്കിലും യഥാർഥത്തിൽ ഈ പ്ലാൻ അൽപ്പം ചെലവ് കൂടിയതാണ്. അതായത് പ്രതിദിനം 8 രൂപ 42 പൈസയാണ് ഈ പ്ലാനിനായി ചെലവാകുക. കുറഞ്ഞ തുക മാത്രമേ കൈയിലുള്ളൂ എങ്കിൽ മാത്രമാണ് ഈ പ്ലാൻ ഉപയോഗിക്കേണ്ടത്. അതല്ലെങ്കിൽ 347 രൂപയുടെ പോലുള്ള മറ്റ് പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുക.

അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യത്തിന് ഡാറ്റയും അൺലിമിറ്റഡ് കോളിങ് സൗകര്യവും ബജറ്റ് തകരാതെ ഉറപ്പാക്കാൻ ഈ ബിഎസ്എൻഎൽ പ്ലാൻ സഹായിക്കും. ഇത് കൂടാതെ 58 രൂപ വിലയിൽ ഒരു ഡാറ്റ പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 7 ദിവസത്തെ വാലിഡിറ്റിയിൽ ദിവസം 2ജിബി ഡാറ്റ വീതമാണ് 58 രൂപയുടെ പ്ലാനിൽ ലഭ്യമാകുക.


Click it and Unblock the Notifications








