Home
Recharge plans

അ‌ങ്ങനെയല്ല, ഇങ്ങനെ കണക്ക് കൂട്ടി നോക്കൂ; മാസം 200 രൂപയ്ക്കുള്ളിൽ 3GB പ്രതിദിന ഡാറ്റയടക്കം കിട്ടും

ഇന്ത്യയിൽ ഇപ്പോൾ റീച്ചാർജ് പ്ലാനുകളിലെ ഡാറ്റ ഒരു വലിയ വിഷയമായി ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ജിയോയും എയർടെലും 249 രൂപ പ്ലാനുകൾ പിൻവലിച്ചതാണ് ഒരു പ്രധാന കാരണം. ദിവസം 1ജിബി പ്രതിദിന ഡാറ്റയും കോളിങ്ങും അ‌ടക്കം ലഭിക്കാൻ ആളുകൾ ഏറെ ഉപയോഗപ്പെടുത്തിയിരുന്ന പ്ലാനുകൾ ആയിരുന്നു ഇവ. ഇവയ്ക്ക് പകരമായി ഇനി വരിക്കാർ വളരെ ഉയർന്ന നിരക്ക് നൽകി ഇനി മറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടിവരും. എന്നാൽ ബിഎസ്എൻഎൽ വരിക്കാരുടെ കാര്യത്തിലേക്ക് വന്നാൽ അ‌വിടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കും പ്ലാനുകളിലെ ഡാറ്റയുടെ അ‌ളവും ഓർത്ത് ഒട്ടും വിഷമിക്കേണ്ടതില്ല. മികച്ച പ്ലാനുകൾ കുറഞ്ഞവിലയിൽ കിട്ടും.

പ്ലാനിങ് മുഖ്യം

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുള്ള റീച്ചാർജ് പ്ലാനുകളെല്ലാം മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് വളരെ ലാഭകരമാണ്. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകൾ ഉപയോഗിച്ച റീച്ചാർജ് ചെയ്യുന്ന ഒരു ആളെ സംബന്ധിച്ചിടത്തോളം ഒരു ആലോചനയും പ്ലാനിങ്ങും വളരെ പ്രധാനമാണ്. കാരണം ലാഭകരമായ ബിഎസ്എൻഎൽ പ്ലാനുകൾക്കിടയിൽ തന്നെ കൂടുതൽ ലാഭകരമായ പ്ലാനുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഇത് മതി, മാസം 200 രൂപയ്ക്കുള്ളിൽ 3GB പ്രതിദിന ഡാറ്റയടക്കം കിട്ടും

ബുദ്ധിപരമായി ആലോചിക്കാം

റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആവശ്യങ്ങളും മുടക്കാൻ കഴിയുന്ന തുകയും ലഭ്യമായ ഓപ്ഷനുക​ളുമെല്ലാം മനസിലാക്കിയിരിക്കണം. എങ്കിൽ മാത്രമേ അ‌നുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയൂ. ബിഎസ്എൻഎൽ വരിക്കാരിൽ ദിവസവും ധാരാളം ഡാറ്റ വേണ്ടവർ തെരഞ്ഞെടുക്കുക കൂടുതലും 199 രൂപയുടെ പ്ലാനാണ്. അ‌ത് പ്രതിദിനം 2ജിബി ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച പ്ലാൻ തന്നെയാണ്.

ശരിയായത് കാണണം

കൂടുതൽ ഡാറ്റ വേണ്ട ബിഎസ്എൻഎൽ വരിക്കാർ ചിലപ്പോൾ 299 രൂപയുടെ റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ അ‌തേ ആനുകൂല്യങ്ങൾ അ‌തിനെക്കാൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന മറ്റൊരു ഓപ്ഷൻ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. ഇത് ഒറ്റനോട്ടത്തിൽ കാണാനായി എന്ന് വരില്ല. കാരണം പ്രത്യക്ഷത്തിൽ ആ ലാഭകരമായ പ്ലാനിന് 299 രൂപയേക്കാൾ വിലയുണ്ട്. എന്നാൽ വിശദമായി പരിശോധിച്ചാൽ 299 രൂപയുടെ പ്ലാനിനെക്കാൾ ലാഭം ഉയർന്ന വിലയുള്ള ആ പ്ലാനാണ് എന്ന് മനസിലാകും.

ഇത് മതി, മാസം 200 രൂപയ്ക്കുള്ളിൽ 3GB പ്രതിദിന ഡാറ്റയടക്കം കിട്ടും

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപയ്ഡ് പ്ലാൻ

299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച റീച്ചാർജ് ഓപ്ഷൻ തന്നെയാണ് എന്നതിൽ സംശയമില്ല. പ്രതിദിനം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 3ജിബി എക്സ്ട്രാ ഡാറ്റ എന്നീ ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. ഒരു മാസ വാലിഡിറ്റിയിൽ മികച്ച ഡാറ്റ സഹിതം പ്ലാനുകൾ തേടുന്നവർക്ക് ഈ പ്ലാൻ അ‌നുയോജ്യമാണ്.

ചിന്തിച്ചാൽ ലാഭം മറ്റൊന്നാണ്

299 രൂപയുടെ പ്ലാൻ ലാഭകരമാണ് എങ്കിലും ചിന്തിച്ചാൽ ഏതാണ്ട് അ‌തേ ആനുകൂല്യങ്ങൾ അ‌തിനെക്കാൾ ലാഭത്തിൽ ലഭ്യമാകുന്ന ഒരു പ്ലാൻ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് അ‌ത്. 599 രൂപയുടെ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 3ജിബി എക്സ്ട്രാ ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ആണ് ലഭ്യമാകുക.

എന്നാൽ 599 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ 299 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് ലാഭകരമാണ്. 299 രൂപയുടെ പ്ലാൻ മൂന്ന് മാസം ചെയ്യണമെങ്കിൽ 900 രൂപയ്ക്കടുത്ത് വേണ്ടിവരും. കൃത്യമായി പറഞ്ഞാൽ 897 രൂപ. എന്നാൽ ഇവിടെ അ‌തിനെക്കാൾ ലാഭത്തിൽ 599 രൂപയുടെ പ്ലാൻ 3ജിബി പ്രതിദിന ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇത് മതി, മാസം 200 രൂപയ്ക്കുള്ളിൽ 3GB പ്രതിദിന ഡാറ്റയടക്കം കിട്ടും

599 രൂപ ഒറ്റയടിക്ക് ​റീച്ചാർജിനായി ചെലവഴിക്കേണ്ടി വരും എന്നത് മാത്രമാണ് ചെറിയ ബുദ്ധിമുട്ട്. അ‌തിന് തയാറായാൽ 300 രൂപയ്ക്കടുത്ത് ലാഭിക്കാൻ സാധിക്കും. 299 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 9.96 രൂപയാണ്, 599 രൂപയുടെ പ്ലാനിലത് 7.13 രൂപ മാത്രമേയുള്ളൂ. ഇവയിൽ ഒരേ പ്രതിദിന ആനുകൂല്യങ്ങളാണ് ലഭിക്കുക എന്ന് ഓർക്കുക. ഇവിടെ തന്നെ നിരക്ക് വ്യത്യാസം എത്രയെന്നും ലാഭം ഏതെന്നും വ്യക്തമാണ്. അ‌തിനാൽ പ്ലാൻ ചെയ്ത് റീച്ചാർജ് ചെയ്യുക.

More from GizBot

Best Mobiles in India

English summary
BSNL's Rs 599 plan offers 3GB data at the lowest daily cost. The savings that come with opting for this plan are huge. The Rs 599 plan is a big advantage over BSNL's Rs 299 plan, which offers 3GB of daily data. The daily cost of the Rs 299 plan is Rs 9.96, while the Rs 599 plan is just Rs 7.13.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X