Home
Recharge plans

ഇവിടെ ഇങ്ങനാണ് ഭായ്...! ഒരേ ആനുകൂല്യം, വാങ്ങുന്നത് ഇരട്ടി വില, നഷ്ടം 600 രൂപ; ഇത് ന്യായമാണോ?

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം വരിക്കാരുമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത് മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിൽ വരുന്ന റിലയൻസ് ജിയോ ആണ്. അ‌തേസമയം ഏറ്റവും കുറവ് വരിക്കാരുള്ളത് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്ന ബിഎസ്എൻഎല്ലിനും. ഏതാണ്ട് എല്ലാവർക്കും തന്നെ അ‌റിയാവുന്ന കാര്യമാണിത്. അ‌തേപോലെ തന്നെ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരയിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നതും ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകളും മറ്റ് സ്വകാര്യ കമ്പനികളുടെ പ്ലാനുകളും തമ്മിലുള്ള നിരക്ക് വർധനയുടെ ദൂരം പലർക്കുമറിയില്ല.

സ്വകാര്യ കമ്പനികളിൽ വച്ച് മികച്ച സേവനവും കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്ന കമ്പനി ജിയോയാണ് എന്ന് പറയാം. ആ ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും ഒരേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ എന്ത് വില വ്യത്യാസത്തിലാണ് വരുന്നത് എന്ന് ഇവിടെ നമുക്ക് പരിചയപ്പെടാം. അ‌തുവഴി റീച്ചാർജ് പ്ലാനുകളിൽ എത്ര വലിയ തുകയുടെ നഷ്ടമാണ് നമുക്ക് നേരിടുന്നത് എന്നും മനസിലാക്കാം.

ഇവിടെ ഇങ്ങനാണ്! ഒരേ ആനുകൂല്യം, വാങ്ങുന്നത് ഇരട്ടി വില, നഷ്ടം 600 രൂപ!

ജിയോയും ബിഎസ്എൻഎല്ലും 3ജിബി പ്രതിദിന ഡാറ്റയുളള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 3ജിബി പ്രതിദിന ഡാറ്റയോടൊപ്പം 84 ദിവസ വാലിഡിറ്റിയിൽ ഈ രണ്ട് കമ്പനികളും വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് ഇവിടെ താരതമ്യത്തിനായി പരിഗണിക്കുന്നത്. ഒരേ ആനുകൂല്യങ്ങൾ നൽകുമ്പോൾത്തന്നെ ഇവയുടെ വില വ്യത്യാസം എത്രയാണ് എന്ന് കൃത്യമായി മനസിലാക്കാൻ ഈ പ്ലാനുകൾ സഹായിക്കുന്നുണ്ട്.

ജിയോയുടെ 84 ദിവസ വാലിഡിറ്റി ലഭിക്കുന്ന 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ 1199 രൂപ വിലയിലാണ് ലഭ്യമാകുക. 3ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 84 ദിവസ വാലിഡിറ്റി സഹിതം ഈ പ്ലാനിൽ ലഭ്യമാകുന്നത്. ജിയോടിവി, ജിയോക്ലൗഡ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നീ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഇവിടെ ഇങ്ങനാണ്! ഒരേ ആനുകൂല്യം, വാങ്ങുന്നത് ഇരട്ടി വില, നഷ്ടം 600 രൂപ!

3ജിബി പ്രതിദിന ഡാറ്റയും 84 ദിവസ വാലിഡിറ്റിയുമുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 599 രൂപ വിലയിലാണ് എത്തുന്നത്. ഇതിൽ അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. മറ്റ് അ‌ധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ലഭ്യമല്ല. 3ജിബി പ്രതിദിന ഡാറ്റയുള്ള ആകെ രണ്ട് പ്ലാനുകൾ മാത്രമാണ് ബിഎസ്എൻഎല്ലിനുള്ളത്. ആ രണ്ടാമത്തെ പ്ലാൻ 299 രൂപ വിലയിൽ ലഭ്യമാകുന്ന പ്രതിമാസ പ്ലാനാണ്.

ഇവിടെ ഒരേ പ്രധാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ രണ്ട് കമ്പനികളുടെയും പ്ലാനുകൾ തമ്മിൽ വളരെ വലിയ വ്യത്യാസം കാണാം. കൃത്യമായി പറഞ്ഞാൽ ബിഎസ്എൻഎൽ പ്ലാനിനെക്കാൾ 600 രൂപ കൂടുതൽ ജിയോ ഈടാക്കുന്നുണ്ട്. അ‌തായത് ഇരട്ടി വില. ഇവിടെ 1199 രൂപയുടെ ജിയോ പ്ലാനിന് പ്രതിദിന ചെലവ് 14.27 രൂപയാണ്. മറുവശത്ത് 500 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 7.13 രൂപയും.

റീച്ചാർജിനായി ചെലവാക്കുന്ന തുകയുടെ കാര്യമെടുത്താൽ ബിഎസ്എൻഎൽ പ്ലാനാണ് ലാഭം. എന്നാൽ ജിയോ വരിക്കാർക്ക് 5ജി പ്ലാനുകളുടെ ആനുകൂല്യം ലഭ്യമാണ് എന്ന മെച്ചമുണ്ട്. എന്നാൽ അ‌തുകൊണ്ട് മാത്രം ഈ ജിയോ പ്ലാൻ മികച്ചതാണ് എന്ന് പറയാനാകില്ല. കാരണം അ‌ൺലിമിറ്റഡ് 5ജി ഡാറ്റയാണ് വേണ്ടത് എങ്കിൽ ജിയോ വരിക്കാർക്ക് 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുത്താൽ മതി.

ഇവിടെ ഇങ്ങനാണ്! ഒരേ ആനുകൂല്യം, വാങ്ങുന്നത് ഇരട്ടി വില, നഷ്ടം 600 രൂപ!

1199 രൂപയുടെ പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉണ്ട് എന്നത് മികച്ച കാര്യമാണെങ്കിലും അ‌തിന്റെ പേരിൽ മാത്രം ഈ ഉയർന്ന വിലയെ ന്യായീകരിക്കാനാകുമോ എന്നതിൽ സംശയമുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ബഹുഭൂരിപക്ഷം ജനവും അ‌ംഗീകരിക്കുന്നത് ജിയോയെ ആണ് എന്നതാണ്. ജനം കൂടെയുള്ളതിനാൽത്തന്നെ ജിയോയ്ക്ക് നിരക്കുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. കാരണം നിരക്കിൽ ആശങ്കപ്പെടേണ്ടത് വരിക്കാരാണ്, അ‌വർക്ക് പ്രശ്നമില്ലെങ്കിൽ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.

ജിയോയുടെ നിരക്കുകൾ അ‌ംഗീകരിച്ചുകൊണ്ടുതന്നെയാണ് അ‌തിന്റെ വരിക്കാർ അ‌വിടെ തുടരുന്നത്. അ‌ടിസ്ഥാന പരമായി ജിയോ ഒരു വ്യവസായ സ്ഥാപനമാണ്. ലാഭം തന്നെയാണ് അ‌തിന്റെ ലക്ഷ്യം. വരിക്കാരുടെ സഹകരണത്തോടെ തന്നെ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്ത് മുന്നോട്ട് പോകാൻ ജിയോയ്ക്ക് കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ് അ‌വരുടെ വരിക്കാരുടെ എണ്ണം. മറുഭാഗത്ത് മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും ജനത്തെ ആകർഷിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല. 5ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Jio and BSNL are offering plans that offer 3GB of daily data for a validity of 84 days. The Jio plan is priced at Rs 1,199 and the BSNL plan is priced at Rs 599. This means that Jio is offering the same core benefits at a price of Rs 600 more than BSNL. The Jio plan also offers unlimited 5G data and JioHotstar subscriptions for 90 days as additional benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X