ഇതിലും മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ കാണിച്ചുതരാൻ പറ്റുമോ! 84 ദിവസവും 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്
ഇന്ത്യയിലെ ടെലിക്കോം കമ്പനികളെല്ലാംതന്നെ തങ്ങളുടെ വരിക്കാർക്കായി മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്ലാനുകളിലെല്ലാം വച്ച് ഏറ്റവും മികച്ച പ്ലാൻ ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം പറയുക അൽപ്പം ബുദ്ധിമുട്ടാണ് എന്ന് തോന്നും, പക്ഷേ അല്ല! നിസംശയം പറയാം ബിഎസ്എൻഎല്ലിന്റെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മികച്ച റീച്ചാർജ് ഓപ്ഷനാണ് എന്ന്. ഇതിൽ ലഭ്യമാകുന്നതിനെക്കാൾ വാലിഡിറ്റിയും ആനുകൂല്യവും ഒടിടി സബ്സ്ക്രിപ്ഷനും അൺലിമിറ്റഡ് 5ജി ഡാറ്റയും ഒക്കെ വാഗ്ദാനം ചെയ്യുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ കാണാൻ കഴിഞ്ഞേക്കാം, എന്നാൽ അതിനൊക്കെ ഉയർന്ന വില നൽകേണ്ടിവരും.
എന്നാൽ 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ അതേ വിലയിൽ അല്ലെങ്കിൽ അതിനോട് 100 രൂപ കൂടുതൽ വിലയിൽ എങ്കിലും ലഭ്യമാകുന്ന ഒരു സ്വകാര്യ ടെലിക്കോം കമ്പനി പ്ലാൻ കാണിച്ചാൽ ആ കമ്പനിയാണ് മികച്ച ടെലിക്കോം കമ്പനിയെന്നും ആ പ്ലാനാണ് മികച്ച പ്ലാനെന്നും അംഗീകരിക്കാം, അതുവരെ സാധാരണക്കാരായ വരിക്കാരെ പരിഗണിക്കുന്ന മികച്ച പ്ലാൻ ബിഎസ്എൻഎൽ 599 രൂപ പ്ലാൻ തന്നെയാണ്.

ഏറെ നാളായി ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 599 രൂപയുടെ പ്ലാൻ കാണാൻ സാധിക്കും. നിലവിൽ ബിഎസ്എൻഎൽ രണ്ടേ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമാണ് സൗജന്യ എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. അതിൽ ഒരു പ്ലാൻ ഇതാണ്. രണ്ടാമത്തെ പ്ലാൻ, 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്.
മികച്ച പ്ലാൻ ആയതിനാൽ തന്നെ ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ പേജിലൂടെ 599 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ വിശദീകരിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. നേരത്തെയും ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ ബിഎസ്എൻഎൽ ഇത്തരത്തിൽ ശ്രമിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച റീച്ചാർജ് ഓപ്ഷൻ തന്നെയാണ് 599 രൂപയുടെ പ്ലാൻ.

ബിഎസ്എൻഎൽ 599 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഡാറ്റ ഉപയോഗം ധാരാളമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ചീപ് റേറ്റിൽ ഇഷ്ടം പോലെ ഡാറ്റ ലഭ്യമാകാൻ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.
പ്രതിദിനം 3ജിബി ഡാറ്റ ലഭ്യമാകുന്നു എന്നത് തന്നെ വലിയ അളവാണ്. ഇത് കൂടാതെ ഈ പ്ലാനിൽ 3ജിബി എക്സ്ട്രാ ഡാറ്റയും ലഭ്യമാകും. പക്ഷേ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഈ എക്സ്ട്രാ 3ജിബി ഡാറ്റ ലഭിക്കൂ.
റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും എന്നതാണ് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നതുകൊണ്ടുള്ള മറ്റൊരു നേട്ടം. അതായത് 599 രൂപയുടെ പ്ലാനാണെങ്കിലും സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്കൗണ്ട് കിട്ടുന്നതിനാൽ 587 രൂപ 02 പൈസയേ ചെലവാകൂ. 12 രൂപയ്ക്ക് മുകളിൽ അവിടെത്തന്നെ ലാഭം കിട്ടുന്നുണ്ട്.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 പൈസ മാത്രമാണ്. മറ്റൊരിടത്തും ഇത്ര വിലക്കുറവിൽ ഇവ കിട്ടില്ല. പല സ്വകാര്യ ടെലിക്കോം കമ്പനികളും 84 ദിവസ വാലിഡിറ്റിയിൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം 800-1000 റേഞ്ചിൽ വരുന്നവ ആയിരിക്കും. അതിനാൽ കൂട്ടത്തിൽ ലാഭം ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ തന്നെയാണ്.


Click it and Unblock the Notifications







