Home
Recharge plans

എല്ലാ ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ വീട്ടിലേക്ക് ഇത് ലാഭം തന്നെ! BSNL സ്പെഷൽ ബ്രോഡ്ബാൻഡ് പ്ലാൻ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോൾ ഓഫറുകൾ വാരിക്കോരി നൽകി തങ്ങളുടെ വരിക്കാരെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ദീപാവലിയോട് അ‌നുബന്ധിച്ച് മറ്റ് ടെലിക്കോം കമ്പനികൾ പ്രഖ്യാപിച്ച ഓഫറുകളെ കടത്തിവെട്ടുന്ന ഒന്നിലധികം ഓഫറുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിക്കുകയുണ്ടായി. അ‌ത് കണ്ട് മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർ മാത്രമല്ല, ബിഎസ്എൻഎല്ലിന്റെ എതിരാളികളായ ടെലിക്കോം കമ്പനികൾ പോലും അ‌സ്വസ്ഥരായിട്ടുണ്ടാകും. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വരിക്കാരെ വീഴ്ത്താൻ പറ്റിയ ഓഫർ നൽകാൻ കിട്ടുന്ന ഒരവസരവും അ‌വർ പാഴാക്കാറില്ല. സ്വാതന്ത്ര്യദിന ഓഫറുകളുടെ രൂപത്തിലും ഫെസ്റ്റിവൽ- ദീപാവലി ഓഫറുകളുടെ കാര്യത്തിലും അ‌ത് കണ്ടു.

ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഇത് അ‌വരുടെ സിൽവർ ജൂബിലി വർഷം കൂടിയാണ്. അ‌തിനാൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും ചില ബിഎസ്എൻഎൽ പ്ലാനുകളും ഓഫറുകളും അ‌വതരിപ്പിക്കപ്പെട്ടു. അ‌ത്തരത്തിൽ കഴിഞ്ഞ മാസം, അ‌തായത് ഒക്ടോബറിൽ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ബിഎസ്എൻഎൽ നൽകിയ സമ്മാനമാണ് 625 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ.

എല്ലാ ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ വീട്ടിലേക്ക് ഇത് ലാഭം തന്നെ!

ജിയോ, എയർടെൽ എന്നിവ പോലെ ഇന്ത്യയിലെ പ്രധാന മൊ​ബൈൽ ടെലിക്കോം സേവന ദാതാവ് മാത്രമല്ല, ഇന്റർനെറ്റ് സേവന ദാതാവുമാണ് (ISP) ബിഎസ്എൻഎൽ. മൊ​ബൈൽ ഡാറ്റയുടെ കാര്യം പോലെയല്ല, ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് കണക്ഷനുകൾ വളരെ നാളായി സ്ട്രോങ് ആണ്. ഉപയോക്താക്കൾക്ക് കാര്യമായ പരാതികളില്ലാത്തവിധം വേഗതയും മികച്ച പ്ലാനുകളുമായി ബിഎസ്എൻഎൽ ഭാരത് ​ഫൈബർ എന്ന പേരിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിവരുന്നു.

സിൽവർ ജൂബിലിയോട് അ‌നുബന്ധിച്ച് തങ്ങളുടെ​ ബ്രോഡ്ബാൻഡ് വരിക്കാർക്കായി പ്രഖ്യാപിച്ച 625 രൂപയുടെ സിൽവർ ജൂബിലി FTTH പ്ലാൻ ( BSNL Silver Jubilee FTTH Plan) ആനുകൂല്യങ്ങൾ ഇതിനകം വിശദീകരിക്കപ്പെട്ടതാണ്. എങ്കിലും അ‌റിയാത്ത വരിക്കാർക്കായി ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ അ‌വ ഒരിക്കൽ കൂടി പരിചയപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ വീട്ടിലേക്ക് ഇത് ലാഭം തന്നെ!

625 രൂപയുടെ ബിഎസ്എൻഎൽ സിൽവർ ജൂബിലി സ്പെഷൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ വിശദീകരിച്ചിരിക്കുന്നത് പ്രകാരം, 625 രൂപയുടെ സിൽവർ ജൂബിലി സ്പെഷൽ ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം 75 Mbps വേഗതയിൽ 2,500 GB ​ഹൈസ്പീഡ് ഡാറ്റ, 600+ ​ലൈവ് ടിവി ചാനലുകൾ, 127 പ്രീമിയം ചാനലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒടിടി സബ്സ്ക്രിപ്ഷനുകളും ഇതിലുണ്ട്.

ജിയോഹാട്ട്സ്റ്റാർ, സോണിലിവ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് ഈ ബിഎസ്എൻഎൽ സ്പെഷൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ഒടിടി ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മിഡിൽക്ലാസ് കുടുംബത്തെ സംബന്ധിച്ചിടത്തോളം അ‌വശ്യം വേണ്ട എല്ലാ ആനുകൂല്യങ്ങളും താങ്ങാനാകുന്ന നിരക്കിൽ ഈ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

625 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏകദേശം 20.83 രൂപ വരും. ഈ വിലയിൽ ഒടിടി സബ്സ്ക്രിപ്ഷനും മികച്ച വേഗതയിൽ ഡാറ്റയും ടിവി ചാനലുകളും അ‌ടക്കം ലഭിക്കുന്നു എന്നത് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്. മറ്റ് സേവനദാതാക്കളുടെ ബ്രോഡ്ബാൻഡ് പ്ലാനുകളും സമാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്ര കുറഞ്ഞ വിലയിൽ ലഭ്യമാകില്ല.

എല്ലാ ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ വീട്ടിലേക്ക് ഇത് ലാഭം തന്നെ!

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നിലവിൽ ലഭ്യമായിട്ടുള്ള മറ്റൊരു ഓഫർ 449 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ 399 രൂപ വിലയിൽ നേടാം എന്നതാണ്. 449 രൂപയുടെ ​ഫൈബർ ബേസിക് നിയോ പ്ലാനിൽ 50 Mbps വേഗതയിൽ 3300GB ഡാറ്റ പ്രതിമാസം ലഭ്യമാകും. ഓഫറിന്റെ ഭാഗമായി ആദ്യമാസത്തെ സർവീസ് സൗജന്യമാണ് എന്നാണ് ബിഎസ്എൻഎൽ ട്വിറ്ററിൽ നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
BSNL has now re-explained the benefits of its Rs 625 Silver Jubilee FTTH Plan, which was launched in October. BSNL took to its official Twitter account to remind users of the benefits of this special broadband plan. It offers 2,500GB of high-speed data at 75 Mbps speed, 600+ live TV channels, 127 premium channels, and OTT subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X