Home
Recharge plans

അ‌വിടെ വെറും 6, ഇവിടെ 90! ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളി​ൽ ഒന്ന് ഇതാണ്

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( BSNL ) എന്നിവ. ഇതിൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക​ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ 897 രൂപ നിരക്കിൽ ഒരു പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 180 ദിവസ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ്. വെറും 1000 രൂപയിൽ താഴെ വിലയിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ തന്നെ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

സ്വകാര്യ ടെലിക്കോം കമ്പനികൾ കഴിഞ്ഞ വർഷം ജൂ​ലൈയിൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. അ‌തോടെ ബിഎസ്എൻഎൽ പ്ലാനുകളുടെ മൂല്യം ഏറെ ഉയരുകയും ചെയ്തു. കാരണം, സ്വകാര്യ കമ്പനികളുടെ പ്ലാനുകളിൽ ലഭ്യമാകുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളി​ൽ ഒന്ന് ഇതാണ്

സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ നോക്കിയാൽ ദീർഘകാല വാലിഡിറ്റിയിൽ കുറഞ്ഞ നിരക്കിൽ എത്തുന്ന പ്ലാനുകളിൽ ഡാറ്റ വളരെ കുറവായിരിക്കും. ഉദാഹരണത്തിന് ജിയോയുടെ 479 രൂപയുടെ പ്ലാൻ 84 ദിവസ വാലിഡിറ്റി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഒരു പ്ലാനാണ്. ഈ പ്ലാനിൽ ആകെ 6ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക.

എയർടെല്ലിന്റെ 509 രൂപ പ്ലാനിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. 509 രൂപയുടെ എയർടെൽ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു, പക്ഷേ 6 ജിബി ഡാറ്റ മാത്രമാണ് ഇതിലും ലഭിക്കുക. എന്നാലിവിടെ ചീപ് റേറ്റിൽ 180 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ധാരാളം ഡാറ്റയും ഉപയോക്താക്കൾക്ക് ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളി​ൽ ഒന്ന് ഇതാണ്

ബിഎസ്എൻഎൽ 897 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 180 ദിവസ വാലിഡിറ്റിയിൽ അ‌‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, ആകെ 90ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. നിശ്ചിത 90ജിബി ഡാറ്റ ഉപയോഗിച്ചു തീർന്നാൽ തുടർന്ന് എഫ്യുപി പ്രകാരം ഡാറ്റ വേഗത 40kbps ആയി കുറയും.

കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റിയിൽ ടെലിക്കോം സേവനങ്ങൾ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ ഓപ്ഷനാണ് 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4 രൂപ 98 ​പൈസ മാത്രമാണ്. പ്രതിമാസ ചെലവ് പരിശോധിച്ചാൽ ഏകദേശം 149 രൂപ 5 ​പൈസ വരും.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 879 രൂപ 06 ​പൈസയ്ക്ക് ഈ പ്ലാൻ സ്വന്തമാക്കാൻ കഴിയും. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളി​ൽ ഒന്ന് ഇതാണ്

897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പോലെ ഇത്രയും കുറഞ്ഞ ചെലവിൽ ആറ് മാസത്തെ സേവന വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാനും ഒരു ടെലിക്കോം കമ്പനിക്കും ഇല്ല. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന 90 ജിബി ഡാറ്റ തികയുന്നില്ല എങ്കിൽ ഉപയോക്താവിന് ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാനാകും എന്ന നേട്ടവുമുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL Rs 897 plan is one of the best plans in India that offers 180 days validity at the lowest price. This BSNL prepaid plan offers unlimited voice calling facility, a total of 90GB bulk data, and 100 SMS per day for 180 days validity. Once the specified 90GB data is used up, the data speed will be reduced to 40kbps as per FUP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X