BSNL-ന് അമ്മമാരോടുള്ള സ്നേഹം അച്ഛന്മാരോട് ഇല്ലേ! ഫാദേഴ്സ് ഡേ ഓഫർ കിട്ടാഞ്ഞതിൽ പിണങ്ങേണ്ട, ഇത് ചെയ്തോ
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നാണ് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ (BSNL). വില കുറഞ്ഞ റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ ശക്തി. പ്ലാനുകൾ കുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്നതിന് പുറമേ, വിശേഷ അവസരങ്ങളിൽ ബിഎസ്എൻഎൽ ചില പ്ലാനുകൾക്ക് ഡിസ്കൗണ്ട് നൽകുകയോ, അതല്ലെങ്കിൽ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും അധികമായി വാഗ്ദാനം ചെയ്യുകയോ ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ മാതൃദിനത്തോട് അനുബന്ധിച്ച് മേയ് 7 മുതൽ 14 വരെ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ മാതൃദിന ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് വരിക്കാർ ഈ ഓഫറിനെ സ്വാഗതം ചെയ്തത്.
2399 രൂപ, 997 രൂപ, 599 രൂപ, 1499 രൂപ, 1999 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളിലാണ് ബിഎസ്എൻഎൽ മാതൃദിന ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ടും എക്സ്ട്രാ വാലിഡിറ്റിയും വാഗ്ദാനം ചെയ്തത്. മാതൃദിനം പോലെ തന്നെ കഴിഞ്ഞ ദിവസം ഫാദേഴ്സ് ഡേയും വന്നു. എന്നാൽ മാതൃദിനത്തിൽ ഓഫർ പ്രഖ്യാപിച്ചതിന് സമാനമായി ബിഎസ്എൻഎൽ ഫാദേഴ്സ് ഡേ ഓഫർ പ്രഖ്യാപിക്കും എന്ന് ഏതെങ്കിലും വരിക്കാർ പ്രതീക്ഷിച്ചെങ്കിൽ അത് തെറ്റിപ്പോയി.

ഫാദേഴ്സ് ഡേയുടെ ഭാഗമായി നിലവിൽ ഇതുവരെ ബിഎസ്എൻഎൽ ഓഫറുകൾ ഒന്നും പ്രഖ്യാപിച്ചില്ല. മാതൃദിനത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഫാദേഴ്സ് ഡേ കഴിഞ്ഞിട്ടും ഓഫർ പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ഇനി പ്രതീക്ഷിക്കുന്നതിൽ അർഥമുണ്ടെന്ന് തോന്നുന്നില്ല. ബിഎസ്എൻഎല്ലിന് അമ്മമാരോടുള്ള സ്നേഹം എന്തേ അച്ഛന്മാരുടെ ദിനത്തിൽ കാണാത്തത് എന്ന് ആരെങ്കിലും പരിഭവപ്പെട്ടേക്കാം.
എന്നാൽ ബിഎസ്എൻഎൽ ഫാദേഴ്സ് ഡേ ഓഫർ പ്രഖ്യാപിച്ചില്ല എന്നുകരുതി വരിക്കാർ ഒട്ടും നിരാശരാകേണ്ടതില്ല. കാരണം കുടുംബത്തിലെ ബിഎസ്എൻഎൽ സിം ഉള്ള ആർക്കും ഈസിയായി തെരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ കാലങ്ങളായി നൽകിവരുന്നതിന്റെ ഗുണം അച്ഛന്മാർക്കുകൂടിയാണ് ലഭിക്കുന്നത്. എങ്ങനെയെന്നാൽ വീട്ടിലെ അംഗങ്ങൾക്ക് സ്വകാര്യ സിം ആണെങ്കിൽ അതിന് വരാവുന്ന ചെലവിന്റെ പകുതി മതി ബിഎസ്എൻഎൽ സിം ഉപയോഗം മുന്നോട്ട് കൊണ്ടുപോകാൻ.

ഇവിടെ റീച്ചാർജിനായി അധികം ഉയർന്ന തുക കുടുംബാംഗങ്ങൾക്കായി മുടക്കേണ്ടിവരുന്നില്ല എന്നതിന്റെ ആശ്വാസം ഒരുപക്ഷേ അച്ഛന്മാർക്ക് ഉണ്ടാകാം. എന്തായാലും പ്രത്യേക ഓഫർ പ്രഖ്യാപിച്ചില്ലെങ്കിൽപ്പോലും ബിഎസ്എൻഎൽ പ്ലാൻ സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ ലാഭകരമാണ്. ഫാദേഴ്സ് ഡേ കഴിഞ്ഞെങ്കിലും ഇതിൽ ഏറെ മികച്ച ഒരു പ്ലാൻ എല്ലാ അച്ഛന്മാർക്കുമായി ഞങ്ങൾ പരിചയപ്പെടുത്തുകയാണ്. 897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ് അത്.
സാധാരണക്കാർക്കൊപ്പം ചേർന്ന് നിന്ന് ടെലിക്കോംആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ് 897 രൂപയുടേത്. ഇത് ഒരു പുതിയ പ്ലാനല്ല, എന്ന് ആദ്യം മനസിലാക്കുക. കുറഞ്ഞ വിലയിൽ പരമാവധി വാലിഡിറ്റി, ആ വാലിഡിറ്റി കാലയളവിലേക്ക് ന്യായമായ ആനുകൂല്യങ്ങൾ- ഇതാണ് 897 രൂപയുടെ പ്ലാനിനെ പല ബിഎസ്എൻഎൽ വരിക്കാരുടെയും പ്രിയപ്പെട്ട പ്ലാനാക്കി മാറ്റുന്നത്.
897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, ആകെ 90ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. 180 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ എത്തുന്നത്.

897 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4 രൂപ 98 പൈസ മാത്രമാണ്. ഒരു തവണ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ പിന്നെ 6 മാസത്തേക്ക് റീച്ചാർജിന്റെ കാര്യം ആലോചിക്കേണ്ട. പ്രതിമാസം ഏകദേശം 149 രൂപ 5 പൈസ ആണ് ഈ പ്ലാനിന് ചെലവാകുക.
897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെപ്പോലെ ഇത്രയും കുറഞ്ഞ ചെലവിൽ ആറ് മാസത്തെ സേവന വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാനും നിലവിൽ ഇന്ത്യയിലെ മറ്റൊരു ടെലിക്കോം കമ്പനിക്കും ഇല്ല. അതിനാലിത് ഓഫർ ഉള്ള പ്ലാൻ പോലെ തന്നെ കരുതി ഉപയോഗിക്കാവുന്നതാണ്.


Click it and Unblock the Notifications








