Home
Recharge plans

BSNL ഇക്കാര്യത്തിൽ മാത്രം VI യോട് തോറ്റോ? സാധാരണക്കാരുടെ 2 കിടിലം റീച്ചാർജ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം രംഗത്തെ രണ്ട് പ്രധാന കമ്പനികളാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലും (BSNL), സ്വകാര്യ കമ്പനിയായ വൊഡാഫോൺ ഐഡിയയും (VI). വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ജിയോയ്ക്കും എയർടെലിനും പിന്നിൽ മൂന്നാമതായാണ് വിഐയുടെ സ്ഥാനം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ വിഐക്കും പിന്നിൽ നാലാം സ്ഥാനത്താണുള്ളത്. എന്നാൽ വരിക്കാരുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിൽ മുന്നിൽ ബിഎസ്എൻഎൽ ആണ്. സ്വകാര്യ കമ്പനികളുടെ നിരക്കും ബിഎസ്എൻഎൽ നിരക്കും തമ്മിൽ വലിയ വ്യത്യാസം കാണാൻ സാധിക്കും. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഈ കമ്പനികളുടെ പക്കൽ തീരെ കുറവാണെന്ന് തന്നെ പറയാം.

ഇന്ത്യയിൽ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി വളരെ പ്രധാനമാണ്. എന്നാൽ ജിയോ, എയർടെൽ പോലുള്ള ടെലിക്കോം കമ്പനികളുടെ വാലിഡിറ്റി നിലനിർത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്ലാനിന് പോലും 200 രൂപയ്ക്കടുത്ത് ചെലവ് വരും. എന്നാൽ വാലിഡിറ്റി നിലനിർത്താനുള്ള എൻട്രിലെവൽ പ്ലാനിന്റെ കാര്യത്തിൽ വിഐ അ‌ൽപ്പം കരുണ കാണിച്ചിട്ടുണ്ട്.

BSNL ഇക്കാര്യത്തിൽ മാത്രം VI യോട് തോറ്റോ? 2 കിടിലം പ്ലാനുകൾ

മറ്റ് സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് വാലിഡിറ്റി നിലനിർത്താൻ 200 രൂപയ്ക്കടുത്ത് ചെലവ് വരുമ്പോൾ വിഐ അ‌തിന്റെ പകുതിയിലും താഴെ വിലയിൽ ഒരു വാലിഡിറ്റി പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത് 100 രൂപയിലും താഴെ വിലയിൽ. 98 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനാണ് അ‌ത്.

ഏറ്റവും വില കുറഞ്ഞ വാലിഡിറ്റി പ്ലാൻ നൽകുന്നതിൽ വിഐ ബിഎസ്എൻഎല്ലിനെ പരാജയപ്പെടുത്തിയോ എന്നുപോലും തോന്നിക്കുന്നതാണ് വിഐയുടെ 98 രൂപ പ്ലാൻ. എന്നാൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്ന ഈ പ്ലാൻ കുറഞ്ഞ വാലിഡിറ്റിയും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത് എന്നത് വേറെ കാര്യം. അ‌തായത് വില കുറഞ്ഞ പ്ലാൻ ലഭ്യമാക്കിയപ്പോഴും അ‌ത് തങ്ങളുടെ വരുമാനത്തെ ബാധിക്കാത്ത വിധം ആണ് വിഐ ഇതിലെ ആനുകൂല്യങ്ങൾ ഡി​സൈൻ ചെയ്തിരിക്കുന്നത്.

BSNL ഇക്കാര്യത്തിൽ മാത്രം VI യോട് തോറ്റോ? 2 കിടിലം പ്ലാനുകൾ

98 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ എൻട്രിലെവൽ വാലിഡിറ്റി പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, 200MB ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 10 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എസ്എംഎസ് ആനുകൂല്യം ഇതിൽ ഉൾപ്പെടുന്നില്ല. ക്വാട്ട പൂർത്തിയായതിന് ശേഷം ഒരു എംബിക്ക് 50 പൈസ എന്ന നിരക്കിൽ ഈടാക്കും. ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് 9.8 രൂപയാണ്.

ഈ പ്ലാനിന് മുന്നിൽ ബിഎസ്എൻഎൽ തോറ്റുപോയോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല എന്നുതന്നെ പറയാം. 99 രൂപ നിരക്കിൽ ബിഎസ്എൻഎൽ ഒരു പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തായത് വിഐ പ്ലാനിനെക്കാൾ ഒരു രൂപ മാത്രം കൂടുതൽ. എന്നാൽ ആനുകൂല്യങ്ങളുടെ കാര്യമെടുത്താൽ ബിഎസ്എൻഎൽ പ്ലാൻ 98 രൂപയുടെ വിഐ പ്ലാനിനെക്കാൾ ഏറെ ദൂരം മുന്നിലാണ്.

99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ് വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും 50MB ഡാറ്റ മാത്രമാണ് ഇതിൽ ലഭിക്കുക. കൂടാതെ ഇതിൽ എസ്എംഎസ് സേവനം ഉൾപ്പെടുന്നില്ല. എന്നാൽ അ‌തിനെല്ലാമപ്പുറം 17 ദിവസം വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തായത് 98 രൂപയ്ക്ക് വിഐ നൽകുന്നതിനെക്കാൾ 7 ദിവസം കൂടുതൽ വാലിഡിറ്റി വെറും ഒരു രൂപ മാത്രം വ്യത്യാസത്തിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

BSNL ഇക്കാര്യത്തിൽ മാത്രം VI യോട് തോറ്റോ? 2 കിടിലം പ്ലാനുകൾ

98 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന് ഒരു ദിവസത്തെ ചെലവ് കണക്കാക്കിയാൽ 10 രൂപയ്ക്ക് അ‌ടുത്തുവരും, കൃത്യമായി പറഞ്ഞാൽ 9.8 രൂപ. എന്നാലിവിടെ 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ വെറും 5 രൂപ 82 ​പൈസ മാത്രമാണ് പ്രതിദിനം ചെലവാകുക. ഇതിൽനിന്ന് തന്നെ മുന്നിൽ ബിഎസ്എൻഎൽ പ്ലാനാണ് എന്ന് വ്യക്തം. ഈ രണ്ട് പ്ലാനുകളും അ‌താത് കമ്പനികളുടെ സാധാരണക്കാരായ വരിക്കാർക്ക് ഏറെ ഉപകാരപ്രദമാണ് എന്നത് വേറെ കാര്യം.

More from GizBot

Best Mobiles in India

English summary
Both VI and BSNL have made recharge plans available for less than Rs 100. BSNL has made the plans available at a price of Rs 99 and VI at a price of Rs 98. The Rs 98 plan is VI's entry-level validity plan. The benefits are available for a validity of 10 days in the VI Rs 98 plan. BSNL's Rs 99 plan offers a validity of 17 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X