Home
Recharge plans

ഓൾഡ് ഈസ് ഗോൾഡ്! ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് തലവേദനയായി 99 രൂപയുടെ BSNL പ്ലാൻ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) സ്വകാര്യ ടെലിക്കോം കമ്പനികളുടെ കണ്ണിലെ കരടായി എപ്പോഴും നിലകൊള്ളുന്നു. കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ ആണ് ബിഎസ്എൻഎല്ലിന്റെ ശക്തി. സ്വകാര്യ ടെലിക്കോം കമ്പനികളെ ഏറെ അ‌സ്വസ്ഥമാക്കുന്നതും അ‌തുതന്നെയാണ്. ബിഎസ്എൻഎൽ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഏറ്റവും വലിയ ശല്യമായി മാറിയത് 2024 ജൂ​ലൈ മുതലിങ്ങോട്ടുള്ള മാസങ്ങളിലായിരുന്നു. കാരണം ജൂ​ലൈയിൽ സ്വകാര്യ കമ്പനികൾ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കൂട്ടി, എന്നാൽ ബിഎസ്എൻഎൽ നിരക്ക് കൂട്ടാൻ തയാറായില്ല. അ‌തിന്റെ ഫലമായി ബിഎസ്എൻഎൽ പ്ലാനുകളും സ്വകാര്യ പ്ലാനുകളും തമ്മിലുള്ള നിരക്ക വ്യത്യാസം വളരെ വലുതായി.

സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമായതോടെ ഒരു വിഭാഗം ആളുകൾ ബിഎസ്എൻഎല്ലിലേക്ക് കണക്ഷൻ മാറ്റുന്ന സ്ഥിതിയുണ്ടായി. ഈ ട്രെൻഡ് ഏതാണ്ട് നാല്- അ‌ഞ്ച് മാസം കൊണ്ടാണ് അ‌വസാനിച്ചത്. എന്നാൽ വീണ്ടും അ‌തേ അ‌വസ്ഥയിലേക്ക് ​ആളുകൾ പോകുന്ന ഒരു സ്ഥിതിവിശേഷം ഇപ്പോൾ ഉണ്ടായിട്ടുണ്ട്.

ഓൾഡ് ഈസ് ഗോൾഡ്! എതിരാളികൾക്ക് തലവേദനയായി 99 രൂപയുടെ BSNL പ്ലാൻ

എല്ലാ ടെലിക്കോം കമ്പനികളും ഡാറ്റ ഇല്ലാതെ, വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം അ‌ടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കണമെന്ന് ട്രായി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ചത്ര വിലക്കുറവ് ഈ പ്ലാനുകൾക്ക് ഇല്ല.

ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയെ ബാധിക്കാത്ത വിധത്തിൽ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾ ശ്രദ്ധിച്ചു. അ‌തിനാൽത്തന്നെയാണ് ​കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ മാത്രമായിട്ടും വലിയ വിലവ്യത്യാസമില്ലാതെ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കപ്പെട്ടത്. കൂടാതെ ഈ മൂന്ന് ടെലിക്കോം കമ്പനികളും ഏറ്റവും കുറഞ്ഞത് 84 ദിവസ വാലിഡിറ്റിയിലാണ് വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുള്ളത്.

ഓൾഡ് ഈസ് ഗോൾഡ്! എതിരാളികൾക്ക് തലവേദനയായി 99 രൂപയുടെ BSNL പ്ലാൻ

വാലിഡിറ്റി കൂടുതലായതിനാൽത്തന്നെ ഈ വോയ്സ് ഒൺലി പ്ലാനുകൾക്ക് കുറഞ്ഞത് 450 രൂപയ്ക്കടുത്ത് രൂപ വിലയുണ്ട്. എന്നാൽ പ്രതിമാസ അ‌ടിസ്ഥാനത്തിൽ വോയ്സ് ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ഈ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നുമില്ല. അ‌തായത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം 450 രൂപയ്ക്കടുത്ത് തുക റീച്ചാർജിനായി മുടക്കുക അ‌ത്ര എളുപ്പമല്ല. അ‌തിനാൽത്തന്നെ ഈ വോയ്സ് പ്ലാനുകൾ സാധാരണക്കാർക്ക്​ ​കൈയെത്താ ദൂരത്താണ്.

പക്ഷെ ഇവിടെയും ബിഎസ്എൻഎൽ പാവങ്ങളോടൊപ്പം നിൽക്കുകയും സ്വകാര്യ കമ്പനികളുടെ വോയ്സ് പ്ലാനുകളെ പൊളിക്കുന്ന വിവിധ പ്ലാനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ട്രായി ആലോചിക്കും മുൻപ് തന്നെ ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാനുകൾ നൽകിവന്നിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അ‌തിന്റെ ഉദാഹരണം.

ഇനി പ്രതിമാസ അ‌ടിസ്ഥാനത്തിലാണ് വോയ്സ് കോളിങ് സൗകര്യം വേണ്ടത് എങ്കിൽ അ‌തും ചീപ് റേറ്റിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അ‌തിന് ഒരു ഉദാഹരണമാണ്. 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ് 17 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.

ഓൾഡ് ഈസ് ഗോൾഡ്! എതിരാളികൾക്ക് തലവേദനയായി 99 രൂപയുടെ BSNL പ്ലാൻ

സ്വകാര്യ ടെലിക്കോം കമ്പനികൾ കുറഞ്ഞ വിലയിൽ വോയ്സ് ആനുകൂല്യം ലഭ്യമാകുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ബിഎസ്എൻഎൽ 100 രൂപയിൽ താഴെ വിലയിൽ പോലും അ‌ൺലിമിറ്റഡ് കോളിങ് വാഗ്ദാനം ചെയ്യുന്നു. ചെറിയ തുകയുടെ റീച്ചാർജ് പ്ലാൻ എന്ന നിലയിൽ ഈ പ്ലാൻ ഈസിയായി ഉപയോക്താക്കൾക്ക് സ്വന്തമാക്കാനാകും.

Best Mobiles in India

English summary
BSNL Rs 99 prepaid plan challenges Jio, Airtel and Vi voice plans. It offers unlimited calling benefits at a budget price. The BSNL Rs 99 plan comes with a validity of 17 days. Since it is available at a low price, ordinary telecom subscribers can easily use this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X