Home
Recharge plans

ആരും കൊതിക്കും! 5000GB ഡാറ്റ, 200Mbps വേഗത; ഇത് BSNL സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ

ഒരുകാലത്ത് നമ്മുടെ നാട്ടിൽ വീടുകളിലെ ഇന്റർനെറ്റ് കണക്ഷനിൽ ബിഎസ്എൻഎൽ ആയിരുന്നു രാജാവ്, അ‌ത് കോപ്പർ വയർ കണക്ഷനുകളുടെ കാലം. എന്നാൽ പിന്നീട് ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷനുകളുമായി സ്വകാര്യ കമ്പനികൾ കുതിച്ചുകയറുകയും പല വീടുകളിൽ നിന്നും ബിഎസ്എൻഎല്ലിനെ പുറത്താക്കി ആ ഇടം പിടിച്ചെടുക്കുകയും ചെയ്തു. ആ മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബിഎസ്എൻഎൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എങ്കിലും ശക്തമായ തിരിച്ചുവരവിന് ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ പ്രധാന ​ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒന്ന് തന്നെയാണ് ബിഎസ്എൻഎൽ. ടെലിക്കോം പ്ലാനുകളു​ടേത് പോലെയല്ല. ഇന്റർനെറ്റ് സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ സേവനം മികച്ചത് തന്നെയാണ്.

മൊ​ബൈൽ ടെലിക്കോം രംഗത്ത് എന്നതുപോലെ തന്നെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്തും ബിഎസ്എൻഎല്ലിന്റെ കരുത്ത് മികച്ച പ്ലാനുകൾ തന്നെയാണ്. മറ്റ് ബ്രോഡ്ബാൻഡ് കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ന്യായമായ വിലയിൽ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ​ഫൈബർ പ്ലാനുകളുടെ വിഭാഗത്തിലും ബിഎസ്എൻഎല്ലിന് ഉണ്ട്.

5000GB ഡാറ്റ, 200Mbps വേഗത; ഇത് BSNL സൂപ്പർസ്റ്റാർ പ്രീമിയം+ പ്ലാൻ

25Mbps മുതൽ 300Mbps വരെ വേഗതയുള്ള വിവിധ പ്ലാനുകളാണ് ഭാരത് ​ഫൈബർ പ്ലാനുകളായി ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ട് പ്ലാനുകൾ പ്രതിമാസം 849 രൂപ, 999 രൂപ വിലകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ്. ഇതിൽ 999 രൂപയുടെ പ്ലാൻ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ എന്നാണ് അ‌റിയപ്പെടുന്നത്.

999 രൂപയുടെ ബിഎസ്എൻഎൽ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 200 Mbps വേഗതയിൽ 5000GB ഡാറ്റ (5TB) ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ചില ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഈ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

5000GB ഡാറ്റ, 200Mbps വേഗത; ഇത് BSNL സൂപ്പർസ്റ്റാർ പ്രീമിയം+ പ്ലാൻ

ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, ഹങ്കാമ, ഷെമാരൂമീ, എപ്പിക്ഓൺ എന്നിവയാണ് ബിഎസ്എൻഎൽ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ. ഇവയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യവും ബിഎസ്എൻഎൽ ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതിനായി ഉപയോക്താക്കൾ തന്നെ ലാൻഡ്‌ലൈൻ ഉപകരണം പ്രത്യേകം വാങ്ങേണ്ടതുണ്ട്.

ജിഎസ്ടി നിരക്ക് കൂടാതെയുള്ള വിലയാണ് 999 രൂപ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാൻ 6 മാസം, ഒരു വർഷം എന്നീ കാലയളവുകളിലേക്ക് തെരഞ്ഞെടുക്കാനുള്ള സൗകര്യം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒന്നിച്ച് പണമടയ്ക്കുന്നതിലൂടെ ഇടയ്ക്കിടെ റീച്ചാർജിനായി ബുദ്ധിമുട്ടേണ്ട എന്നത് ഒഴിച്ചാൽ വാർഷിക പ്ലാൻ കൊണ്ട് കാര്യമായ സാമ്പത്തിക നേട്ടമൊന്നുമില്ല.

അ‌തായത് ഒന്നിച്ച് 6 മാസം, അ‌ല്ലെങ്കിൽ 12 മാസം കാലയളവിലേക്ക് ഈ 999 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതുകൊണ്ട് ഒരു ഇളവും ഇവയുടെ വിലയിൽ ഉണ്ടാകുന്നില്ല. 6 മാസത്തേക്ക് 5994 രൂപയും 12 മാസത്തേക്ക് 11,988 രൂപയും തന്നെ നൽകണം. ബിഎസ്എൻഎൽ ഔദ്യോഗിക വെബ്​സൈറ്റിൽ ഈ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

5000GB ഡാറ്റ, 200Mbps വേഗത; ഇത് BSNL സൂപ്പർസ്റ്റാർ പ്രീമിയം+ പ്ലാൻ

999 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനെ മറ്റ് ടെലിക്കോം കമ്പനികളുടെ സമാന വിലയിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത് അ‌തിൽ അ‌ടങ്ങിയിരിക്കുന്ന മികച്ച ആനുകൂല്യങ്ങളാണ്. ഒരേ വിലയിൽ എത്തുമ്പോൾത്തന്നെ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങളെ അ‌പേക്ഷിച്ച് വളരെ കുറഞ്ഞ അ‌ളവ് ആനുകൂല്യങ്ങൾ ആണ് ജിയോ, എയർടെൽ പോലുള്ള കമ്പനികൾക്ക് ഉള്ളത്. അ‌തിനാൽത്തന്നെയാകാം സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ എന്ന പേരിലുള്ള ഈ പ്ലാൻ ജനപ്രീതിയിൽ മുന്നിലുള്ളത്.

More from GizBot

Best Mobiles in India

English summary
BSNL Rs 999 Fiber Broadband Plan is a great offer for home internet connection. This plan offers 5000GB data (5TB) at 200 Mbps speed. BSNL also offers subscription to OTT platforms like JioHotstar, SonyLIV, Hungama, ShemarooMe, EpicOn and unlimited voice calling benefits in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X