Home
Recharge plans

'ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ': മുതിർന്ന പൗരന്മാർക്കായി പുതിയ ഓഫർ പ്രഖ്യാപിച്ച് BSNL

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) കിടിലൻ പ്ലാനുകളും ഓഫറുകളും ആനുകൂല്യങ്ങളും നൽകി വരിക്കാരെ സന്തോഷിപ്പിക്കുന്നത് തുടരുന്നു. അ‌ടുത്തിടെ പ്രഖ്യാപിച്ച ദീപാവലി ഓഫറുകൾക്ക് പുറമേ ഇപ്പോൾ ഒരു പുതിയ ഓഫർ കൂടി ദീപാവലി സമ്മാനമായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നു. ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ (BSNL Samman ​Plan) എന്നാണ് ഈ പുതിയ ഓഫറിന് നൽകിയിരിക്കുന്ന പേര്. മുതിർന്ന പൗരന്മാർക്കുള്ള ഒരു ഗിഫ്റ്റ് ആണ് ഈ സമ്മാൻ പ്ലാൻ എന്നാണ് ബിഎസ്എൻഎൽ തങ്ങളുടെ ട്വീറ്റിലൂടെ അ‌റിയിച്ചിരിക്കുന്നത്. 1812 രൂപയാണ് ബിഎസ്എൻഎൽ സമ്മാൻ പ്ലാനിന്റെ വില.

1812 രൂപയുടെ ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ

മുതിർന്ന പൗരന്മാർക്കായി ബിഎസ്എൻഎൽ ദീപാവലി സമ്മാനമായി അ‌വതരിപ്പിച്ചിരിക്കുന്ന പുതിയ ഓഫർ പ്ലാനാണ് ഇത്. പുതിയതായി വരിക്കാരാകുന്ന മുതിർന്ന പൗരന്മാർക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക. ഇത് ഒരു വാർഷിക പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ് എന്ന് വേണമെങ്കിൽ പറയാം. കാരണം, ഒരു വർഷത്തേക്ക് മികച്ച അ‌ളവിൽ ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ പുതിയ വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

'ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ': പുതിയ ഓഫർ പ്രഖ്യാപിച്ച് BSNL

പുതിയ ബിഎസ്എൻഎൽ ഓഫർ

1812 രൂപ മുടക്കുന്ന മുതിർന്ന പൗരന്മാർക്ക് ബിഎസ്എൻഎൽ ഒരു ഫ്രീ സിം നൽകും. ഈ സിമ്മിൽ 365 ദിവസ വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇത് കൂടാതെ 6 മാസത്തേക്ക് BiTV പ്രീമിയം സബ്സ്ക്രിപ്ഷനും ഈ ഓഫറിൽ ലഭ്യമാകും.

ഒക്ടോബർ 18 മുതൽ നവംബർ 18 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാകുക. ബിഎസ്എൻഎൽ ദീപാവലിയോട് അ‌നുബന്ധിച്ച് നേരത്തെ 1 രൂപയുടെ ദീപാവലി ബൊണാൻസ ഓഫർ പ്രഖ്യാപിച്ചിരുന്നു. അ‌തിന്റെ മറ്റൊരു രൂപം എന്ന് ഈ പുതിയ 1812 രൂപ ഓഫറിനെ വിലയിരുത്താം. 1 രൂപയുടെ ഓഫറിൽ ഒരു മാസത്തേക്ക് ആണ് ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ നൽകുന്നത്.

'ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ': പുതിയ ഓഫർ പ്രഖ്യാപിച്ച് BSNL

ഒരു രൂപ പ്ലാനിലൂടെ കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. അ‌തേസമയം 1812 രൂപയുടെ പ്ലാനിലൂടെ കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന് ഒപ്പം തന്നെ വരുമാനവും വർധിപ്പിക്കാൻ സാധിക്കും. കാരണം 1812 രൂപയുടെ ഓഫറിൽ ബിഎസ്എൻഎൽ നൽകുന്ന പ്രധാന ആനുകൂല്യങ്ങൾ ബിഎസ്എൻഎല്ലിന്റെ മറ്റ് വരിക്കാർക്ക് സാധാരണ ഗതിയിൽ നേടണമെങ്കിൽ 2399 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടതുണ്ട്.

അ‌തായത് ബിഎസ്എൻഎല്ലിന്റെ 2399 രൂപയുടെ വാർഷിക പ്ലാൻ 587 രൂപ ലാഭത്തിൽ നേടാം എന്നതാണ് 1812 പ്ലാൻ കൊണ്ട് പുതിയ വരിക്കാർക്ക് ഉണ്ടാകുന്ന നേട്ടം. ബിഎസ്എൻഎൽ പ്ലാനുമായുള്ള താരതമ്യത്തിലെ മാത്രം ലാഭമാണ് 587 എന്നത്. സ്വകാര്യ കമ്പനികളുടെ വാർഷിക പ്ലാനുകളുടെ വിലയുമായി താരതമ്യം ചെയ്താൽ ലാഭം ഇതിന്റെ മൂന്നിരട്ടിയോളം വരും.

ഉദാഹരണത്തിന് 2ജിബി പ്രതിദിന ഡാറ്റ സഹിതം 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ജിയോ പ്ലാനിന് 3599 രൂപയാണ് വില. 5ജി സേവനം ലഭ്യമാകില്ല എന്നത് മാറ്റി നിർത്തിയാൽ ഈ ജിയോ പ്ലാനിൽ ലഭിക്കുന്ന അ‌തേ ആനുകൂല്യങ്ങൾ ​തന്നെയാണ് 1812 രൂപയുടെ ഓഫറിൽ ബിഎസ്എൻഎൽ നൽകുന്നത്. അ‌തായത് ഇവിടെ ബിഎസ്എൻഎൽ വരിക്കാർക്ക് 1,787 രൂപയുടെ ലാഭം ഉണ്ടാകുന്നുണ്ട്.

'ബിഎസ്എൻഎൽ സമ്മാൻ പ്ലാൻ': പുതിയ ഓഫർ പ്രഖ്യാപിച്ച് BSNL

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ റീച്ചാർജ് പ്ലാനിലൂടെയല്ല, മറിച്ച് പ്രത്യേക ഓഫറിന്റെ ഭാഗമായിട്ടാണ് പുതിയ ബിഎസ്എൻഎൽ വരിക്കാർക്ക്- അ‌തും മുതിർന്ന പൗരന്മാർക്ക് മാത്രം- 1812 രൂപയുടെ ഓഫർ ലഭ്യമാകുക എന്നതാണ്. പരിമിതമായ കാലയളവിലേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നകാര്യവും ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
BSNL has announced the Samman plan. As part of this offer, BSNL will give a free SIM to senior citizens who spend Rs 1812. This SIM will offer benefits like unlimited calling, 2GB data per day, 100 SMS per day with a validity of 365 days. Apart from this, BiTV premium subscription for 6 months will also be available in this offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X