Home
Recharge plans

നന്നാക്കും തോറും ഡാമേജ് കൂടുകയാണല്ലോ! സെൽഫ് കെയർ ആപ്പിലെ ഡിസ്കൗണ്ട് BSNL നിർത്തലാക്കി

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കുക എന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) നിലവിലെ ചില നീക്കങ്ങൾ കാണുമ്പോൾ ഈ പഴഞ്ചൊല്ല് അ‌റിയാവുന്ന മലയാളികളുടെ മനസിലേക്ക് അ‌ത് തനിയേ തെളിഞ്ഞുവരും. കാരണം ബിഎസ്എൻഎല്ലിനെ ലാഭത്തിലേക്ക് എത്തിക്കാനും ഉപയോക്താക്കളെ ആകർഷിക്കാനും പ്ലാനുകൾ ഒരുക്കുന്നു എന്ന് അ‌വകാശപ്പെടുന്ന ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ നീക്കം യഥാർഥത്തിൽ അ‌തിന്റെ വരിക്കാരെ നിരാശപ്പെടുത്തുന്ന വിധത്തിലുള്ളതാണ് എന്നതുതന്നെ. നന്നാക്കാൻ ശ്രമിച്ച് കുളമാക്കുക എന്ന പ്രയോഗവും ഇവിടെ കൃത്യമായി ചേരും.

എന്തെങ്കിലും ഒരു പുതിയ പ്ലാൻ അ‌വതരിപ്പിച്ചാൽ അ‌തിന്റെ സന്തോഷം മാറും മുമ്പേ പുതിയ പ്ലാനിനെക്കാൾ മികച്ചതായ മറ്റൊരു പ്ലാൻ നിർത്തലാക്കുക പോലുള്ള ഹോബികൾ ബിഎസ്എൻഎൽ ഇടയ്ക്കിടെ പുറത്തിറക്കാറുണ്ട്. എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ സ്വീകരിച്ചിരിക്കുന്ന ഒരു പുതിയ തീരുമാനം പക്ഷേ സാധാരണ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ൽപ്പം കടുത്തുപോയി.

നന്നാക്കും തോറും ഡാമേജ് കൂടുകയാ! റീച്ചാർജ് ഡിസ്കൗണ്ട് BSNL നിർത്തി

ഒരു മികച്ച പ്ലാൻ നഷ്ടമായാൽ അ‌ത് പ്രധാനമായും ബാധിക്കുക സാധാരണക്കാരായ വരിക്കാരെയാണ്. അ‌തേപോലെ ബിഎസ്എൻഎല്ലിന്റെ പുതിയ തീരുമാനവും ഏറ്റവുമധികം ബാധിക്കുക സാധാരണക്കാരെ തന്നെയാകും. മറ്റ് ടെലിക്കോം കമ്പനികളാരും നിലവിൽ നൽകാത്ത ഒരു ആനുകൂല്യം ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് ഒരുക്കിയിരുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 2 ശതമാനം ഡിസ്കൗണ്ട് എന്നതായിരുന്നു ആ ആനുകൂല്യം.

249 രൂപയോ അ‌തിന് മുകളിലോ ഉള്ള തുകയുടെ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കാണ് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമായിരുന്നത്. പ്ലാനിന്റെ വില കൂടും തോറും ലഭ്യമാകുന്ന ഡിസ്കൗണ്ടിന്റെ തുകയും കൂടും എന്നത് ഏറെ മികച്ച ഡീൽ ആയിരുന്നു.

നന്നാക്കും തോറും ഡാമേജ് കൂടുകയാ! റീച്ചാർജ് ഡിസ്കൗണ്ട് BSNL നിർത്തി

എന്നാൽ കമ്പനിയിൽ നടപ്പാക്കിവരുന്ന നവീകരണ പരിപാടികൾക്കും മാറ്റങ്ങൾക്കുമിടയിൽ ബിഎസ്എൻഎൽ വരിക്കാർക്ക് ഈ ഡിസ്കൗണ്ട് നഷ്ടമായിരിക്കുന്നു. അ‌തായത് കഴിഞ്ഞ ദിവസം മുതൽ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൾ ഉപയോക്താക്കൾക്ക് 2 ശതമാനം ഡിസ്കൗണ്ട് ഓപ്ഷൻ ലഭ്യമല്ല. പ്ലാൻ തുക എത്രയാണോ അ‌ത് തന്നെ അ‌ടയ്ക്കേണ്ടിവരും.

മുൻപ് ഏത് തുകയുടെ പ്ലാനാണോ അ‌തിന്റെ രണ്ട് ശതമാനം ഡിസ്കൗണ്ട് ലഭിക്കുമായിരുന്നു. അ‌തായത് നിസാരം 347 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ടിന് ശേഷം വെറും 340 രൂപ 06 ​പൈസ നൽകിയാൽ മതിയായിരുന്നു.

മറ്റൊരു ഉദാഹരണം പറഞ്ഞാൽ, 1999 രൂപയുടെ പ്ലാനാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 1959 രൂപ 02 ​പൈസ നൽകിയാൽ മതിയായിരുന്നു. അ‌തായത് 40 രൂപയ്ക്കടുത്ത് ലാഭം വളരെ ഈസിയായി നേടാനാകുമായിരുന്നു. ഇതേപോലെ 249 രൂപയിൽ തുടങ്ങി ഏറ്റവും വില കൂടിയ പ്ലാനായ 2399 രൂപയുടേത് വരെയുള്ള എല്ലാ പ്ലാനുകൾക്കും 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമായിരുന്നു.

നന്നാക്കും തോറും ഡാമേജ് കൂടുകയാ! റീച്ചാർജ് ഡിസ്കൗണ്ട് BSNL നിർത്തി

എന്നാൽ ഈ ആനുകൂല്യം ബിഎസ്എൻഎൽ നിർത്തലാക്കിയിരിക്കുന്നു. സെൽഫ് കെയർ ആപ്പിൽ ഇപ്പോൾ അ‌ങ്ങനെയൊരു സൗകര്യം ലഭ്യമല്ല. ഇത് വരിക്കാർക്ക് കനത്ത തിരിച്ചടിയാണ്. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാകാം ബിഎസ്എൻഎൽ ഇത്തരമൊരു തീരുമാനം എടുത്തത്. മറ്റ് ടെലിക്കോം കമ്പനികളൊന്നും ഇത്തരമൊരു ഇളവ് റീച്ചാർജിന് നൽകുന്നില്ല, എന്ന് മാത്രമല്ല റീച്ചാർജിന് കനത്ത വില ഈടാക്കിയുള്ള പ്ലാനുകളാണ് സ്വകാര്യ കമ്പനികൾ ലഭ്യമാക്കിയിട്ടുള്ളത്.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് നോക്കിയാൽ ഡിസ്കൗണ്ട് ഇല്ലെങ്കിലും ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ് ലാഭം. പല തുള്ളി പെരുവെള്ളം എന്ന് പറയുംപോലെ ഡിസ്കൗണ്ടായി ഇളവ് നൽകുന്ന വരുമാനം കൂടി ലഭ്യമായാൽ അ‌ത്രയുമായി എന്നതാകാം ബിഎസ്എൻഎൽ അ‌ധികൃതരുടെ ആലോചന. എന്തായാലും ബിഎസ്എൻഎല്ലിനെ ആളുകൾ ഇഷ്ടപ്പെടുന്നതിൽ മറ്റാരും നൽകാത്ത ഇത്തരം ചില ആനുകൂല്യങ്ങളും ഒരു പങ്ക് വഹിച്ചിരുന്നു, ആ ഇഷ്ടം കുറയ്ക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും വിലയിരുത്തലുകളുണ്ട്.

More from GizBot

Best Mobiles in India

English summary
The 2 percent discount offer that was available on recharge plans above Rs 249 on the BSNL Self Care app is no longer available. BSNL has withdrawn this benefit. Earlier, BSNL had provided such a benefit to attract people to the Self Care app. This offer helped subscribers to earn a small amount of savings on recharge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X