ബിഎസ്എൻഎൽ ഷെയർ ആൻഡ് കെയർ ഓഫർ ഇന്നുകൊണ്ട് തീരും! ഈ 2 റീച്ചാർജ് പ്ലാനുകൾ മറക്കേണ്ട
ബിഎസ്എൻഎൽ ഇക്കൊല്ലം ദീപാവലിക്ക് നാട് മുഴുവൻ ശ്രദ്ധിക്കുന്ന വിധത്തിൽ വമ്പൻ ഓഫറുകളാണ് വാരിക്കോരി നൽകിയത്. അവയെല്ലാം ഒരു മാസ വാലിഡിറ്റിയിലാണ് എത്തിയത്. അതിൽ ചില ഓഫറുകളുടെ കാലാവധി നവംബർ 15ന് അവസാനിച്ചു. മറ്റ് ചില ഓഫറുകൾക്ക് നവംബർ 18 വരെയാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്, അതായത് ഇന്ന് വരെ. അത്തരത്തിൽ നവംബർ 18ന് കാലാവധി തീരുന്ന ഒരു ബിഎസ്എൻഎൽ ദീപാവലി ഓഫറാണ് ഷെയർ ആൻഡ് കെയർ ഓഫർ. രണ്ട് ബിഎസ്എൻഎൽ പ്രപെയ്ഡ് പ്ലാനുകളാണ് ഈ ഓഫറിന്റെ ഭാഗമാക്കപ്പെട്ടിരിക്കുന്നത്. 1999 രൂപ, 485 രൂപ പ്രീപെയ്ഡ് പ്ലാനുകളായിരുന്നു അവ.
എന്താണ് ബിഎസ്എൻഎൽ ഷെയർ ആൻഡ് കെയർ ഓഫർ
1999 രൂപ, 485 രൂപ എന്നീ പ്ലാനുകളിൽ ദീപാവലി ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ 5 ശതമാനം ഡിസ്കൗണ്ട് നൽകും. ഈ 5 ശതമാനം ഡിസ്കൗണ്ടിൽ 2.5 ശതമാനം ഡിസ്കൗണ്ട് ഉപയോക്താവിന് ഉള്ളതാണ്. വിലക്കുറവിന്റെ രൂപത്തിൽ അത് ഉപയോക്താവിലേക്ക് എത്തും. അതായത് 2.5 ശതമാനം ഡിസ്കൗണ്ട് കഴിഞ്ഞുള്ള തുക അടച്ചാൽ മതി.

അവശേഷിക്കുന്ന 2.5 ശതമാനം ഡിസ്കൗണ്ട് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി ബിഎസ്എൻഎൽ സംഭാവന ചെയ്യും. അതായത് ഈ ഓഫർ കാലയളവിൽ ഈ രണ്ട് പ്ലാനുകൾ ഓരോ ഉപയോക്താവ് ഉപയോഗിക്കുമ്പോഴും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 2.5 ശതമാനം ബിഎസ്എൻഎൽ ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
അതായത് ഇവിടെ ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താവ് ടെലിക്കോം ആനുകൂല്യങ്ങൾ സ്വന്തമാക്കുകയും അതിന് ഡിസ്കൗണ്ട് നേടുകയും മാത്രമല്ല, സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ നന്മയ്ക്കായുള്ള പ്രവൃത്തികളിൽ പങ്കാളികളാകുക കൂടി ചെയ്യുന്നു. അതിനാലാണ് ഈ ഓഫറിന് ഷെയർ ആൻഡ് കെയർ ഓഫർ എന്ന് പേരിട്ടിരിക്കുന്നത്.

ബിഎസ്എൻഎൽ ഓഫറിൽ വ്യക്തമാക്കിയിരിക്കുന്നത് നവംബർ 18 വരെയേ ഇത് ലഭ്യമാകൂ എന്നാണ്. എന്നാൽ ഓഫർ കാലാവധി കഴിഞ്ഞ ചില ഓഫറുകൾ കാലാവധി ദീർഘിപ്പിച്ച് നൽകിയ ചരിത്രം ബിഎസ്എൻഎല്ലിന് ഉണ്ട്. എങ്കിലും അത് പ്രതീക്ഷിച്ച് ഇന്ന് ഈ ഓഫർ വിട്ടുകളയേണ്ടതില്ല. ഓഫർ പ്രകാരം 1999 രൂപയുടെ പ്ലാനിന് ഉപയോക്താവ് 1949 രൂപ 03 പൈസ നൽകിയാൽ മതി.
അതേപോലെ 485 രൂപ പ്ലാനിന് 472 രൂപ 88 പൈസ നൽകിയാൽ മതി. ഇവിടെ 1999 രൂപയുടെ പ്ലാനിന്റെ വിലയിൽ ഏകദേശം 50 രൂപയുടെയും 485 രൂപ പ്ലാനിൽ ഏകദേശം 13 രൂപയുടെയും ലാഭം ഉപയോക്താവിന് ഉണ്ടാകുന്നുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ റീച്ചാർജ് ചെയ്യാവുന്നതാണ്.
ബിഎസ്എൻഎൽ 1999 രൂപ പ്രീപെയ്ഡ് പ്ലാൻ
ദീർഘകാല വാലിഡിറ്റിയിൽ റീച്ചാർജ് പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് പരിഗണിക്കാൻ അനുയോജ്യമായ പ്ലാൻ ആണ് ഇത്. 330 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇതിന്റെ പ്രതിദിന ചെലവ് 6.05 രൂപ വരും.

ബിഎസ്എൻഎൽ 485 രൂപ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണിത്. അൺലിമിറ്റഡ് വോയിസ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 72 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം ഏകദേശം 6.73 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവിന് ചെലവാകുന്നത്.


Click it and Unblock the Notifications








