ഓഫർ പ്ലാൻ വാങ്ങാൻ കാശില്ലേൽ വിഷമിക്കേണ്ട! 40 ദിവസത്തേക്ക് 80GB ഡാറ്റയുള്ള പ്ലാൻ പരിചയപ്പെടുത്തി BSNL
ധാരാളം ഡാറ്റ ഉപയോഗമുള്ള തങ്ങളുടെ വരിക്കാർക്കായി പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) നിരവധി ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ബിഎസ്എൻഎൽ 4ജി ടവറുകളുടെ എണ്ണം 90000 പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഒരു ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫ്ലാഷ് സെയിലിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നതും കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ ലഭിക്കുന്ന ഒരു ഡാറ്റ പ്ലാൻ ആണ്. 400 രൂപയാണ് ഇതിന്റെ വില. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഈ 400 രൂപ പ്ലാൻ ജൂലൈ 27 വരെ മാത്രമാണ് ലഭ്യമാകുക.
400 രൂപ വിലയുടെ ഡാറ്റ പ്ലാനിൽ 400ജിബി ഡാറ്റ 40 ദിവസ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. ഒരു ജിബി ഡാറ്റയ്ക്ക് വെറും ഒരു രൂപ മാത്രമാണ് ഇവിടെ ചെലവാകുക. ഇതിനായി പ്രതിദിനം ചെലവാക്കുന്ന തുക കണക്കാക്കിയാൽ ഏകദേശം 10 രൂപയോളം വരും.

ദിവസവും വലിയ അളവിൽ ഡാറ്റ വേണ്ടവർക്കാണ് ഈ പ്ലാൻ അനുയോജ്യം. എന്നാൽ അതിന് 400 രൂപ മുടക്കണം. ഇത്രയും തുക മുടക്കാൻ കഴിയാത്ത ബിഎസ്എൻഎൽ വരിക്കാർ വിഷമിക്കേണ്ട, അവർക്കായി 40 ദിവസ വാലിഡിറ്റിയിൽ തന്നെ ഡാറ്റ ലഭ്യമാക്കുന്ന ഒരു പ്ലാൻ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.
400 രൂപയുടെ ഫ്ലാഷ് സെയിൽ പ്ലാൻ കൂടാതെ 5 ഡാറ്റ പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അതിൽ 198 രൂപയുടെ പ്ലാൻ ആണ് 40 ദിവസ വാലിഡിറ്റിയിൽ ഡാറ്റ ലഭ്യമാക്കുന്നത്. ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിവരിച്ച് ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്.

ബിഎസ്എൻഎൽ വെറും 198 രൂപയ്ക്ക് 40 ദിവസത്തേക്ക് ഡാറ്റ നൽകുമ്പോൾ നിങ്ങൾ എന്തിനാണ് ഡാറ്റയ്ക്കായി കൂടുതൽ പണം മുടക്കുന്നത് എന്നാണ് ബിഎസ്എൻഎല്ലിന്റെ ചോദ്യം. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരെക്കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിചയപ്പെടുത്തൽ ബിഎസ്എൻഎൽ നൽകിയിരിക്കുന്നത്. കാരണം സ്വകാര്യ ടെലിക്കോം കമ്പനികൾ ഇതിന്റെ ഇരട്ടി വിലയിലാണ് ഇതേ ആനുകൂല്യങ്ങൾ നൽകാറുള്ളത്.
198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 40 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ വീതം ആകെ 80ജിബി ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 40 Kbps ആയി കുറയും.
198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിൽ 2 രൂപ 47 പൈസയാണ് ഒരു ജിബി ഡാറ്റയ്ക്കായി ഉപയോക്താക്കൾക്ക് ചെലവാകുന്നത്. ഇനി പ്രതിദിന അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഒരു ദിവസം 4 രൂപ 95 പൈസയാണ് ഈ പ്ലാനിനായി ചെലവാകുക. കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമല്ല.

400 രൂപയുടെ ഓഫർ പ്ലാൻ വാങ്ങാൻ കഴിയുമെങ്കിൽ അതാണ് ലാഭം. എന്നാൽ അത്രയും തുക മുടക്കാൻ കഴിയാത്തവർക്ക് ഈ 198 രൂപയുടെ ഡാറ്റ പ്ലാൻ മികച്ച ഓപ്ഷനാണ്. ഒരു മാസ വാലിഡിറ്റിയിൽ ഡാറ്റ പ്ലാൻ തേടുന്നവർക്ക് ലഭ്യമായിട്ടുള്ള നിരക്ക് കുറഞ്ഞ ഓപ്ഷൻ ഈ 40 ദിവസ വാലിഡിറ്റി പ്ലാനാണ്.
ബിഎസ്എൻഎല്ലിന്റെ മറ്റ് ഡാറ്റ പ്ലാനുകൾ: 16 രൂപ പ്ലാൻ (1 ദിവസ വാലിഡിറ്റി), 58 രൂപ പ്ലാൻ (7 ദിവസ വാലിഡിറ്റി), 411 രൂപ പ്ലാൻ (90 ദിവസ വാലിഡിറ്റി), 1515 രൂപ പ്ലാൻ (365 ദിവസ വാലിഡിറ്റി) എന്നിവയാണ്. 400 രൂപയുടെ ഫ്ലാഷ് സെയിൽ പ്ലാൻ കൂടാതെയുള്ള പ്ലാനുകളാണ് ഇവ.


Click it and Unblock the Notifications








