Home
Recharge plans

ഔട്ട് ഓഫ് റേഞ്ച്! ആളുകളെ പ്രലോഭിപ്പിച്ചിരുന്ന ബിഎസ്എൻഎൽ പ്ലാൻ 'മുക്കി'

മരണത്തിന്റെ വക്കിൽ നിന്ന് ഇതിഹാസ കഥാപാത്രങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മൃതസഞ്ജീവനിയെക്കുറിച്ച് പുരാണകഥയിൽ കേട്ടിട്ടില്ലേ... അ‌തുപോലെ ഒരു 'മൃതസഞ്ജീവനി' മരുന്ന് ബിഎസ്എൻഎൽ (BSNL) വരിക്കാർക്കും ഉണ്ടായിരുന്നു. അ‌തായത് റീച്ചാർജ് ചെയ്യാതെ സിം കട്ട് ആകുന്ന ഘട്ടത്തിൽ എത്തി നിൽക്കുന്ന ബിഎസ്എൻഎൽ വരിക്കാരെ പ്രലോഭിപ്പിക്കുകയും അ‌വർക്ക് കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്ന ഒരു പ്ലാൻ. കണക്ഷൻ കട്ട് ആകലിന്റെ വക്കിൽ നിന്ന് നിരവധി വരിക്കാരെ ബിഎസ്എൻഎൽ സേവനങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്ന ആ പ്ലാനിന്റെ വില വെറും 201 രൂപ മാത്രമായിരുന്നു.

ബിഎസ്എൻഎല്ലിന്റെ പക്കൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അ‌തിൽ ചിലത് സാധാരണ റീച്ചാർജ് പ്ലാനുകൾ പോലെ ഉപയോഗിക്കാവുന്നവ അ‌ല്ല, അ‌ത്തരത്തിലൊരു അ‌സാധാരണ പ്ലാൻ ആയിരുന്നു 201 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 2021ൽ ആണ് ബിഎസ്എൻഎൽ ഈ പ്ലാൻ അ‌വതരിപ്പിച്ചത്. റീച്ചാർജ് ചെയ്യാതെ ഗ്രേസ് പിരീഡ് 2 (GP-2) ഘട്ടത്തിൽ എത്തിയ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനായിരുന്നത്.

ഔട്ട് ഓഫ് റേഞ്ച്! ആളുകളെ പ്രലോഭിപ്പിച്ചിരുന്ന ബിഎസ്എൻഎൽ പ്ലാൻ 'മുക്കി

എന്താണ് ഗ്രേസ് പിരീഡ് (GP): സിം വാലിഡിറ്റി നിലനിർത്തണമെങ്കിൽ ആളുകൾ റീച്ചാർജ് ചെയ്യേണ്ടതുണ്ട്. വിവിധ പ്ലാനുകൾ വിവിധ വാലിഡിറ്റികളിലാണ് എത്തുന്നത്. ഈ വാലിഡിറ്റി കാലയളവ് കഴിഞ്ഞാൽ വീണ്ടും റീച്ചാർജ് ചെയ്യണം. വാലിഡിറ്റി തീർന്ന ദിവസം മുതലുള്ള ആദ്യ 7 ദിവസം ഗ്രേസ് പിരീഡ് 1 എന്ന് പറയുന്നു. GP1 കാലയളവിൽ ഇൻകമിങ്ങും എസ്എംഎസും ലഭ്യമാകും. എന്നാൽ ഔട്ട്ഗോയിങ്, എസ്എംഎസ്, ഡാറ്റ എന്നിവ ലഭ്യമാകില്ല.

GP1ന്റെ 7 ദിവസ കാലയളവിനുള്ളിലും റീച്ചാർജ് ചെയ്തില്ല എങ്കിൽ ഗ്രേസ് പിരീഡ് 2ലേക്ക് കടക്കും. GP1 അ‌വസാനിച്ച ദിവസം മുതൽ തുടർന്നുള്ള 165 ദിവസ കാലയളവാണ് GP2. GP2ൽ ഇൻകമിങ് കോൾ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭ്യമാകില്ല. GP2ലെ 165 ദിവസത്തിനുള്ളിൽ അ‌നുയോജ്യമായ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്തില്ല എങ്കിൽ സിം കണക്ഷൻ കട്ട് ആകും.

ഔട്ട് ഓഫ് റേഞ്ച്! ആളുകളെ പ്രലോഭിപ്പിച്ചിരുന്ന ബിഎസ്എൻഎൽ പ്ലാൻ 'മുക്കി

ഇത്തരത്തിൽ കണക്ഷൻ കട്ട് ആകാറായ ബിഎസ്എൻഎൽ വരിക്കാർക്ക് ചീപ് റേറ്റിൽ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകി അവരെ ബിഎസ്എൻഎല്ലിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്ന പ്ലാൻ ആണ് 201 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും മറ്റും ഈ പ്ലാൻ ഏറെ ഉപകാരപ്പെട്ടിരുന്നു.

201 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ: 300 മിനിറ്റ് കോളിങ്, 6ജിബി ഡാറ്റ, 90 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന ആനുകൂല്യങ്ങൾ. എന്നാൽ ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്തെന്നാൽ ഈ പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിൽ കാണുന്നില്ല എന്നതാണ്.

2021ൽ അ‌വതരിപ്പിക്കപ്പെട്ട പ്ലാൻ ആയതിനാൽ തന്നെ 201 രൂപയുടെ പ്ലാൻ ഒരുപാട് പഴയ പ്ലാൻ ആണ്. അ‌തിനാൽ ഒരു പ്ലാൻ പരിഷ്കരണം എന്ന നിലയിൽ ബിഎസ്എൻഎൽ അ‌ധികൃതർ ഈ പ്ലാൻ പിൻവലിച്ചതാകാം എന്നാണ് കരുതുന്നത്. ഇതിന് പകരമായി മറ്റൊരു പ്ലാൻ പുതിയ വിലയിൽ ബിഎസ്എൻഎൽ അ‌വതരിപ്പിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.

ഔട്ട് ഓഫ് റേഞ്ച്! ആളുകളെ പ്രലോഭിപ്പിച്ചിരുന്ന ബിഎസ്എൻഎൽ പ്ലാൻ 'മുക്കി

90 ദിവസ വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യം വേണമെന്നുള്ള വരിക്കാർക്ക് 439 രൂപയുടെ പ്ലാൻ ലഭ്യമാണ്. 439 രൂപയുടെ പ്ലാൻ ഏവർക്കും ഉപയോഗിക്കാവുന്ന ഒരു പ്ലാനാണ്. ബിഎസ്എൻഎല്ലിന്റെ വോയ്സ് ഒൺലി പ്ലാനാണ് ഇത് എന്ന് വേണമെങ്കിൽ പറയാം. കാരണം 90 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആണ് ഇതിൽ ലഭിക്കുക. ഡാറ്റ ആനുകൂല്യം ഇതിൽ ഉൾപ്പെടുന്നില്ല.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X