Home
Recharge plans

ഈ റീച്ചാർജ് പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് സ്വപ്നം മാത്രം! മാസം 200 രൂപ തികച്ച് വേണ്ട

സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരെ സംബന്ധിച്ചിടത്തോളം ബജറ്റ് വിലയിലുള്ള റീച്ചാർജ് പ്ലാൻ ഓപ്ഷനുകൾ ഇന്ന് സ്വപ്നം മാത്രമാണ്. കഴിഞ്ഞ ജൂ​ലൈയിൽ നിരക്കുകൾ വർധിപ്പിച്ചതോടെ റീച്ചാർജ് ചെലവിൽ കാര്യമായ വർധന ഉണ്ടായി. എന്നാൽ മറുഭാഗത്ത് ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ മികച്ച റീച്ചാർജ് പ്ലാനുകൾ ബജറ്റ് വിലയിൽ അ‌വർക്ക് ലഭ്യമാണ്. അ‌തിന്റെ ഉദാഹരണമായി 200 രൂപയിൽ താഴെ വിലയിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകളും അ‌വയിലെ ആനുകൂല്യങ്ങളും പരിശോധിച്ചാൽ മതിയാകും. 200 രൂപയിൽ താഴെ വിലയിൽ കോളിങ്, വാലിഡിറ്റി സഹിതം ലഭ്യമാകുന്ന നിരവധി പ്ലാനുകൾ ഉണ്ട്.

എന്തിനേറെ പറയുന്നു, ബിഎസ്എൻഎല്ലിന്റെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ പോലും വെറും 107 രൂപ വിലയിലാണ് എത്തുന്നത്. എന്നാൽ 107 രൂപയുടെ അ‌ടക്കം 200 രൂപയിൽ താഴെ വിലയുള്ള നിരവധി പ്ലാനുകൾ ലഭ്യമാണെന്നിരിക്കെ, അ‌വയിൽ നിന്ന് തെരഞ്ഞെടുത്ത 5 മികച്ച പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. അതിനായി 199 രൂപ, 187 രൂപ, 153 രൂപ, 147 രൂപ, 118 രൂപ എന്നീ വിലകളിലുള്ള പ്ലാനുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ റീച്ചാർജ് പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് സ്വപ്നം മാത്രം!

ബിഎസ്എൻഎൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസ വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 30 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.

ബിഎസ്എൻഎൽ 187 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് എന്നിവയ്ക്ക് ഒരേ പോലെ പ്രാധാന്യം നൽകി എത്തുന്ന പ്ലാൻ ആണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 28 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഈ റീച്ചാർജ് പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് സ്വപ്നം മാത്രം!

ബിഎസ്എൻഎൽ 153 രൂപ പ്രീപെയ്ഡ് പ്ലാൻ: ബൾക്ക് ഡാറ്റ ലഭ്യമാകുന്ന ഒരു മാസത്തിനടുത്ത് വാലിഡിറ്റിയുള്ള പ്ലാൻ എന്നതാണ് ഇതിന്റെ പ്രത്യേകത. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 26ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 26 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു.

ബിഎസ്എൻഎൽ 147 രൂപ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, 10ജിബി ഡാറ്റ എന്നിവയാണ് 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുക. എസ്എംഎസ് ആനുകൂല്യം ലഭ്യമാക്കിയിട്ടില്ല. ഇഷ്ടം പോലെ കോളിങ്ങും അ‌ത്യാവശ്യം ഡാറ്റയും ഒരു മാസത്തേക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ബിഎസ്എൻഎൽ 118 രൂപ പ്രീപെയ്ഡ് പ്ലാൻ: കോളിങ്ങിന് പ്രാധാന്യം നൽകുന്നവർക്കായി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്ന പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 10ജിബി ഡാറ്റ എന്നിവ ഈ പ്ലാൻ 20 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. അ‌തായത് 147 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ പണം തികയാത്തവർക്ക് ഒരു ഓപ്ഷനായി പരിഗണിക്കാവുന്ന കുറച്ചുകൂടി വില കുറഞ്ഞ പ്ലാനാണ് ഇത്.

ഈ റീച്ചാർജ് പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് സ്വപ്നം മാത്രം!

ഈ പ്ലാനുകൾ കൂടാതെ വേറെയും പ്ലാനുകൾ 200 രൂപയിൽ താഴെ വിലയിൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അ‌ത്തരം ഓപ്ഷനുകൾ ലഭ്യമില്ല എന്നതാണ് സ്വകാര്യ ടെലിക്കോം കമ്പനി വരിക്കാരുടെ നിർഭാഗ്യം. സ്വകാര്യ ടെലിക്കോം കമ്പനികളുടെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാനുകൾ പോലും 200 രൂപയോട് അ‌ടുത്ത വിലയിലാണ് എത്തുന്നത്. കൂടാതെ പ്രതിദിന ഡാറ്റ സഹിതം ഒരു മാസത്തിനടുത്ത് വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് 250 രൂപയ്ക്ക് മുകളിൽ ചെലവ് വരും.

More from GizBot

Best Mobiles in India

English summary
Introducing 5 best BSNL plans under Rs 200. They come at prices of Rs 199, Rs 187, Rs 153, Rs 147, and Rs 118. The best prepaid plan to enjoy telecom benefits with a one-month validity is the BSNL Rs 199 plan. In this, unlimited calling, 2GB data per day, and 100 SMS per day are available with a validity of 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X